പ്രണയപ്പകയിൽ വീണ്ടും കൊലപാതകം; പാലായിൽ കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്നു; ആക്രമണം പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ

സ്വന്തം ലേഖകൻ പാലാ: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രണയപകയാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. സഹപാഠിയും കൂത്താട്ടുകുളം സ്വദേശിയുമായ അഭിഷേകാണ് ആക്രമിച്ചത്. വൈക്കം കളപുരയ്ക്കല്‍ നിതിനമോള്‍(22) ആണ് കൊല്ലപ്പെട്ടത്. ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തറുത്തത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കൊലപാതകം. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി ആക്രമിക്കുകയായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു പ്രതി കൃത്യം നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. മൂന്നാം വര്‍ഷ ബിവിഒസി വിദ്യാര്‍ത്ഥിനി ആണ് നിതിന മോള്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ […]

കോട്ടയത്തെ ഞെട്ടിച്ച് പാലായിൽ കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പാലാ: കോട്ടയത്തെ ഞെട്ടിച്ച് കോളേജില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ചാണ് സംഭവം. തലയോലപ്പറമ്പ് സ്വദേശി നിനിത മോള്‍ ആണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ആണ് അക്രമം നടത്തിയത്. പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി, കോളേജില്‍ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആക്രമിക്കുകയാിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി. വൈദ്യുതി തൂണിൽ നിന്നും വൈദ്യുതി വണ്ടികൾ ചാർജ് ചെയ്യാം;

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങളില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്​.എന്നാല്‍, ​ഓടിക്കൊണ്ടിരിക്കെ ചാര്‍ജ്​ തീര്‍ന്നാല്‍ എന്തുചെയ്യും എന്നതാണ്​ ഇവ​രെ അലട്ടുന്ന മുഖ്യ പ്രശ്​നം. അതിന്​ പരിഹാരവുമായി നമ്മുടെ സ്വന്തം കെ.എസ്​.ഇ.ബി രംഗത്ത് വന്നിരിക്കുകയാണ്​.വൈദുതി തൂണുകളില്‍ ചാര്‍ജിങ്​ പോയിന്‍റുകളൊരുക്കിയാണ്​ പുതിയ പരീക്ഷണം. ആദ്യഘട്ടം നവംബറില്‍ പൂര്‍ത്തിയാകും ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ഇവിടെ നിന്ന്​ ചാര്‍ജ്​ ചെയ്യാം. സംസ്ഥാനത്തുടനീളം ബൃഹത്തായ ചാര്‍ജിങ്​ ശൃംഖല സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ്​ പുതിയ നീക്കം.കെ.എസ്.ഇ.ബിയുടെ തൂണുകളില്‍ ചാര്‍ജിങ്​ പോയിന്‍റുകള്‍ സ്ഥാപിക്കുന്ന പൈലറ്റ്‌ പ്രോജക്റ്റ്‌ നവംബറോടെ പൂര്‍ത്തിയാകും. പണം അടക്കാന്‍ മൊബൈല്‍ […]

നെടുംകുന്നം റൂറല്‍ ഹൗസിങ് സഹകരണ സംഘത്തില്‍ ഒരുകോടിയിലധികം രൂപയുടെ ക്രമക്കേട്; പണം തിരിച്ചടയ്ക്കാൻ പ്രസിഡന്റിനും ഭരണസമിതി അംഗങ്ങള്‍ക്കും സഹകരണവകുപ്പിൻ്റെ നോട്ടീസ്

