play-sharp-fill

മുൻ എംഎൽഎ സുരേഷ് കുറുപ്പിന്റെ ഭാര്യാ മാതാവ് എ. ഡി പദ്മാലയ നിര്യാതയായി

കോട്ടയം : തിരുമിറ്റക്കോട്ട് ഇട്ടോണം പിണ്ടാലിമനയില്‍ എ.ഡി പദ്മാലയ (89) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പിണ്ടാലി ഭവദാസന്‍ നമ്പൂതിരി. സംസ്‌ക്കാരം നാളെ (4/5/2022) ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം മുനിസിപ്പല്‍ ശ്മശാനത്തില്‍. ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥയായിരുന്നു പരേത. എന്‍.എഫ്.പി.ടി.ഇ സംസ്ഥാന മഹിള കണ്‍വീനര്‍ ആയിരുന്നു.കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ 1960ലെ പണിമുടക്കില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു.ബാലസാഹിത്യ രചനകള്‍ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.സൗന്ദര്യലഹരി മലയാളത്തില്‍ പരിഭാഷപ്പെടുത്തി. മക്കള്‍ -പി.എം.സാവിത്രി (റിട്ട.കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ്), പി.എം.ഭവത്രാതന്‍ (കണ്‍സള്‍ട്ടന്റ് തെര്‍മല്‍ എഞ്ചിനീയര്‍ തൃശ്ശൂര്‍), […]

തൃക്കാക്കരയിൽ ഉമ തോമസ് യുഡിഎഫ് സ്ഥാനാർത്ഥി; തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗത്തിലാണ് ഉമയെ സ്ഥാനാ‍ർത്ഥിയാക്കാനുള്ള തീരുമാനമായത്

സ്വന്തം ലേഖിക കൊച്ചി :തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കെപിസിസി നിർദേശിച്ചു. തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗത്തിലാണ് ഉമയെ സ്ഥാനാ‍ർത്ഥിയാക്കാനുള്ള തീരുമാനം. ഇതോടെ കെപിസിസി നിർദേശം ഹൈക്കമാൻഡിനെ അറിയിച്ചു. ആറു മണിയോടെ പ്രഖ്യാപനമുണ്ടായേക്കും. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ […]

വ്യാജ വിവരങ്ങള്‍ കൈമാറല്‍, മറ്റ് ഉപയോക്താക്കളെ കബളിപ്പിക്കല്‍….; മാര്‍ച്ച്‌ മാസം വാട്സ്ആപ്പ് നിരോധിച്ചത് 18 ലക്ഷത്തിലധികം അക്കൗണ്ടുകള്‍; ഇത്തരക്കാര്‍ സൂക്ഷിക്കുക…!

സ്വന്തം ലേരൻ കൊച്ചി: രാജ്യത്ത് 18 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ്ആപ്പ്. മാര്‍ച്ച്‌ 1 നും മാര്‍ച്ച്‌ 31 നും ഇടയിലുള്ള സമയത്തെ കണക്കുകളാണിത്. “ഐടി റൂള്‍സ് 2021 അനുസരിച്ച്‌, 2022 മാര്‍ച്ച്‌ മാസത്തെ റിപ്പോര്‍ട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ ഉപയോക്തൃ-സുരക്ഷാ റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ക്ക് ലഭിച്ച പരാതികളുടെയും അതിന്മേല്‍ സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും വാട്സ്ആപ്പിന്റെ പ്രതിരോധ നടപടികളും അടങ്ങിയിരിക്കുന്നു. മാര്‍ച്ച്‌ മാസത്തില്‍ വാട്ട്‌സാപ്പ് 1.8 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചു ” – കമ്പനി വക്താവ് പറഞ്ഞു. വ്യാജ വിവരങ്ങള്‍ കൈമാറല്‍, മറ്റ് ഉപയോക്താക്കളെ […]

ഇന്നത്തെ (3-05-2022) സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം 1st Prize ` 75,00,000/- SG 535770 Consolation Prize ` 8,000/- SA 535770 SB 535770 SC 535770 SD 535770 SE 535770 SF 535770 SH 535770 SJ 535770 SK 535770 SL 535770 SM 535770 2nd Prize ` 10,00,000/- SH 145729 3rd Prize ` 5,000/- 1491 2146 2369 2813 2841 3120 3222 4069 5665 5787 6016 […]

ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തിയതോടെ സോളാര്‍ അഴിമതിയും വദനസുരതവും, വീണ്ടും ചര്‍ച്ചയാകുന്നു; ഉമ്മന്‍ ചാണ്ടി വദനസുരതം ചെയ്യിച്ചത് ക്ലിഫ് ഹൗസില്‍ വെച്ച്‌; ജോസ് കെ മാണിയുടെ വദനസുരതം ഡല്‍ഹിയിൽ; കെ സി വേണു​ഗോപാല്‍, എപി അനില്‍ കുമാര്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍ തുടങ്ങി പരാതിക്കാരി നല്കിയത് നീണ്ട ലിസ്റ്റ് ; കേരളത്തിലെ ഇടത് – കോണ്‍​ഗ്രസ് മുന്നണികൾക്ക് വീണ്ടും തലവേദനയായി സോളാർകേസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പീഡന പരാതിയുമായി ബന്ധപ്പെട്ട് സിബിഐ സംഘം പരാതിക്കാരിയുമായി ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തിയതോടെ സോളാര്‍ അഴിമതി കേസും അതുമായി ബന്ധപ്പെട്ട ലൈം​ഗിക പീഡന പരാതികളും വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കി ഒന്നാം പിണറായി സര്‍ക്കാരിന് അധികാരത്തിലെത്താന്‍ വഴിയൊരുക്കിയ സുപ്രധാന സംഭവമായിരുന്നു സോളാര്‍ അഴിമതിക്കേസും അതുമായി ബന്ധപ്പെട്ട ലൈം​ഗിക പീഡന പരാതികളും. 2012ലെ ഒരു ഹര്‍ത്താല്‍ ദിവസമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച്‌ ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നത്. നിലവില്‍ സിബിഐ […]

