play-sharp-fill

സുവർണ ജൂബിലി പിന്നിട്ട കോട്ടയം പ്രസ് ക്ലബിന് വനിതാ സാരഥി എത്തുമോ…? ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും എഡിഎമ്മും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും നഗരസഭ അധ്യക്ഷയും വനിതകളാകുമ്പോൾ പ്രസ് ക്ലബിലും വനിതാ പ്രസിഡൻ്റ് എന്നുറപ്പിച്ച് അങ്കം കുറിക്കാൻ രശ്മി രഘുനാഥ് എത്തുന്നു; തിരഞ്ഞെടുപ്പ് മെയ് 21ന്

സ്വന്തം ലേഖകൻ കോട്ടയം: സുവർണ ജൂബിലി പിന്നിട്ട കോട്ടയം പ്രസ് ക്ലബിന് വനിത സാരഥി എത്തുമോ…? ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും എഡിഎമ്മും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും നഗരസഭ അധ്യക്ഷയും വനിതകളാകുമ്പോൾ പ്രസ് ക്ലബിലും വനിതാ പ്രസിഡൻ്റ് എന്നുറപ്പിച്ച് അങ്കം കുറിക്കാൻ രശ്മി രഘുനാഥ് എത്തുന്നു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതയും മത്സരിക്കുകയാണ്. മാതൃഭൂമി ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ രശ്മി രഘുനാഥാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ പ്രസ്‌ക്ലബാണ് […]

ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ്; ഹാക്കർ സായ് ശങ്കര്‍ ഇനി മാപ്പുസാക്ഷി: കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കർ ഇനി മാപ്പുസാക്ഷി. എറണാകുളം സിജെഎം കോടതിയിലെത്തി മാപ്പുസാക്ഷിയാകാനുള്ള നടപടിക്രമങ്ങൾ സായ് ശങ്കർ പൂർത്തിയാക്കി. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. ദിലീപിന്‍റെ ഫോണുകളിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് സായ് ശങ്കർ അറസ്റ്റിലായിരുന്നു. സായ് ശങ്കർ മാപ്പുസാക്ഷിയായതോടെ കേസിൽ നിർണായക തെളിവുകൾ ലഭിക്കുമെന്ന കണക്കൂകൂട്ടലിലാണ് പൊലീസ്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിന്‍റെ അഭിഭാഷകരെയടക്കം ചോദ്യം ചെയ്യാൻ പൊലീസ് […]

ഹജ്ജ് 2022- പഠനക്ലാസ് മെയ് പത്തിന് കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതികപഠനക്ലാസ് മെയ് പത്താം തീയതി ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ 4 മണിവരെ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിക്കു സമീപമുള്ള അസർ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കേരള സംസ്ഥാന ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് എംഎൽഎ സാങ്കേതിക പഠനക്ലാസ് ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി മെമ്പർ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, മുൻ മെമ്പർ മുസമ്മിൽ ഹാജി, നൈനാർ പള്ളി ചീഫ് […]

സഹോദരങ്ങൾ തമ്മിൽ തർക്കം; അമ്പലപ്പുഴയിൽ ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചുകൊന്നു

സ്വന്തം ലേഖകൻ അമ്പലപ്പുഴ: ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചുകൊന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുതുവൽ സന്തോഷാണ്(46) കൊല്ലപ്പെട്ടത്. സഹോദരൻ ബിസിയെ പോലീസ് തിരയുന്നു. ശനിയാഴ്ച ഉച്ചക്ക് 2.15 ഓടെ കാക്കാഴം കടപ്പുറത്തായിരുന്നു സംഭവം. ഇരുവരും തമ്മിൽ നടന്ന സംഘർഷത്തിനൊടുവിൽ ബിസി സന്തോഷിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിച്ച ശേഷം ബിസി ഓടിപ്പോയി. ഇതുവഴി വന്ന സമീപവാസിയാണ് സന്തോഷ് രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. പിന്നീട് വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ അമ്പലപ്പുഴ പോലീസ് സന്തോഷിൻ്റെ മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തു […]

കുതിച്ചുപാഞ്ഞ് സ്വിഫ്റ്റ്; കെഎസ്‌ആര്‍ടിസി പണിമുടക്ക് ദിനത്തില്‍ സ്വിഫ്റ്റ് നേടിയത് ഇരട്ടിവരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പണിമുടക്ക് ദിനത്തില്‍ ഇരട്ടി വരുമാനം നേടി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ്. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ വെളിയാഴ്ചയാണ് കെഎസ്‌ആര്‍ടിസിയിലെ, സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിയത്. ഭൂരിഭാഗം ബസ്സുകളും നിരത്തിലിറങ്ങിയില്ല. എന്നാല്‍ താത്കാലിക ജീവനക്കാര്‍ മാത്രമുള്ള കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്‍റെ സര്‍വ്വീസുകള്‍ മുടങ്ങിയില്ല. 54 സ്വിഫ്റ്റ് ബസുകളാണ് ഇന്നലെ നിരത്തിലിറങ്ങിത്. ഈ ബസുകളില്‍ നിന്ന് 13.75 ലക്ഷം രൂപ വരുമാനം ലഭിച്ചു. ഒരു ബസില്‍ നിന്നും ശരാശരി 25,000 രൂപ വരുമാനം ലഭിച്ചുവെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. സാധാരണ […]