സ്വന്തം ലേഖിക കോട്ടയം: നെടുംകുന്നം റൂറല്‍ ഹൗസിങ് സഹകരണ സംഘത്തില്‍ ഒരുകോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതിൽ പണം തിരിച്ചടയ്ക്കണമെന്ന് കാട്ടി പ്രസിഡന്റിനും ഭരണസമിതി അംഗങ്ങള്‍ക്കും സഹകരണവകുപ്പ് നോട്ടീസ് അയച്ചു. യുഡിഎഫിന്റെ 12 അംഗ ഭരണസമിതിയാണ് കെ 100ാം നമ്പര്‍ സഹകരണ സംഘം നിയന്ത്രിക്കുന്നത്. സഹകരണ വകുപ്പിലെ സെക്ഷന്‍ 65 പ്രകാരം നടത്തിയ അന്വേഷണത്തിലാണ് 1,14,66,034 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. മുന്‍ പ്രസിഡന്റ് പി സി മാത്യു, നിലവിലെ പ്രസിഡന്റ് ശ്യാമളാ ദേവി, സെക്രട്ടറി അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. സംഘം സെക്രട്ടറി […]

തൊണ്ടയാട് സ്ലാബ് തകര്‍ന്ന് വീണ സംഭവം; ചികില്‍ത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി

സ്വന്തം ലേഖിക കോഴിക്കോട്: തൊണ്ടയാട് പണിനടന്നുകൊണ്ടിരുന്ന കെട്ടിടത്തില്‍ നിന്ന് സ്ലാബ് തകര്‍ന്ന് വീണ് ചികില്‍ത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശി ഗണേശ് (32) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരുക്കേറ്റ തങ്കരാജ്, ജീവ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന എട്ടുപേരില്‍ അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. പുറമേ നിന്ന് നിര്‍മിച്ച്‌ ക്രെയിന്‍ ഉപയോഗിച്ച്‌ സ്ഥാപിച്ച സ്ലാബിന്റെ രണ്ട് […]

പേന കൊണ്ടെറിഞ്ഞ് മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെടുത്തി; അദ്ധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും; പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ്

സ്വന്തം ലേഖിക തിരുവനന്തപുരം: പേന കൊണ്ടെറിഞ്ഞ് മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെടുത്തിയ അദ്ധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണമെന്ന് പോക്സോ കോടതി ജഡ്ജി കെ.വി. രജനീസ് ഉത്തരവിട്ടു. പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന കുട്ടിയുടെ നേര്‍ക്കാണ് അദ്ധ്യാപിക പേന വലിച്ചെറിഞ്ഞത്. തുടര്‍ന്ന് കുഞ്ഞിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. മലയിന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അദ്ധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് ഈ വിധത്തില്‍ ശിക്ഷിച്ചത്. ക്ലാസില്‍ മറ്റു കുട്ടികളുമായി സംസാരിക്കുന്നതു കണ്ട് വലിച്ചെറിഞ്ഞ ബോള്‍പേന എട്ടുവയസ്സുകാരന്റെ […]

കോട്ടയത്തിൻ്റെ ആസ്ഥാന ഭക്ഷണമായ പോത്തിറച്ചിയുടെ വില നിയന്ത്രിക്കണം; കിലോയ്ക്ക് വില 320 രൂപയാക്കാൻ ജില്ലാ പഞ്ചായത്ത്

സ്വന്തം ലേഖകൻ കോട്ടയം:ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും ബീഫ്‌ കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണു കോട്ടയത്തുകാര്‍. എന്നാല്‍, കുതിച്ചുയരുന്ന വില ഈ ആഗ്രഹത്തിനു വിലങ്ങു തടിയായിരുന്നു. ഒടുവില്‍ നാനൂറിലേക്കടുത്ത പോത്തിറച്ചി വിലയ്‌ക്കു കടിഞ്ഞാണിടാന്‍ ഒരുങ്ങുകയാണ്‌ ജില്ലാ പഞ്ചായത്ത്‌. പോത്തിറച്ചിയുടെ വില ജില്ലയിലൊട്ടാകെ 320 രൂപയായി ഏകീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാപഞ്ചായത്ത്‌ കമ്മറ്റിയില്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച്‌ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിന്‌ കത്ത്‌ കൈമാറാനും തീരുമാനമായി. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്‌ഥാപനങ്ങളിലും പോത്തിറച്ചിക്കു വില 320 രൂപയായി ഏകീകരിക്കണമെന്ന്‌ നിര്‍ദേശിച്ചുള്ള കത്തും ഉടന്‍ കൈമാറാനും യോഗം തീരുമാനിച്ചു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ […]

