play-sharp-fill

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം; സ്കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് 15 കാരിയെ കൊണ്ടുപോയത് ലൈം​ഗികമായി പീഡിപ്പിക്കാന്‍; തിരുവല്ലയെ നടുക്കിയ പീഡന കഥ;പ്രതി പിടിയിൽ

സ്വന്തം ലേഖിക മാന്നാര്‍: പതിനഞ്ചു വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. പാണ്ടനാട് പടിഞ്ഞാറ് വെട്ടിപ്പുഴയില്‍ വീട്ടില്‍ അനന്തുവിനെ (22) ആണ് അറസ്റ്റ് ചെയ്തത്.തിരുവല്ലയിലെ സ്കൂളില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴിയാണ് അനന്തു പരിചയപ്പെട്ടത്. ശേഷം ഫോണ്‍ നമ്ബര്‍ വാങ്ങി ചാറ്റിങ് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരീക്ഷക്ക് സ്കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌ ഒ.ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐ ഹരോള്‍ഡ് ജോര്‍ജ്, ഗ്രേഡ് എസ്‌.ഐ ശ്രീകുമാര്‍, ഗ്രേഡ് അഡീഷണല്‍ എസ്‌.ഐമാരായ […]

ഇന്നത്തെ (6-05-2022)നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize – ₹70,00,000/- NP 419993 Consolation Prize – ₹8,000/- NN 419993 NO 419993 NR 419993 NS 419993 NT 419993 NU 419993 NV 419993 NW 419993 NX 419993 NY 419993 NZ 419993 2nd Prize – ₹10,00,000/- NV 505293 3rd Prize – ₹1,00,000/- NN 457739 NO 575295 NP 285781 NR 542909 NS 700680 NT 498703 […]

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ കർദിനാൾ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ;രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം സഭയ്ക്കില്ലെന്നും വിശദീകരണം

സ്വന്തം ലേഖിക കൊച്ചി :തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ കർദിനാൾ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ. സ്ഥാപിത താൽപ്പര്യക്കാരുടെ പ്രചാരണങ്ങൾക്ക് യഥാർത്ഥ വസ്തുതയുമായി യാതൊരു ബന്ധവുമില്ല. ഇത്തരം രാഷ്ട്രീയ കാര്യങ്ങളിൽ സിറോ മലബാർ സഭ ഇടപെടേണ്ട കാര്യമില്ലെന്നും അവർ വിശദീകരിക്കുന്നു. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മതങ്ങളിലേക്കു പടരുകയും പ്രസംഗത്തില്‍ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്നും രമേശ് പേരടി പരിഹസിച്ചു. നടിയെ ആക്രമിച്ച കേസ് പൊതുസമൂഹത്തിലേക്കെത്തിയതില്‍ നിര്‍ണായക […]

ഇടുക്കി ശാന്തൻപാറയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടത് വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഏലത്തോട്ടത്തിൽ

സ്വന്തം ലേഖിക ഇടുക്കി: ശാന്തൻപാറയിൽ ഏലത്തോട്ടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ട്യരാജ്, ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവരെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. അയൽവാസികളാണ് കൃഷിയിടത്തിൽ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വികരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കുട്ടികൾക്കുള്ള ഫോട്ടോഗ്രാഫി പഠനക്യാമ്പ് ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ, ഫോട്ടോ വൈഡ് ക്യാമറ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ ഫോട്ടോഗ്രാഫി പഠനക്യാമ്പ് ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ ആരംഭിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി ചെയർമാൻ ഏബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, അനിൽ കണിയാമല, ബിനോയ് വേളൂർ, വിജയകുമാർ, ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു. ഫോട്ടോഗ്രാഫി ക്ലാസുകൾക്ക് പുറമേ കുട്ടികളുടെ സിനിമാപ്രദർശനവും നടന്നു. ക്യാമ്പ് ഇന്ന് സമാപിക്കും.

