വാക്സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും; പ്ലസ് വൺ പ്രവേശന പ്രശ്നം ഒരാഴ്ച കൊണ്ട് പരിഹരിക്കും; 75 അധിക ബാച്ചുകള്‍ അനുവദിക്കും: മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: വാക്സീന്‍ എടുക്കാത്തവര്‍ മൂലം സമൂഹത്തില്‍ ഒരു ദുരന്തമുണ്ടാകരുതെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരും അനധ്യാപകരും വാക്സീന്‍ എടുക്കണമെന്നും വാക്സീന്‍ എടുക്കാത്തവര്‍ ക്യാമ്ബസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാര്‍ഗരേഖ. മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണം. വാക്സീന്‍ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേര്‍ക്ക് മാത്രം ഈ തീരുമാനം ലംഘിക്കാന്‍ ആകില്ല. […]

കുഴഞ്ഞ് വീണു മരിച്ചവർ കഴിച്ചിരുന്നത് വ്യാജമദ്യമല്ല; സംഭവത്തിൽ ദുരൂഹത; പൊലീസ് വിശദ പരിശോധനയ്ക്ക്

സ്വന്തം ലേഖകൻ തൃശൂർ: ഇരിങ്ങാലക്കുടയിൽ കുഴഞ്ഞ് വീണു മരിച്ച രണ്ട് പേർ കഴിച്ചിരുന്നത് വ്യാജമദ്യമല്ല, ഏതോ കെമിക്കൽ എന്ന് പൊലീസിന്റെ പ്രഥമിക നിഗമനം. റൂറൽ എസ് പി ജി പുങ്കുഴലിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്തും കുഴഞ്ഞ് വീണ ഹോട്ടലിന് മുന്നിലും പരിശോധന നടത്തി. കൂടുതൽ പേർ ഈ ദ്രാവകം കഴിക്കാൻ സാധ്യതയില്ലെന്നും കഴിച്ചിരുന്നുവെങ്കിൽ ഇതിനകം അപകടത്തിലായേനേയെന്നും എസ് പി പറഞ്ഞു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ എക്‌സൈസ് ഓഫീസിന് സമീപത്തായുള്ള ഗോൾഡൻ ചിക്കൻ സെന്ററിനുള്ളിലാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട് പേർ ഈ ദ്രാവകം […]

തൃ​ശൂ​രിൽ വിദ്യാർത്ഥികളെ ബാധിച്ചത് ‘നോറോ’ വൈറസ് തന്നെ : അന്തിമ റിപ്പോർട്ട്​ പുറത്ത്

സ്വന്തം ലേഖകൻ തൃ​ശൂ​ർ: സെൻറ് മേ​രീ​സ് കോ​ള​ജ് ഹോ​സ്​​റ്റ​ലി​ലെ കു​ട്ടി​ക​ളെ ബാ​ധി​ച്ച​ത്​ ‘നോ​റോ’ വൈ​റ​സ് ത​ന്നെ​യെ​ന്ന്​ അ​ന്തി​മ റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ൽ​നി​ന്ന് ഇ-​മെ​യി​ലി​ൽ എ​ത്തി​യ പ​രി​ശോ​ധ​ന ഫ​ല​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ രോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ കോ​ള​ജ്​ അ​ധി​കൃ​ത​ർ​ക്ക്​ ഡി.​എം.​ഒ ന​ൽ​കി. 54 കു​ട്ടി​ക​ൾ​ക്കും മൂ​ന്നു ജീ​വ​ന​ക്കാ​ർ​ക്കും അ​ട​ക്കം 57 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം എ​ട്ടു മു​ത​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യി​രു​ന്നു എ​ങ്കി​ലും ഇ​വ​ർ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് വി​വ​രം ല​ഭ്യ​മാ​യി​രു​ന്നി​ല്ല. […]

സേതുരാമയ്യർ വീണ്ടുമെത്തുന്നു; വി‍ജയത്തുടർച്ച ആവർത്തിക്കാൻ സി ബി ഐ അഞ്ചാംഭാ​ഗത്തിന് തുടക്കം

