വ്യാജ വിവരങ്ങള്‍ കൈമാറല്‍, മറ്റ് ഉപയോക്താക്കളെ കബളിപ്പിക്കല്‍….;  മാര്‍ച്ച്‌ മാസം വാട്സ്ആപ്പ് നിരോധിച്ചത് 18 ലക്ഷത്തിലധികം അക്കൗണ്ടുകള്‍; ഇത്തരക്കാര്‍ സൂക്ഷിക്കുക…!

വ്യാജ വിവരങ്ങള്‍ കൈമാറല്‍, മറ്റ് ഉപയോക്താക്കളെ കബളിപ്പിക്കല്‍….; മാര്‍ച്ച്‌ മാസം വാട്സ്ആപ്പ് നിരോധിച്ചത് 18 ലക്ഷത്തിലധികം അക്കൗണ്ടുകള്‍; ഇത്തരക്കാര്‍ സൂക്ഷിക്കുക…!

സ്വന്തം ലേരൻ

കൊച്ചി: രാജ്യത്ത് 18 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ്ആപ്പ്.

മാര്‍ച്ച്‌ 1 നും മാര്‍ച്ച്‌ 31 നും ഇടയിലുള്ള സമയത്തെ കണക്കുകളാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഐടി റൂള്‍സ് 2021 അനുസരിച്ച്‌, 2022 മാര്‍ച്ച്‌ മാസത്തെ റിപ്പോര്‍ട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ ഉപയോക്തൃ-സുരക്ഷാ റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ക്ക് ലഭിച്ച പരാതികളുടെയും അതിന്മേല്‍ സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും വാട്സ്ആപ്പിന്റെ പ്രതിരോധ നടപടികളും അടങ്ങിയിരിക്കുന്നു. മാര്‍ച്ച്‌ മാസത്തില്‍ വാട്ട്‌സാപ്പ് 1.8 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചു ” – കമ്പനി വക്താവ് പറഞ്ഞു.

വ്യാജ വിവരങ്ങള്‍ കൈമാറല്‍, മറ്റ് ഉപയോക്താക്കളെ കബളിപ്പിക്കല്‍ തുടങ്ങിയവയാണ് അക്കൗണ്ടുകള്‍ നിരോധിച്ചതിനുപിന്നിലെ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

മെസേജിംഗ് പ്ലാറ്റ്‌ഫോമില്‍ തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തടയാനായി കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി വാട്ട്സാപ്പ് നടപടികള്‍ കെെക്കൊള്ളുന്നുണ്ട്. ഈയടുത്തായി ഫോര്‍വേഡിംഗ് സന്ദേശങ്ങള്‍ അയക്കുന്നത് ഇവര്‍ പരിമിതപ്പെടുത്തുകയും ചെയ്‌തിരുന്നു.