play-sharp-fill
കാമുകനെ മയക്കിക്കിടത്തി; വീട്ടുപകരണങ്ങളും പണവുമായി കാമുകി മുങ്ങി; രണ്ട് കുട്ടികളുടെ മാതാവായ മദ്ധ്യവയസ്ക പിടിയിൽ

കാമുകനെ മയക്കിക്കിടത്തി; വീട്ടുപകരണങ്ങളും പണവുമായി കാമുകി മുങ്ങി; രണ്ട് കുട്ടികളുടെ മാതാവായ മദ്ധ്യവയസ്ക പിടിയിൽ

സ്വന്തം ലേഖിക

ആലുവ: 55 കാരനായ കാമുകനെ മയക്കിക്കിടത്തി 48കാരിയായ കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി.

ഇടുക്കി സ്വദേശിയായ 55 കാരന്‍ വീട്ടുകാരുമായി വഴക്കിട്ട് മുപ്പത്തടത്ത് ഏറെനാളായി വാടകയ്ക്ക് താമസിക്കുകയാണ്. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെങ്കിലും സ്ഥിരം ജോലിക്ക് പോകുന്ന ഇയാളുടെ കൈവശം അത്യാവശ്യം പണവുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിലാണ് 48 കാരിയായ മദ്ധ്യവയസ്കയുമായി പരിചയത്തിലായത്. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്. കുറച്ചുകാലമായി ഇവരും മക്കളും ഇയാളുടെ വാടകവീട്ടിലാണ് താമസിക്കുന്നത്.

കഴിഞ്ഞദിവസം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന കാമുകന്‍ ഉണര്‍ന്നത് അടുത്തദിവസം 11 മണിയോടെയാണ്. ആ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.

മുറികളില്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജ്, ടിവി, മിക്സി തുടങ്ങിയവയും പഴ്സിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതറിഞ്ഞത്. തുടര്‍ന്ന് ബിനാനിപുരം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകിയെ സ്വന്തം വീട്ടില്‍ നിന്ന് കണ്ടെത്തി.

പരാതി നല്‍കിയെങ്കിലും പിന്നീട് പിന്മാറിയതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് കാമുകന് വീട്ടുപകരണങ്ങള്‍ നല്‍കിയെങ്കിലും പണം നല്‍കിയിട്ടില്ല.