മാണി സി കാപ്പൻ എം എൽ എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പൊതു പരിപാടികൾ 14 ദിവസത്തേയ്ക്കു റദ്ദാക്കി

സ്വന്തം ലേഖകൻ പാലാ: മാണി സി കാപ്പൻ എം എൽ എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് എം എൽ എ യുടെ പൊതു പരിപാടികൾ 14 ദിവസത്തേയ്ക്കു റദ്ദാക്കി. സന്ദർശകർക്കും വിലക്കേർപ്പെടുത്തി. എന്നാൽ എം എൽ എ യുമായി ബന്ധപ്പെടേണ്ട കാര്യങ്ങൾക്കായി പാലായിൽ പ്രവർത്തിക്കുന്ന എം എൽ എ ഓഫീസിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം ആളുകൾ ഉപയോഗിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ അഭ്യർത്ഥിച്ചു. 9447575912 (ടി വി ജോർജ് 9447137780 (എം പി കൃഷ്ണൻനായർ) എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാൽ […]

മിന്നലേറ്റ് വിദ്യാർത്ഥിയുടെ കാലില്‍ ദ്വാരം; വെടിയുണ്ടയേറ്റതിന് സമാനമായ പരിക്ക്; അപൂർവ്വ സംഭവമെന്ന് വിദ​ഗ്ധർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ മിന്നലേറ്റ് വിദ്യാർത്ഥിയുടെ കാലില്‍ ദ്വാരം വീണു. വെടിയുണ്ടയേറ്റതിന് സമാനമായ പരിക്കാണ് കാലിലേറ്റത്. ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി (17)ക്കാണ് മിന്നലേറ്റത്. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് അമ്പാടിക്ക് മിന്നലേല്‍ക്കുന്നത്. വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്‌തു. ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിൽസ നല്‍കി വിതുര ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നല്‍ ഏറ്റ് ഇത്തരത്തില്‍ മുറിവേല്‍ക്കുന്നത് അപൂര്‍വ സംഭവമാണെന്ന് വിദഗ്‌ധർ പറയുന്നു. സംഭവത്തെക്കുറിച്ച് […]

ഇന്നും നാളെയും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത, ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ‍ ഉൾക്കടലിൽ ഇന്നും അറബിക്കടലിൽ നാളെയും പുതിയ ന്യൂനമർദം രൂപപ്പെടുമെങ്കിലും കേരളത്തെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയില്ല. അതേസമയം ഇന്ന് അറബിക്കടലിൽ മീൻ പിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും. ഇത് പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച്‌ 48 മണിക്കൂറിൽ തെക്ക് […]

ജോലിക്കിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ചിറ്റാരിക്കാല്‍: ചെറുപുഴ പാലത്തിന് സമീപം അരിയുരുത്തില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ തെങ്ങ് പൊട്ടിവീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവം. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റര്‍ സേലം സ്വദേശി ഫിനു(സദയന്‍) ആണ് മരിച്ചത്. മണ്‍തിട്ടക്ക് മുകളിലുണ്ടായിരുന്ന ഉണങ്ങിയ തെങ്ങ് മണ്ണെടുക്കുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഫിനുവിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലെ ജീവനക്കാരനാണ് ഫിനു.

കോവിഡിനും ഒമിക്രോണിനും പിന്നാലെ പക്ഷിപ്പനിയും; ആലപ്പുഴയിൽ കൂട്ടത്തോടെ ചത്തത് 9000ത്തോളം താറാവുകൾ

സ്വന്തം ലേഖകൻ അമ്പലപ്പുഴ: സംസ്‌ഥാനത്ത് പക്ഷിപ്പനി ഭീതി വീണ്ടും. ആലപ്പുഴയിൽ 9000ത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തത്. പുറക്കാട് അറുപത്തിൽചിറ ജോസഫ് ചെറിയാന്റെ രണ്ടര മാസം പ്രായമുള്ള താറാവിൻ കുഞ്ഞുങ്ങളാണ് ചത്തത്. തിരുവല്ല പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്ക് അയച്ച സാമ്പിൾ വിശദ പരിശോധനയ്‌ക്ക് തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസ് കേന്ദ്രത്തിലേക്ക് അയച്ചു. തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാർ മുടിയിലക്കേരി പാടശേഖരത്തിന് സമീപമാണ് താറാവുകളെ വളർത്തിയിരുന്നത്. ക്രിസ്‌മസ് വിപണി ലക്ഷ്യമിട്ട് 13500 താറാവിൻ കുഞ്ഞുങ്ങളെയാണ് വളർത്തിയത്. എന്നാൽ, കഴിഞ്ഞ ആഴ്‌ച മുതൽ താറാവുകൾ […]

മലമ്പാമ്പാണെന്ന് കരുതി വീട്ടിൽ കയറിയ പാമ്പിനെ ചാക്കിലാക്കി; പാമ്പുമായി പോലീസ് സറ്റേഷനിലെത്തിയപ്പോൾ ട്വിസ്റ്റ്

