
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പണിമുടക്ക് ദിനത്തില്‍ ഇരട്ടി വരുമാനം നേടി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ്.
ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് വെളിയാഴ്ചയാണ് കെഎസ്‌ആര്‍ടിസിയിലെ, സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിയത്.
ഭൂരിഭാഗം ബസ്സുകളും നിരത്തിലിറങ്ങിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ താത്കാലിക ജീവനക്കാര്‍ മാത്രമുള്ള കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്‍റെ സര്‍വ്വീസുകള്‍ മുടങ്ങിയില്ല. 54 സ്വിഫ്റ്റ് ബസുകളാണ് ഇന്നലെ നിരത്തിലിറങ്ങിത്. ഈ ബസുകളില്‍ നിന്ന് 13.75 ലക്ഷം രൂപ വരുമാനം ലഭിച്ചു.
ഒരു ബസില്‍ നിന്നും ശരാശരി 25,000 രൂപ വരുമാനം ലഭിച്ചുവെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. സാധാരണ ദിവസങ്ങളില്‍ ശരാശരി 10000 രൂപ മുതല്‍ 15000 രൂപ വരെയാണ് സ്വിഫ്റ്റ് ബസ്സുകളുടെ കളക്ഷന്‍
അതേസമയം പണിമുടക്ക് ദിവസം 829 കെഎസ്‌ആര്‍ടിസി ബസ്സുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സാധാരണ ദിവസങ്ങളില്‍ കെഎസ്‌ആര്‍ടിസി 3600 ഓളം സര്‍വ്വീസുകളാണ് നടത്താറുള്ളത്. കോവിഡിന് ശേഷം ആറുകോടിയോളം പ്രതിദിന വരുമാനം ലഭിക്കുന്ന സാഹചര്യത്തില്‍ 2.10 കോടി മാത്രമാണ് പണിമുടക്ക് ദിവസം നേടിയ വരുമാനം.
4 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിലയിരുത്തല്‍.







