00:00
കത്തിയും കുറുവടിയുമായി ആക്രിപറക്കാനെത്തി കള്ളന്മാർ; മോഷണം ലക്ഷ്യമാക്കി വീടുകൾ തപ്പിനടന്ന കള്ളൻമാരെ  നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

കത്തിയും കുറുവടിയുമായി ആക്രിപറക്കാനെത്തി കള്ളന്മാർ; മോഷണം ലക്ഷ്യമാക്കി വീടുകൾ തപ്പിനടന്ന കള്ളൻമാരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു


സ്വന്തം ലേഖകൻ

കുത്താട്ടുകുളം: ആക്രിപറക്കാനെന്ന വ്യാജ്യേന വീട്ട് പരിസരത്ത് കയറി കൂടിയ കള്ളന്മാരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് പുലർച്ചെ ആറരയോടെയാണ് സംഭവം നടന്നത്.

ആളില്ലാത്ത വീടിന്റെ അടുക്കള വശത്തുനിന്നും ആണ് നാട്ടുകാർ നാല് പേരെ പിടികൂടിയത്. ഇടപ്പള്ളിയിൽ നിന്നും വരികയാണെന്നും ആക്രിബിസിനസ് ആണെന്നുമാണ് ഇവർ നാട്ടുകാരോട് പറഞ്ഞതെന്ന് പ്രദേശവാസികളിൽ ഒരാൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വിശദമായ പരിശോധനയിൽ ഇവർ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന വാഹനത്തിൽ നിന്ന് വീട് കുത്തിത്തുറക്കാൻ ഉപയോ​ഗിക്കുന്നതിന് സമാനമായ കത്തി, കുറുവടി എന്നിവ കണ്ടെത്തുകയുമായിരുന്നു.

നാട്ടുകാർ കുത്താട്ടുകുളം പൊലീസിൽ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് നിന്നും സമാനമായ കേസുകൾ ഇവരുടെ പേരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.