സ്വന്തം ലേഖകൻ കൊച്ചി: സിന്ദൂര കുറി തൊട്ട്, കൈ പിറകില്‍ കെട്ടി നടന്നുവരുന്ന സേതുരാമയ്യര്‍, പശ്ചാത്തലത്തില്‍ മുഴങ്ങുന്ന വിഖ്യാതമായ ബി.ജി.എം. സി.ബി.ഐ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ ഉള്ളില്‍ പൊതുവെ വരുന്ന ചിത്രമാണിത്. 32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ സീരിസിലെ ആദ്യ ചിത്രം റിലീസ് ആവുന്നത്. ചിത്രത്തിന്റെ അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായ സി.ബി.ഐ സീരിസിലെ അഞ്ചാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിക്കും. സി.ബി.ഐ സീരീസില്‍ മുമ്പുണ്ടായിരുന്ന സംവിധായകന്‍ കെ. മധുവും, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ […]

പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താവുന്നതാണ്; ഒമിക്രോൺ ഭീഷണിയെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്; തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് നിലവിൽ പരിഗണനയിൽ ഇല്ല: സജി ചെറിയാൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താവുന്നതാണ്. ഒമിക്രോൺ ഭീഷണിയെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പൊതുസ്‌ഥിതി വിലയിരുത്തിയാണ് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ല എന്ന കാര്യത്തിൽ തീരുമാനമെടുത്തത്. തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കണം എന്നായിരുന്നു തിയേറ്റർ ഉടമകളുടേയും സിനിമാ മേഖലയിൽ ഉള്ളവരുടേയും ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് അംഗീകരിക്കാൻ ആവില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്‌തമാക്കി. […]

ദീപാവലിയിൽ സ്മാർട് ടിവിക്ക് ഓഫർ ഉണ്ടോ എന്നറിയാനായി ​ഗൂ​ഗിളിൽ സെർച്ച് ചെയ്തു; കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ് കിട്ടിയ നമ്പറിൽ വിളിച്ചു; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 77,000 രൂപ

സ്വന്തം ലേഖകൻ കൊച്ചി: സ്മാർട് ടിവി ഓഫറിൽ വാങ്ങാനായി ​ഗൂ​ഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ് കിട്ടിയ നമ്പറിൽ വളിച്ച വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 77,000 രൂപ. ആലുവ സ്വദേശിനിയായ വീട്ടമ്മയാണ് ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ പരതി കബളിപ്പിക്കപ്പെട്ടത്. റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ നഷ്ടപ്പെട്ട തുക വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. ദീപാവലിയിൽ സ്മാർട് ടിവിക്ക് ഓഫർ ഉണ്ടോ എന്നറിയാനാണ് വീട്ടമ്മ ​ഗൂ​ഗിളിൽ സെർച്ച് ചെയ്തത്. ലഭിച്ചത് വ്യാജ നമ്പറാണെന്നറിയാതെ കിട്ടിയ നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. ഓഫർ ഉണ്ടെന്നും അയച്ചു […]

ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനശില്പശാല നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനശില്പശാല നടത്തി. പൊൻകുന്നം വർക്കി സ്മാരക ഹാളിൽ (സാഹിത്യ പ്രവർത്തക സഹകരണ സംഘം) നടന്ന ശില്പശാല ലൈബ്രറി കൌൺസിൽ സംസ്ഥാന പ്രസിഡന്റ്‌ ഡോ. K. V. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബാബു. K. ജോർജ് അധ്യക്ഷനായി. വി. സിനി, വിമൽകുമാർ എന്നിവർ ക്‌ളാസുകൾ എടുത്തു. ജില്ലാ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, സംസ്ഥാന കൌൺസിൽ അംഗങ്ങളായ സി. എം. മാത്യു, പൊൻകുന്നം സെയ്ത്, വി. കെ കരുണാകരൻ എൻ. ഡി ശിവൻ […]

