play-sharp-fill

കോഴിക്കോട് വ്യാപാരസ്ഥാപനത്തിൽ നിന്ന് രണ്ട് ലക്ഷം വില വരുന്ന സാധനങ്ങൾ മോഷ്ടിച്ചു; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് സിറ്റിയിലെ പ്രമുഖ ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ വ്യാപാരസ്ഥാപനത്തിൽ ഇന്നലെ പുലർച്ചെ മോഷണം നടത്തിയ യുവാവിനെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എസ് എച്ച് ഒ രാജേഷ് പിയുടെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പൊലീസും ചേർന്ന് പിടികൂടിയത്. പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി വെളുത്താകത്തൊടി അബ്ബാസ് ആണ് തൊണ്ടി സഹിതം പൊലീസിന്‍റെ പിടിയിലായത്. ഫ്രാൻസിസ് റോഡിലുള്ള ഇലക്ട്രിക്കൽ സ്ഥാപനത്തിനോട് ചേർന്ന് പുതുതായി തുറക്കുന്ന ഷോറൂമിന്‍റെ പണി നടന്നു കൊണ്ടിരിക്കുന്ന ഫ്ലോറിനകത്തേക്ക് കയറി ഹാളിൽ […]

മഞ്ജു വാര്യരോടുള്ള ഇഷ്ടം മൂലമാണ് നടിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടതും പ്രണയാഭ്യർത്ഥന നടത്തിയതും’; പൊലീസിനോട് സനല്‍കുമാര്‍ ശശിധരന്‍

സ്വന്തം ലേഖകൻ കൊച്ചി: മഞ്ജു വാര്യരോടുള്ള ഇഷ്ടം മൂലമാണ് നടിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടതും പ്രണയാഭ്യർത്ഥന നടത്തിയതെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ പൊലീസിനോട്. ചോദ്യം ചെയ്യലിലാണ് സനൽകുമാർ ഇക്കാര്യം പറഞ്ഞത്. ഇന്ന് 11 മണിക്ക് സനൽകുമാറിനെ ആലുവ കോടതിയിൽ ഹാജരാക്കും. ജാമ്യം കിട്ടാവുന്ന വകുപ്പ് തന്നെയാണ് സനൽ കുമാറിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ പരാതിയിൽ സനൽ കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. സനല്‍കുമാര്‍ ശശിധരന്‍ പ്രണായാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയതായി മഞ്ജു വാര്യരുടെ പരാതിയിലും ഉണ്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും വഴിയും […]

കോട്ടയം നഗരസഭ മുൻ കൗൺസിലർ രാധാകൃഷ്ണൻ കോയിക്കൽ നിര്യാതനായി

കോട്ടയം:ചുങ്കം പഴയ സെമിനാരി കോയിക്കൽ കണ്ണമലമാളികയിൽ രാധാകൃഷ്ണൻ കോയിക്കൽ (കുട്ടൻ -65 ) നിര്യാതനായി .കോട്ടയം നഗരസഭ മുൻ കൗൺസിലർ ,ഗോവിന്ദപുരം എൻ എസ് എസ് കരയോഗം പ്രസിഡന്റ് ,സെക്രട്ടറി ,സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ മോളി രാധാകൃഷ്ണൻ ,മക്കൾ :വിമൽ കൃഷ്ണൻ (ഒമാൻ ),ഡോ.വീണ കൃഷ്ണൻ മരുമക്കൾ :ലീന വിമൽ (യു.കെ ),ഡോ .അരുൺ എ .സി .സംസ്കാരം ഇന്ന് വൈകിട്ട് 7 മണിയ്ക്ക് വീട്ടുവളപ്പിൽ .

തമ്പാനൂരിലെ ഹോട്ടലിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ;മരണം മേലുദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് കുടുംബം

സ്വന്തം ലേഖിക തിരുവനന്തപുരം:തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്.ജെ. സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു. സജിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്നു പുലർച്ചെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാരാണ് പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസ് […]

റെയില്‍വേ ഇരട്ടപ്പാത നിര്‍മാണം ; കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം,പുലര്‍ച്ചെ 5.30ന് കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ നാളെ മുതല്‍ 29 വരെ പൂര്‍ണമായി റദ്ദാക്കി

സ്വന്തം ലേഖിക കോട്ടയം :ഏറ്റുമാനൂർ–ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം പാതവഴി ഇന്ന് പകൽ മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.ആദ്യ ഘട്ടത്തിൽ രാവിലെ 3 മുതൽ 6 മണിക്കൂർ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പുലർച്ചെ 5.30ന് കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ നാളെ മുതൽ 29 വരെ പൂർണമായി റദ്ദാക്കി. കോട്ടയം–നിലമ്പൂർ എക്സ്പ്രസ് ഇന്ന് മുതൽ 29 വരെ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് ഇന്ന് മുതൽ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. രാവിലെ 10നും വൈകിട്ട് 4നും […]

