ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം; സ്കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് 15 കാരിയെ   കൊണ്ടുപോയത് ലൈം​ഗികമായി പീഡിപ്പിക്കാന്‍; തിരുവല്ലയെ നടുക്കിയ പീഡന കഥ;പ്രതി പിടിയിൽ

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം; സ്കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് 15 കാരിയെ കൊണ്ടുപോയത് ലൈം​ഗികമായി പീഡിപ്പിക്കാന്‍; തിരുവല്ലയെ നടുക്കിയ പീഡന കഥ;പ്രതി പിടിയിൽ


സ്വന്തം ലേഖിക

മാന്നാര്‍: പതിനഞ്ചു വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. പാണ്ടനാട് പടിഞ്ഞാറ് വെട്ടിപ്പുഴയില്‍ വീട്ടില്‍ അനന്തുവിനെ (22) ആണ് അറസ്റ്റ് ചെയ്തത്.തിരുവല്ലയിലെ സ്കൂളില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴിയാണ് അനന്തു പരിചയപ്പെട്ടത്. ശേഷം ഫോണ്‍ നമ്ബര്‍ വാങ്ങി ചാറ്റിങ് ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പരീക്ഷക്ക് സ്കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌ ഒ.ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐ ഹരോള്‍ഡ് ജോര്‍ജ്, ഗ്രേഡ് എസ്‌.ഐ ശ്രീകുമാര്‍, ഗ്രേഡ് അഡീഷണല്‍ എസ്‌.ഐമാരായ ബിന്ദു, രാജി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ധിക്ക് ഉല്‍ അക്ബര്‍, സാജിദ്, ഹക്കിം, വനിത സിവില്‍ പൊലീസ് ഓഫീസര്‍ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.