ഏഷ്യാബുക്ക്‌ ഓഫ് റെക്കോർഡിലും ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിലും ഇടം നേടി അക്ഷര അജികുമാർ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി:അനുഷ്ഠാന കലാരൂപമായ കഥകളിവേഷങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിൽ നിർമിച്ച്‌ ഏഷ്യാബുക്ക്‌ ഓഫ് റെക്കോർഡിലും ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിലും ഇടം നേടിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശിനി കുമാരി അക്ഷര അജികുമാർ. കഥകളിയിലെ വിവിധ മുഖങ്ങളായ പച്ച, കത്തി, കരി, ചുവന്നതാടി, വെള്ളത്താടി, മിനുക്ക്‌ എന്നിവയുടെ ചെറുരൂപങ്ങൾ 4സെന്റി മീറ്റർ മുതൽ 7.5സെന്റി മീറ്റർ വരെ ഉയരത്തിൽ നെയിൽ പോളിഷ് ബോട്ടിലുകളിൽ 4മണിക്കൂർ 31മിനിറ്റ് 46സെക്കൻഡിൽ പൂർത്തീകരിച്ചാണ് അക്ഷര ഈ നേട്ടം സ്വന്തമാക്കിയത്. ക്രാഫ്റ്റ് വർക്കുകളിൽ താല്പര്യമുണ്ടാരുന്ന അക്ഷരയുടെ വലിയ സ്വപ്നമാണ് ഈ […]

കത്തിയും കുറുവടിയുമായി ആക്രിപറക്കാനെത്തി കള്ളന്മാർ; മോഷണം ലക്ഷ്യമാക്കി വീടുകൾ തപ്പിനടന്ന കള്ളൻമാരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

സ്വന്തം ലേഖകൻ കുത്താട്ടുകുളം: ആക്രിപറക്കാനെന്ന വ്യാജ്യേന വീട്ട് പരിസരത്ത് കയറി കൂടിയ കള്ളന്മാരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് പുലർച്ചെ ആറരയോടെയാണ് സംഭവം നടന്നത്. ആളില്ലാത്ത വീടിന്റെ അടുക്കള വശത്തുനിന്നും ആണ് നാട്ടുകാർ നാല് പേരെ പിടികൂടിയത്. ഇടപ്പള്ളിയിൽ നിന്നും വരികയാണെന്നും ആക്രിബിസിനസ് ആണെന്നുമാണ് ഇവർ നാട്ടുകാരോട് പറഞ്ഞതെന്ന് പ്രദേശവാസികളിൽ ഒരാൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. എന്നാൽ വിശദമായ പരിശോധനയിൽ ഇവർ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന വാഹനത്തിൽ നിന്ന് വീട് കുത്തിത്തുറക്കാൻ ഉപയോ​ഗിക്കുന്നതിന് സമാനമായ കത്തി, കുറുവടി എന്നിവ കണ്ടെത്തുകയുമായിരുന്നു. നാട്ടുകാർ കുത്താട്ടുകുളം […]

പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടു; മുല്ലപ്പെരിയാർ ഡാമിന്‍റെ 9 ഷട്ടറുകൾ തുറന്നു

സ്വന്തം ലേഖകൻ ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടി പിന്നിട്ടു. ഇതോടെ നിലവിൽ 9 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഇതിലൂടെ കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. സെക്കന്റിൽ 5,692 ഘനയടി ജലമാണ് നിലവിൽ അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്നത്. തുറന്നിട്ടുള്ള 9 ഷട്ടറുകളിൽ 5 എണ്ണം 60 സെന്റീമീറ്റർ വീതവും 4 എണ്ണം 30 സെന്റീമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. ഇതിനൊപ്പം തമിഴ്‌നാട് സെക്കന്റിൽ 2,300 ഘനയടി ജലം കൂടി കൊണ്ടുപോകുന്നുണ്ട്. വൃഷ്‌ടി പ്രദേശങ്ങളിൽ […]