നടിയെ ആക്രമിച്ച കേസ്; ശ്രീജിത്തിന്റെ സ്‌ഥലം മാറ്റം റദ്ദാക്കണം; സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

സ്വന്തം ലേഖകൻ എറണാകുളം: ക്രൈം ബ്രാഞ്ച് മേധാവി സ്‌ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയ നടപടി ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയിൽ ഹർജി. സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ശ്രീജിത്തിനെ തൽസ്‌ഥാനത്ത് നിന്നും മാറ്റിയ നടപടി നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപെടാൻ സഹായിക്കുമെന്നാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്‌. സ്‌ഥലംമാറ്റ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും, ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്‌ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിൽ ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു. അതേസമയം വധഗൂഢാലോചന കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ നീക്കവുമായി ക്രൈം […]

കുഴിമറ്റം പള്ളിയിൽ ഓർമ്മ പെരുന്നാളും സണ്ടേസ്കൂൾ ഭദ്രാസന വാർഷികവും മെയ് 7,8 തീയതികളിൽ നടക്കും

സ്വന്തം ലേഖിക കുഴിമറ്റം: സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയും (മെയ് 7,8) ആയി ആചരിക്കുകയാണ്. ഇന്ന് വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരത്തിന് പുതിയ വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ കാർമികത്വം വഹിക്കും. പ്രധാന പെരുന്നാൾ ദിനമായ നാളെ രാവിലെ 6.30 ന് പ്രഭാത നമസ്കാരവും, 7.30 ന് വി.കുർബ്ബാനയും. ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസന അധിപൻ, കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോൻ മാർ ദീയസ്കൊറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം […]

മലപ്പുറത്തെ കൂട്ടക്കൊല; കൊല്ലപ്പെട്ട ജാസ്മിന്റെയും മകളുടെയും മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു

സ്വന്തം ലേഖിക മലപ്പുറം: പാണ്ടിക്കാട്ട് ഭാര്യയെയും മക്കളെയും ഓട്ടോയിലിട്ട് തീവച്ച് ഭർത്താവ് കിണറ്റിൽ ചാടിയ സംഭവത്തിൽ കൊല്ലപ്പെട്ട ജാസ്മിൻ്റെയും മകളുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കണ്ടിപറമ്പിലെ വീട്ടിലെത്തിച്ചു. മുഹമ്മദിന്റെ മൃതദ്ദേഹം മാമ്പുഴയിലുമെത്തിച്ചു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട അഞ്ചു വയസുള്ള മകൾ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേ സമയം കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് മുഹമ്മദിന്റെ ഭാര്യ ജാസ്മിൻ, പതിനൊന്നുവയസുകാരി മകൾ ഫാത്തിമ എന്നിവരുടെ മൃതദേഹം […]

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതി ; അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി: നടി മഞ്ജു വാര്യർ കൊടുത്ത പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കുകയും തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തുവെന്ന മഞ്ജുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മഞ്ജു വാര്യരെ ഇഷ്ടമാണെന്നും അതിനാലാണ് പ്രണയാഭ്യർത്ഥന നടത്തിയത് എന്നും സനൽകുമാർ ശശിധരൻ പൊലീസ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ പരാതിയിൽ സനൽ കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. സനല്‍കുമാര്‍ ശശിധരന്‍ പ്രണായാഭ്യര്‍ത്ഥനയുമായി നിരന്തരം […]

മുണ്ടക്കയം പെരുവന്താനത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാപിതാവ് മരുമകനെ കുത്തി

സ്വന്തം ലേഖകൻ മുണ്ടക്കയം: പെരുവന്താനം കണയങ്കവയലിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവ് മരുമകനെ കുത്തി. കണയങ്കവയൽ പാണപറമ്പിൽ അശോകൻ ആണ് മരുമകനെ കുത്തിയത്. മദ്യ ലഹരിയിൽ ആയിരുന്ന അശോകൻ മരുമകനും ആയി വാക്കേറ്റം നടക്കുകയും പ്രകോപിതനായ അശോകൻ മരുമകനെ കുത്തുകയായിരുന്നു. നാട്ടുകാർ ഇയാളെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിൽ എത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.