സ്വന്തം ലേഖകൻ കൊച്ചി: മലമ്പാമ്പാണെന്ന് കരുതി വീട്ടിൽ കയറിയ പാമ്പിനെ ചാക്കിലാക്കി .സ്റ്റേഷനിലെത്തിച്ചപ്പോഴാണ് ട്വിസ്റ്റ്. ഇന്നലെ മരട് മാടവന തേനാളിക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ഒന്നാം നിലയിലെ ബാത്തുറൂമില്‍ കയറിയ വമ്പന്‍ പാമ്പിനെ കണ്ട് വീട്ടുകാര്‍ ഭയന്നു. വിവരം അറിഞ്ഞ് ഓടിയെത്തിയ അയല്‍വാസിയാണ് പാമ്പിനെ പിടികൂടാന്‍ ശ്രമം തുടങ്ങിയത്. ആദ്യം ബെഡ് റൂമില്‍ ഒളിച്ച പാമ്പ് പിന്നീട് ആള് കൂടിയപ്പോള്‍ പൈപ്പിലൂടെ താഴേക്ക് ഇറങ്ങി അടുക്കളയില്‍ ഇരിപ്പായി. തുടര്‍ന്ന് അയല്‍വാസിയും വീട്ടുടമയും ചേര്‍ന്ന് പാമ്പിനെ പിടികൂടി ഒരു വിധത്തില്‍ പ്ലാസ്റ്റിക് ചാക്കിലാക്കി. മലമ്പാമ്പ് ആണെന്ന് […]

ആഡംബരകാറില്‍ ഗര്‍ഭ നിരോധന ഉറകളും കിടക്കയും; സൈജു പെണ്‍കുട്ടികളെ വശത്താക്കിയിരുന്നത് ഭീഷണിപ്പെടുത്തി; പെരുമാറ്റം ലഹരി രാജാവിനെപ്പോലെയെന്ന് പൊലീസ്; സൈജുവിൻ്റെ പേരില്‍ കൂടുതല്‍ കേസുകള്‍

സ്വന്തം ലേഖിക കൊച്ചി: മുന്‍ മിസ് ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സൈജു എം തങ്കച്ചൻ്റെ പേരില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത സൈജുവിൻ്റെ ആഡംബര കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകളും ലഭിച്ചിരുന്നു. കാമറകള്‍, കിടക്ക, ഡിജെ പാര്‍ട്ടിക്ക് വേണ്ട സംഗീത സംവിധാനങ്ങള്‍ തുടങ്ങി നക്ഷത്ര വേശ്യാലയത്തിന് സമാനമായ എല്ലാ സജ്ജീകരണങ്ങളും കാറില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് സൈജു വശത്താക്കിയിരുന്നത്. നിരവധി യുവതികളെ സൈജു ഭീഷണിപ്പെടുത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകളും ഇരകളുടെ […]

നടി പ്രവീണയുടെ മോർഫ് ചെയ്ത ന​ഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവം; യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആരാധനാ ഭ്രാന്ത് മൂത്ത് സിനിമാ താരം പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം സൈബര്‍ പൊലീസ് പിടികൂടി. തമി‍ഴ്നാട് സ്വദേശിയായ ഭാഗ്യരാജയെയാണ് ദില്ലിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. പ്ലേ സ്റ്റോറിലെ ആപ്പ് ഉപയോഗിച്ച്‌ ആണ് ഇയാള്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചത്. ആരാധനാ ഭ്രാന്ത് ആണ് ഭാഗ്യരാജിനെ കൊണ്ട് ഈ നികൃഷ്ട കൃത്യം ചെയ്യിപ്പിച്ചത്. ക‍ഴിഞ്ഞ ഒരു വര്‍ഷമായി സിനിമാ താരം പ്രവീണയേയും കുടുംബത്തേയും വിടാതെ പിന്തുടരുകയായിരുന്നു ഇയാള്‍ . ആരാധന മൂത്ത് ഭാഗ്യരാജ് […]

കാർ മെട്രോ പില്ലറിലിടിച്ച് യുവതി മരിച്ചു; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ദേശീയപാതയിൽ പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാർ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയെന്നു പൊലീസ്. അപകടത്തിൽ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ കെ.എം.മൻസിയ എന്ന സുഹാന (22) ആണ് മരിച്ചത്. കാർ ഡ്രൈവർ പാലക്കാട് കാരമ്പാറ്റ സൽമാന് (26) നേരിയ പരുക്കേറ്റു. അപകട സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് ദുരൂഹത ഉയർത്തുന്നത്. ഡ്രൈവറെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. പുലർച്ചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോൾ, മെട്രോ പില്ലറുകളായ 323നും 324നും ഇടയിൽ […]

പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്

സ്വന്തം ലേഖിക വയനാട്: പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ചു. കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. ബന്ധു ശരത്തിനു (27) വെടികൊണ്ടു മുഖത്തു പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണു സംഭവം. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവെയ്‌ക്കുകയായിരുന്നു എന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയന്റെ കഴുത്തിലാണ് വെടിയേറ്റത്. നാലംഗ സംഘമാണ് പാടത്ത് കാട്ടുപന്നിയെ തുരത്താന്‍ പോയത്. നാലംഗ സംഘത്തിലൊരാളുടേതാണ് പാടം. പുറത്തുനിന്നാരോ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സംഘം പോലീസിനോട് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ സംഭവത്തില്‍ […]