പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചത് 101 രൂപ; സിലിണ്ടറിന് 2095 രൂപ

സ്വന്തം ലേഖിക കൊച്ചി: ജനങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും പാചക വാതക വില വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിൻ്റെ വിലയാണ് കുത്തനെ വര്‍ധിപ്പിച്ചത്. 101 രൂപയാണ് ഒരു സിലിണ്ടറിന് ഇന്ന് മുതല്‍ അധികം നല്‍കേണ്ടിവരിക. ഇതോടെ സിലിണ്ടര്‍ ഒന്നിന് വില 2095.50 രൂപയായി. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ വീടുകളില്‍ വിലക്കയറ്റം നേരിട്ട് ബാധിക്കില്ലെങ്കിലും ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് വില വര്‍ധന. നവംബര്‍ ഒന്നിന് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 266 രൂപ കൂട്ടിയിരുന്നു. […]

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം; മുന്‍ ഗവ.പ്ലീഡര്‍ക്ക്​ നാലുമാസം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി

സ്വന്തം ലേഖിക പറവൂര്‍: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് കാണിച്ച്‌ ആള്‍മാറാട്ടം നടത്തിയ അഭിഭാഷകന് നാലുമാസം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ പറവൂര്‍ മജിസ്ട്രേറ്റ് കോടതി. ഉദ്യോഗസ്ഥര്‍ ഉപയോഗിക്കേണ്ട അധികാരചിഹ്നങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിന് ഒരുമാസം തടവിനും 200 രൂപ പിഴക്കും ശിക്ഷിച്ചു. രണ്ട്​ ശിക്ഷയും ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയാകും. പറവൂര്‍ കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ ഇളന്തിക്കര നെയ്ശേരി വീട്ടില്‍ എന്‍.ജെ. പ്രിന്‍സിനെയാണ്​ (50) പറവൂര്‍ മജിസ്ട്രേറ്റ് കോടതി-3 മജിസ്ട്രേറ്റ് എന്‍. രമേഷ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ചിത്ര കേശവന്‍ ഹാജരായി. കേസില്‍ […]

കാമുകനെ മയക്കിക്കിടത്തി; വീട്ടുപകരണങ്ങളും പണവുമായി കാമുകി മുങ്ങി; രണ്ട് കുട്ടികളുടെ മാതാവായ മദ്ധ്യവയസ്ക പിടിയിൽ

സ്വന്തം ലേഖിക ആലുവ: 55 കാരനായ കാമുകനെ മയക്കിക്കിടത്തി 48കാരിയായ കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി. ഇടുക്കി സ്വദേശിയായ 55 കാരന്‍ വീട്ടുകാരുമായി വഴക്കിട്ട് മുപ്പത്തടത്ത് ഏറെനാളായി വാടകയ്ക്ക് താമസിക്കുകയാണ്. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെങ്കിലും സ്ഥിരം ജോലിക്ക് പോകുന്ന ഇയാളുടെ കൈവശം അത്യാവശ്യം പണവുമുണ്ട്. ഇതിനിടയിലാണ് 48 കാരിയായ മദ്ധ്യവയസ്കയുമായി പരിചയത്തിലായത്. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്. കുറച്ചുകാലമായി ഇവരും മക്കളും ഇയാളുടെ വാടകവീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന കാമുകന്‍ ഉണര്‍ന്നത് അടുത്തദിവസം 11 […]

സംശയാസ്പദമായി ആരെകണ്ടാലും അയാളെ പിടികൂടി പോലീസിലേൽപ്പിക്കുന്ന ഭീതിയിലേക്ക് ജനങ്ങൾ; കുറുവാ സംഘത്തിൽപ്പെട്ട ആളെന്ന് കരുതി പിടിച്ചത് കുറുവിലങ്ങാട് ജോലി അന്വേഷിച്ചെത്തിയ തമിഴ്നാട് സ്വദേശിയെ

സ്വന്തം ലേഖകൻ കോട്ടയം: കുറുവാ സംഘാംഗമെന്ന് സംശയിച്ച്‌ നാട്ടുകാര്‍ പിടികൂടിയാള്‍ ജോലി അന്വേഷിച്ചെത്തിയ തമിഴ്‌നാട് സ്വദേശിയെന്ന് കുറവിലങ്ങാട് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 4.30ന് കടപ്പൂരില്‍ നിന്നുമാണ് അസ്വാഭാവികമായ രീതിയില്‍ കണ്ടയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. തല മുട്ടയടിച്ച ഇയാളെ നാട്ടുകാര്‍ വെമ്പള്ളി മുതല്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. ചെരുപ്പ് കാലില്‍ ധരിക്കാതെ പൊതിഞ്ഞ് കൈയില്‍ സൂക്ഷിച്ചിരുന്ന നിലയിലും 500 രൂപ നോട്ട് പത്ത് രൂപയില്‍ പൊതിഞ്ഞ നിലയിലും ഇയാളില്‍ നിന്ന് കണ്ടെത്തി. മാരകായുധങ്ങളോ മോഷണ വസ്തുക്കളോ ഒന്നും തന്നെ കണ്ടെത്തിയില്ല. കഴിഞ്ഞ […]

