വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടർന്ന് രണ്ട് വർഷമായി വിശ്രമത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെഡിക്കൽ ബോർഡ് നിരന്തരം നിരീക്ഷിക്കുകയാണെന്നും ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി
ഇക്കഴിഞ്ഞ ഒക്ടോബർ 20ന് ആയിരുന്നു അദ്ദേഹം 98ാം പിറന്നാൾ ആഘോഷിച്ചത്.
Third Eye News Live
0