അറസ്റ്റിലായ ന്യൂജെന്‍ ഡോണിനെ ചോദ്യം ചെയ്ത് പൊലീസ്; ഉത്തരങ്ങൾ കേട്ട് ചിരിയടക്കാനാകാതെ ഉദ്യോ​ഗസ്ഥര്‍

സ്വന്തം ലേഖിക കാസര്‍കോട്: അറസ്റ്റിലായ ന്യൂജെന്‍ ഡോണിനെ ചോദ്യം ചെയ്ത പൊലീസിന് ചിരിയടക്കാനാകുന്നില്ല. മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറിലെ ഡോണ്‍സഹദ് (സഹദ് 24) ആണ് അറസ്റ്റിലായത്.കത്തി, കളിത്തോക്ക് ,കത്രിക എന്നിവയായിരുന്നു വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഡോണ്‍ സഹദിന്റെ ആയുധങ്ങള്‍. ചൗക്കി മജലിലെ അസംസ്‌കൃത സാധനങ്ങളുടെ കമ്ബനി പാര്‍ടണര്‍ ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ മുഹമ്മദ് ഷാഫിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം ആവശ്യപ്പെടുകയും 6000 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഹദിനെ അറസ്റ്റ് ചെയ്തത്. […]

അഴിമതിക്കെതിരെ പൊതുജനം പ്രതികരിക്കാൻ തുടങ്ങി; ആറു മാ​​സ​​ത്തി​​നി​​ട​​യി​​ല്‍ കോട്ടയം ജില്ലയിൽ വി​​ജി​​ല​​ന്‍​​സ് പി​​ടി​​യി​​ലാ​​യ​​ത് നാ​​ല് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍; ഇ​​റി​​ഗേ​​ഷ​​ന്‍ വ​​കു​​പ്പി​​ലെ ജീ​​വ​​ന​​ക്കാ​​രി​​ ഇ​​ന്ന​​ലെ വി​​ജി​​ല​​ന്‍​​സ് പി​​ടി​​യി​​ലാ​​യ​​തോടെ ജില്ലയിലെ കൈക്കൂലി വീരന്മാരുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്; പിടിയിലായവരെക്കാൾ പിടിക്കപ്പെടാൻ ഇനിയും ഏറെ

സ്വന്തം ലേഖകൻ കോ​​ട്ട​​യം:അഴിമതിക്കെതിരെ പൊതുജനം പ്രതികരിക്കാൻ തു​​ട​​ങ്ങി​​യ​​തോ​​ടെ ജി​​ല്ല​​യി​​ല്‍ ക​​ഴി​​ഞ്ഞ ആറു മാ​​സ​​ത്തി​​നി​​ട​​യി​​ല്‍ വി​​ജി​​ല​​ന്‍​​സ് പി​​ടി​​യി​​ലാ​​യ​​ത് നാ​​ല് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍. കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ ഇ​​റി​​ഗേ​​ഷ​​ന്‍ വ​​കു​​പ്പി​​ലെ ജീ​​വ​​ന​​ക്കാ​​രി​​ ഇ​​ന്ന​​ലെ വി​​ജി​​ല​​ന്‍​​സ് പി​​ടി​​യി​​ലാ​​യ​​തോടെയാണ് ജില്ലയിലെ കൈക്കൂലി വീരന്മാരുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. പിടിയിലായവരെക്കാൾ പിടിക്കപ്പെടാൻ ഇനിയും ഏറെ കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി കാ​​ന്പ​​സി​​ല്‍​​നി​​ന്നും ആ​​ര്‍​​പ്പൂ​​ക്ക​​ര സ്വ​​ദേ​​ശി​​നി​​യാ​​യ യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​സി​​സ്റ്റ​​ന്‍റി​​നെ വി​​ജി​​ല​​ന്‍​​സ് പി​​ടി​​കൂ​​ടി​​യ​​ത് ര​​ണ്ടു മാ​​സം മു​​ൻപാണ്. പി​​എ​​ഫ് തു​​ക പാ​​സാ​​ക്കി ന​​ല്‍​​കാ​​ന്‍ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ജീ​​വ​​ന​​ക്കാ​​രി​​യെ ഹോ​​ട്ട​​ലി​​ലേ​​ക്ക് ദു​​രു​​ദ്ദേ​​ശ്യ​​ത്തോ​​ടെ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യ ക്ല​​ര്‍​​ക്ക് അ​​റ​​സ്റ്റി​​ലാ​​യ​​തും അ​​ടു​​ത്ത […]

തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നിർണ്ണയം ; ലവ് ജിഹാദും ദേശീയ വികാരവും തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കും; ക്രൈസ്തവ വോട്ടുകള്‍ പി സി ജോർജ്ജിലൂടെ ബി.ജെ.പിയുടെ വോട്ട് പെട്ടിയിലാക്കാൻ ആലോചന നടക്കുന്നുവെന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്റെ പേരിനാണ് മുന്‍തൂക്കമെങ്കിലും പി സി ജോര്‍ജ് എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. നാളെ കോഴിക്കോട് പാര്‍ട്ടി കോര്‍ കമ്മിറ്റിക്ക് ശേഷം പ്രഖ്യാപനം വരാന്‍ ആണ് സാധ്യത. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസ് എത്തുമ്ബോള്‍ ഇനിയും ഇടത് സ്ഥാനാര്‍ഥി ആരെന്ന സ്ഥിരീകരണം നേതാക്കള്‍ ഇനിയും നല്‍കിയിട്ടില്ല. അഡ്വ. കെ. എസ്. അരുണ്‍ കുമാറിന്റെ പേരാണ് പാര്‍ട്ടില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും ഉമ […]

കൈക്കൂലിക്കേസിൽ പിടിയിലായ വനിതാ എക്‌സിക്യൂട്ടീവ് എന്‍ജിനീയർക്ക് ചങ്ങനാശേരിയിൽ മാത്രം ഒൻപതിടത്ത് സ്ഥലം; വസ്തു വാങ്ങികൂട്ടിയത് കോടികൾ മുടക്കി; ബിനു ജോസ് കോട്ടയത്തേക്ക് സ്ഥലം മാറ്റം വാങ്ങിയത് വൻതുക കൈക്കൂലികൊടുത്തെന്ന് സൂചന; സ്ഥലം മാറിയെത്തിയതിനു പിന്നിൽ കൈക്കൂലി തന്നെ ലക്ഷ്യം; വിജിലൻസ് പിടികൂടിയപ്പോൾ ഞാൻ മാത്രമല്ല, ഇവിടെയുള്ള മറ്റുള്ളവരും വാങ്ങുന്നുവെന്ന് വിളിച്ചു പറഞ്ഞു; കൈക്കൂലിയിൽ മുങ്ങി ഇറി​ഗേഷൻ വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് പിടിയിലായ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയർക്ക് കോടികളുടെ സമ്പാദ്യം. ചങ്ങനാശേരി പെരുന്ന കുറുപ്പന്‍പറമ്പില്‍ ബിനു ജോസ് (55) ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. മിനി സിവില്‍ സ്റ്റേഷനിലെ ചെറുകിട ജലസേചന വിഭാഗം ഓഫിസില്‍ നിന്നാണ് ബിനു ജോസിനെ അറസ്റ്റ് ചെയ്തത്. ചെറുകിട കരാറുകാരനില്‍നിന്നു പണം വാങ്ങി കംപ്യൂട്ടര്‍ കീബോര്‍ഡിന്റെ അടിയിലേക്കു വച്ചതിനു പിന്നാലെ ഓഫിസില്‍ തമ്പടിച്ചിരുന്ന വിജിലന്‍സ് സംഘം ബിനുവിനെ കയ്യോടെ പൊക്കുകയായിരുന്നു. കരാറുകാരന്റെ പരാതിയിലാണ് വിജിലന്‍സ് അസിസ്റ്റന്റ് […]

രക്തം വേണോ, പൊലീസ് തരും: പൊലീസിന്റെ പോള്‍ ആപ് മൊബൈല്‍ ആപ്പിലൂടെയാണ് പോള്‍ ബ്ലഡ് സേവനം ലഭ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തര ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കിയും കേരള പൊലീസ്. പൊലീസിന്റെ പോള്‍ ആപ് മൊബൈല്‍ ആപ്പിലൂടെയാണ് പോള്‍ ബ്ലഡ് സേവനം ലഭ്യമാക്കുന്നത്.2021ല്‍ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാര്‍ക്ക് സൗജന്യമായി രക്തം നല്‍കി. ഇന്ത്യയില്‍ ആദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പൊലീസിന്റെ നേതൃത്വത്തില്‍ ആപ് പ്രവര്‍ത്തനം തുടങ്ങിയത്. 32885 രക്തദാതാക്കളാണ് പോള്‍ ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്തത്. ദാതാക്കള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ രക്തം ആവശ്യമുള്ളവര്‍ക്കും േപ്ല സ്റ്റോര്‍, ആപ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ രക്തദാതാക്കള്‍ […]