കോട്ടയംകാരുടെ സ്വന്തമായിരുന്ന കല്പക സൂപ്പർ മാർക്കറ്റിന്റെ അസ്ഥിവാരം തോണ്ടി; പിന്നിൽ രാഷ്ട്രീയ കുബുദ്ധികൾ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ സൂപ്പർമാർക്കറ്റ് എന്ന പേരിലേക്ക് ആദ്യമായി എത്തിയതും, സേവനംകൊണ്ട് ജനങ്ങളുടെ പ്രിയപ്പെട്ടതുമായി മാറിയ ഒന്നായിരുന്നു ന​ഗരസഭയുടെ എതിർവശത്തായി സ്ഥിതി ചെയ്തിരുന്ന കല്പക സൂപ്പർമാർക്കറ്റ്. പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനായ് തുടങ്ങിയ പ്രസ്ഥാനം. റിലയൻസും , മോറും , ലുലുമാളിനെയും സുലഭയേയും കുറിച്ച് കേൾക്കുന്നതിനും പതിറ്റാണ്ടുകൾക്കുമുമ്പ് കോട്ടയം ജില്ലയിൽ പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റായിരുന്നു കൽപക. എന്നാൽ രാഷ്ട്രീയ കുബുദ്ധികളുടെ ഇടപെടൽ ഇന്ന് ആ സ്ഥാപനത്തെ നാശത്തിലേക്ക് എത്തിച്ചിരിക്കുന്നു. സൂപ്പർമാർക്കറ്റ് എന്നതിന്റെ അവസാന വാക്കും കല്പകയായിരുന്നു. വൻകിട സൂപ്പർ മാർക്കറ്റ് നഗരത്തിൽ […]

എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും, നമ്മള്‍ വെള്ളം കുടിച്ചും ചാകും,”മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുന്നുവെന്ന് എം എം മണി

സ്വന്തം ലേഖകൻ ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണ്. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും, നമ്മള്‍ വെള്ളം കുടിച്ചും ചാകുമെന്ന് മുന്‍ മന്ത്രിയും സി പി എം നേതാവുമായ എം എം മണി പറഞ്ഞു. നേരത്തെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചാരണങ്ങള്‍ നടന്നപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് എം എം മണിയുടെ പ്രസ്താവന. ഇടുക്കി നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച […]

രാത്രികാല പട്രോളിങ്ങിനിടെ വിഷ പാമ്പിന് കാവലിരുന്ന് ജനവാസ കേന്ദ്രത്തെ അപകടത്തിൽ നിന്ന് രക്ഷിച്ച് പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാത്രി കാല പട്രോളിങ്ങിനിറങ്ങിയ മെഡിക്കല്‍ കോളേജ് പൊലീസ് സംഘം കണ്ടത് ഇരുളിന്റെ മറവില്‍ ഞെട്ടിക്കുന്ന ഒരു കാഴ്ച. മെഡിക്കല്‍ കോളേജിന് തൊട്ടടുത്ത ചാലക്കുഴി റോഡിലെ ലൈനിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് സംഘം കണ്ടത് ഒരു വീട്ടിനകത്തേക്ക് കയറുന്ന കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ. ഏകദേശം പത്ത് വയസ് പ്രായം വരുന്ന പെണ്‍മൂര്‍ഖന്‍ പാമ്പാണ് വീട്ടിലേക്കു കടക്കാന്‍ ശ്രമിച്ചത്. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ പൊലീസ് എങ്ങനെ ഈ പാമ്പിനെ തടഞ്ഞു നിര്‍ത്തുമെന്നറിയാതെ കുഴങ്ങി പിന്നെ കേരള പൊലീസ് തങ്ങളുടെ ബുദ്ധിപാടവം പുറത്തെടുത്തു. […]

കോട്ടയം കുമരകം റോഡടക്കം സംസ്ഥാനത്തെ 77 പ്രധാന റോഡുകൾ നന്നാക്കും; അറ്റകുറ്റ പണികൾക്കായി 17 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോട്ടയം കുമരകം റോഡടക്കം കിഫ്ബി പദ്ധതിയില്‍ വികസിപ്പിക്കാന്‍ ഒരുങ്ങുന്ന 77 പ്രധാന റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ 17 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനം നടത്തുന്ന റോഡുകളും ഇത്തവണ മഴയില്‍ സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. വികസന പ്രവൃത്തി നടക്കും വരെ കാത്തിരിക്കാതെ ജനങ്ങള്‍ക്ക് റോഡ് ഗതാഗത യോഗ്യമാക്കി കൊടുക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു 77 പ്രധാന റോഡുകളിലാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഉള്‍പെടെ പൂര്‍ത്തിയാക്കാനുള്ള ഈ റോഡുകള്‍ കുണ്ടും […]

വനിതാ എംപിമാർ ലോക്‌സഭയെ ആകര്‍ഷണീയമാക്കുന്നു; വിവാദ പ്രസ്താവനയുമായ ശശീ തരൂർ എം പി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി:സ്ത്രീകള്‍ ലോക്സഭയെ ആകര്‍ഷണീയമാക്കുന്നു എന്ന അടിക്കുറിപ്പോടെ ശശി തരൂര്‍ എംപി ആറ് വനിതാ എംപിമാരോടൊപ്പം നില്‍ക്കുന്ന സെല്‍ഫിക്കെതിരെ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. ശശിതരൂര്‍ തിങ്കളാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഈ ചിത്രം വൈറലായിരുന്നു. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിച്ച ദിവസമാണ് തരൂര്‍ ആറ് വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രം പങ്കുവെച്ചത്. വനിതാ എംപി മുന്‍കയ്യെടുത്താണ് ഈ സെല്‍ഫി പകര്‍ത്തിയിരിക്കുന്നതെന്നും അവരുടെ ആവശ്യപ്രകാരമാണ് താന്‍ ഇത് പങ്കുവെയ്ക്കുന്നതെന്നും പോസ്റ്റില്‍ തരൂര്‍ പറയുന്നുണ്ടെങ്കിലും ശശി തരൂര്‍ പോസ്റ്റിനൊപ്പം നല്‍കിയ അടിക്കുറിപ്പാണ് സത്രീവിരുദ്ധവും […]