പാലാ ഇടനാട്ടിൽ പതിനാലു വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

സ്വന്തം ലേഖകൻ പാല: ഇടനാട്ടിൽ 14 വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകൻ അശ്വിൻ കെ അജിത് ആണ് മരിച്ചത്. ഇടനാട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. കൂട്ടുകാരുമായി സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിച്ചു കൊണ്ടിരിക്കെ കൂട്ടുകാർ വസ്ത്രം ആവശ്യപ്പെട്ടപ്പോൾ ഇട്ടു കൊടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാർ കൈയ്യിൽ പിടിച്ചെങ്കിലും വഴുതി പോയി. ഉടൻ തന്നെ കൂട്ടുകാർ അയല്പക്കത്തെ കാരോട് പറഞ്ഞപ്പോൾ അയൽവാസികൾ വന്നു രക്ഷിച്ചെങ്കിലും […]

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി; അടുത്ത 24 മണിക്കൂറില്‍ അസാനി ചുഴലിക്കാറ്റായി മാറും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തീവ്ര ന്യൂനമര്‍ദ്ദം നാളെ വൈകീട്ടോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മെയ് 10ന് ആന്ധ്രാ ഒഡീഷ തീരത്തേക്ക് അസാനി ചുഴലിക്കാറ്റെത്തുമെന്നാണ് നിഗമനം. പിന്നീട് ഇത് ഒഡീഷ തീരത്തേക്ക് […]

കോട്ടയം ജില്ലയിലെ പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളിൽ ഹൈ മസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

സ്വന്തം ലേഖകൻ പനച്ചിക്കാട്: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ മെമ്പർ പി കെ വൈശാഖ് തുടക്കം കുറിച്ച പൗർണ്ണമി പദ്ധതിയിൽ ഉൾപെടുത്തി ആദ്യ ഘട്ടത്തിൽ 8 മിനി ഹൈ മസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പന്നിമറ്റത്ത് മിനി ഹൈ മസ്റ്റ് ലൈറ്റ് തെളിച്ചു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഫണ്ട് ഉപയോഗിച്ച് ആദ്യ ഘട്ടത്തിൽ കുറിച്ചി പഞ്ചായത്തിലെ കലായിപടി, കല്ലുകടവ്, പനച്ചിക്കാട് പഞ്ചായത്തിലെ പന്നിമറ്റം, കൊല്ലാട് ബോട്ട് ജെട്ടി, കളത്തിക്കടവ് ഷാപ്പുപടി, നെല്ലിക്കൽ, പാച്ചിറ, പുതുപ്പള്ളി […]

ആലപ്പുഴ മാരാരികുളത്ത് ഹണിട്രാപ്പ് ; സ്വകാര്യ റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; എൻജിനീയറിങ് വിദ്യാർഥികളായ അഞ്ചുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: മാരാരിക്കുളത്ത് സ്വകാര്യ റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി ഹണിട്രാപ്പിനു സമാനമായ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ. തൃശൂർ കീഴേ പള്ളിക്കര പോഴത്ത് വീട്ടിൽ എസ് നിധീഷ് (22), ചോറുപാറ കൊള്ളാനൂർ വീട്ടിൽ കെ എബി (19), ചാവക്കാട് പുത്തൻപുരയിൽ ഹൗസിൽ എസ് അജ്മൽ (20), വേലൂർ കിരാലൂർ വാവറൂട്ടി ഹൗസിൽ എം ശ്രീഹരി (21), പുല്ലേരി വാഴപ്പുള്ളി ഹൗസിൽ റൊണാൾഡോ വില്യംസ് (21) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കേസിൽ […]

വയനാട് തിരുനെല്ലിയിൽ മദ്യപാനത്തിനിടെ വാക്കുതർക്കം; മർദനമേറ്റ യുവാവ് മരിച്ചു; മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുനെല്ലി: വയനാട് തിരുനെല്ലിയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ മർദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കോളനിയിലെ ബിനു ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ തർക്കത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനു കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. പരിക്കേറ്റ ബിനുവിനെ അയൽവാസികളാണ് അപ്പാറ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാളാംങ്കോട് കോളനിവാസികളായ മൂന്ന് പേരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിനുവിന്‍റെ അയല്‍വാസികളായ നാരായണന്‍, മോഹനന്‍, ചന്ദ്രന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.