വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. വാർധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടർന്ന് രണ്ട് വർഷമായി വിശ്രമത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെഡിക്കൽ ബോർഡ് നിരന്തരം നിരീക്ഷിക്കുകയാണെന്നും ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി ഇക്കഴിഞ്ഞ ഒക്ടോബർ 20ന് ആയിരുന്നു അദ്ദേഹം 98ാം പിറന്നാൾ ആഘോഷിച്ചത്.