മയക്കു മരുന്നുകൾ കേരളത്തിന്റെ യുവത്വത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നു;വളാഞ്ചേരിയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖിക കൊച്ചി :കേരളത്തിലെ യുവത്വം ആണ്‍ – പെണ്‍ വ്യതാസമില്ലാതെ മയക്കുമരുന്നുകളുടെ പിടിയിലായിട്ട് കാലം കുറെയായി. കഞ്ചാവും ഹാഷിയും പോലുള്ള മയക്കുമരുന്നുകളാണ് മുമ്ബ് വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എം.ഡി.എം.എ പോലുള്ള മാരക സിന്തറ്റിക് മയക്കുമരുന്നുകളുടെ ലഹരിക്ക് അടിമയായി മാറിയിരിക്കുന്നു കേരളത്തിന്റെ യുവത്വം . എപ്പോഴും എവിടെയും സുലഭമാണ് ഈ മാരക ലഹരി മരുന്നുകള്‍. കഴിഞ്ഞ ദിവസം എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നുമായി കാറിലെത്തിയ മൂന്ന് യുവാക്കള്‍ വളാഞ്ചേരി പോലീസിന്‍്റെ പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും 163 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. സിന്തറ്റിക് […]

വയനാട്ടിൽ ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരികളില്‍ 15 പേര്‍ ആശുപത്രിയിൽ

സ്വന്തം ലേഖകൻ വയനാട്: വയനാട്ടിൽ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരികളില്‍ 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട് കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്നാണ് വിനോദ സഞ്ചാരികള്‍ ഭക്ഷണം കഴിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി മോശമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്ന് എണ്ണക്കടികള്‍ ഇവര്‍ കഴിച്ചിരുന്നു. ഇതിനുശേഷം മേപ്പാടിയിലെ ഒരു ഹോട്ടലില്‍ നിന്ന് ബിരിയാണി അടക്കമുള്ള ഭക്ഷണവും കഴിച്ചിരുന്നു. ഇതിനുശേഷം ഛര്‍ദിയും വയറിളക്കവും പ്രകടമായതോടെയാണ് ചികിത്സ തേടിയത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചു.

വർഗീയത പറയുന്നത് ആരായാലും ഒറ്റപ്പെടുത്തണം; വിദ്വേഷ പരാമർശങ്ങളിൽ പി.സി.ജോർജ് മാപ്പ് പറയണം; പാളയം ഇമാം വി.പി ഷുഹൈബ് മൗലവി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.സി. ജോർജിന്റെ പരാമർശങ്ങളെ വിമർശിച്ച് തിരുവനന്തപുരം പാളയം ഇമാം വി.പി ഷുഹൈബ് മൗലവി. വർഗീയത പറയുന്നത് ആരായാലും ഒറ്റപ്പെടുത്തണം. പരാമർശങ്ങളിൽ പി.സി.ജോർജ് മാപ്പ് പറയുമെന്നാണ് പ്രതീക്ഷ. കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിച്ച് ആരും മുന്നോട്ട് വരരുതെന്നും പെരുന്നാൾദിന സന്ദേശത്തിൽ പാളയം ഇമാം പറഞ്ഞു. വിദ്വേഷപ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കരുത്. ആ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്. അതാണ് നാടിന്റെ പാരമ്പര്യം. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഭക്തർ പാളയം പള്ളിമുറ്റത്താണ് വിശ്രമിക്കുന്നതെന്ന് ഇമാം പറഞ്ഞു. പി.സി. ജോർജിന്റേത് കേട്ടുകേൾവി […]

പാലാ ന​ഗരത്തിൽ വൈദ്യുതി ലൈനിൽ തീപിടുത്തം; നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു

സ്വന്തം ലേഖകൻ പാല: പാലാ നഗരത്തിൽ മുൻസിപ്പാലിറ്റി ഓഫീസിന് സമീപം വൈദ്യുതി ലൈനിൽ തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കും വൈദ്യുതിവിതരണം ഇതേ തുടർന്ന് തടസ്സപ്പെട്ടു. നഗരസഭ ഓഫീസിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമുള്ള പോസ്റ്റിലാണ് തീപിടിച്ചത്. ഫയർഫോഴ്സിലും കെഎസ്ഇബി യിലും അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. അതേസമയം നിലവാരം കുറഞ്ഞ വയറുകളാണ് തീപിടുത്തത്തിന് കാരണമെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; കാർഡിയോളജി വാർഡിലെ ജനറേറ്ററിനാണ് തീ പിടിച്ചത്

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ജനറേറ്ററിനാണ് തീ പിടിച്ചത്. പ്രദേശത്തു നിന്നു തീയും പുകയും ഉയരുന്നത് കണ്ട് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയം യൂണിറ്റിൽ നിന്നുള്ള സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.