മോൻസൻ്റെ പുരാവസ്തു തട്ടിപ്പ്; കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും പങ്ക്; കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് മാഫിയാ സംഘം വസ്തുക്കൾ തട്ടിയെടുത്തതായും സൂചന; ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിരുന്നതായി അയൽവാസികൾ

സ്വന്തം ലേഖകൻ കോട്ടയം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസന് കോട്ടയത്തും വൻ ബന്ധങ്ങൾ. കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും മോൻസൻ്റെ പല ഇടപാടുകളിലും പങ്കുള്ളതായി കൃത്യമായ വിവരം തേർഡ് ഐ ന്യൂസിന് ലഭിച്ചു. ഈ മാഫിയ സംഘത്തിൽ ഉൾപ്പെട്ടിരുന്ന കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് വ്യാപാരിയുടെ വസ്തുക്കൾ ഇവർ തട്ടിയെടുത്തതായും സൂചനയുണ്ട്. കോട്ടയം നഗരപരിധിയിൽ താമസിക്കുന്ന ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിട്ടുള്ളതായി അയൽവാസികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഒരു വർഷം മുൻപ് കോട്ടയത്തെ സ്റ്റാർ ഹോട്ടലിൽ […]

മോൻസൻ്റെ പുരാവസ്തു തട്ടിപ്പ്; കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും പങ്ക്; കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് മാഫിയാ സംഘം വസ്തുക്കൾ തട്ടിയെടുത്തതായും സൂചന; ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിരുന്നതായി അയൽവാസികൾ

സ്വന്തം ലേഖകൻ കോട്ടയം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസന് കോട്ടയത്തും വൻ ബന്ധങ്ങൾ. കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും മോൻസൻ്റെ പല ഇടപാടുകളിലും പങ്കുള്ളതായി കൃത്യമായ വിവരം തേർഡ് ഐ ന്യൂസിന് ലഭിച്ചു. ഈ മാഫിയ സംഘത്തിൽ ഉൾപ്പെട്ടിരുന്ന കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് വ്യാപാരിയുടെ വസ്തുക്കൾ ഇവർ തട്ടിയെടുത്തതായും സൂചനയുണ്ട്. കോട്ടയം നഗരപരിധിയിൽ താമസിക്കുന്ന ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിട്ടുള്ളതായി അയൽവാസികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഒരു വർഷം മുൻപ് കോട്ടയത്തെ സ്റ്റാർ ഹോട്ടലിൽ […]

സ്വര്‍ണക്കടത്തുകേസിലും മോന്‍സണ്‍ മാവുങ്കലിന് ബന്ധം; സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍; ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി

സ്വന്തം ലേഖിക കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍ മാവുങ്കലാണെന്ന് സൂചന. തനിക്കുള്ള ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി വീട്ടില്‍ തന്നെ ഒളിത്താവളമൊരുക്കിയെന്നാണ് കരുതുന്നത്. സ്വപ്നയ്ക്കും സംഘത്തിനും പൊലീസില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്വപ്നയും കൂട്ട‌രും കൊച്ചിയിലേക്ക് കടന്നെന്ന് മാദ്ധ്യമവാര്‍ത്ത വന്നപ്പോള്‍ നഗരത്തില്‍ പേരിനൊരു പരിശോധന നടത്താന്‍ മാത്രമാണ് കൊച്ചി സിറ്റി പൊലീസ് തയ്യാറായത്. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് റോഡില്‍ രാവും പകലും പൊലീസിന്റെ വ്യാപക പരിശോധനയുള്ളപ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച്‌ […]