ഭര്‍ത്താവിന്റെ വിവാഹേതരബന്ധം  എതിര്‍ത്തു; മുപ്പത്തിമൂന്നുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

ഭര്‍ത്താവിന്റെ വിവാഹേതരബന്ധം എതിര്‍ത്തു; മുപ്പത്തിമൂന്നുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ലഖ്‌നൗ: ഭര്‍ത്താവിന്റെ വിവാഹേതരബന്ധം എതിര്‍ത്ത യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. 33കാരിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് പുര്‍ച്ചാപര്‍ പ്രദേശത്തെ രാംപൂര്‍ ഗ്രാമത്തിലാണ് സംഭവം.

യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവ് സോഹന്‍ലാല്‍, പിതാവ് രാംലാല്‍, സഹോദരന്‍ പാപേന്ദ്ര എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് സോഹന്‍ലാലിനെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

അവിഹിത ബന്ധത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.