കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി. വൈദ്യുതി തൂണിൽ നിന്നും വൈദ്യുതി വണ്ടികൾ ചാർജ് ചെയ്യാം;

കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി. വൈദ്യുതി തൂണിൽ നിന്നും വൈദ്യുതി വണ്ടികൾ ചാർജ് ചെയ്യാം;

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങളില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്​.എന്നാല്‍, ​ഓടിക്കൊണ്ടിരിക്കെ ചാര്‍ജ്​ തീര്‍ന്നാല്‍ എന്തുചെയ്യും എന്നതാണ്​ ഇവ​രെ അലട്ടുന്ന മുഖ്യ പ്രശ്​നം. അതിന്​ പരിഹാരവുമായി നമ്മുടെ സ്വന്തം കെ.എസ്​.ഇ.ബി രംഗത്ത്
വന്നിരിക്കുകയാണ്​.വൈദുതി തൂണുകളില്‍ ചാര്‍ജിങ്​ പോയിന്‍റുകളൊരുക്കിയാണ്​ പുതിയ പരീക്ഷണം.

ആദ്യഘട്ടം നവംബറില്‍ പൂര്‍ത്തിയാകും ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ഇവിടെ നിന്ന്​ ചാര്‍ജ്​ ചെയ്യാം. സംസ്ഥാനത്തുടനീളം ബൃഹത്തായ ചാര്‍ജിങ്​ ശൃംഖല സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ്​ പുതിയ നീക്കം.കെ.എസ്.ഇ.ബിയുടെ തൂണുകളില്‍ ചാര്‍ജിങ്​ പോയിന്‍റുകള്‍ സ്ഥാപിക്കുന്ന പൈലറ്റ്‌ പ്രോജക്റ്റ്‌ നവംബറോടെ പൂര്‍ത്തിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം അടക്കാന്‍ മൊബൈല്‍ ആപ്പ്​
വാഹനങ്ങള്‍ ചാര്‍ജ്​ ചെയ്യാന്‍ മുന്‍കൂര്‍ പണം നല്‍കണം. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കും. പ്രീ പെയ്ഡ് സംവിധാനം വഴി പണമടച്ച്‌ ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

തുടക്കം കോഴിക്കോട്​ നഗരത്തില്‍ ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ നഗരത്തിലാണ്‌ 10 ചാര്‍ജ്‌ പോയിന്‍റുകള്‍ ഉള്‍പ്പെടുന്ന പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്​ കെ.എസ്​.ഇ.ബി അധികൃതര്‍ അറിയിച്ചു.

ചാര്‍ജിങ്​ സ്റ്റേഷനുകള്‍ എല്ലാ ജില്ലകളിലും 2020 നവംബറില്‍ ആറ്​ കോര്‍പറേഷന്‍ ഏരിയകളില്‍ കെ.എസ്.ഇ.ബി സ്വന്തം സ്ഥലത്ത് വൈദ്യുതി വാഹന ചാര്‍ജിങ്​ സ്റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. ഈ നവംബറോടെ എല്ലാ ജില്ലകളിലും ചാര്‍ജിങ്​ സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

ഇത്തരത്തില്‍ 56 സ്റ്റേഷനുകളുടെ നിര്‍മാണമാണ്​ പുരോഗമിക്കുന്നത്​. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടല്‍.

ഇന്ന് വിപണിയില്‍ ലഭ്യമായ എല്ലാ വൈദ്യുത കാറുകളും ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.