video

00:00

കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ഏഴ് പേർ പിടിയില്‍

സ്വന്തം ലേഖിക കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. രണ്ടരക്കോടി രൂപ വിലമതിക്കുന്ന അഞ്ചരക്കിലോ സ്വര്‍ണവുമായി ഏഴ് പേരാണ് പിടിയിലായത്. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളില്‍ എത്തിയവരെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്ത് ക്യാരിയര്‍മാരാണ് പിടിയിലായത്. ദുബായ്, അബുദാബി, സൗദി […]

ബിനീഷ് കോടിയേരി വീട്ടിലെത്തി; ഒരു വർഷത്തിന് ശേഷം മകനെ കണ്ടതില്‍ സന്തോഷം; സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കോടിയേരി

സ്വന്തം ലേഖിക തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി വീട്ടിലെത്തി. കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്. സഹോദരന്‍ ബിനോയ് കോടിയേരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നലെയാണ് ബിനീഷ് കോടിയേരി […]

മണിമലയാറ്റിൽ ചെക്ക് ഡാമിൽ അജ്ഞാത മൃതദേഹം; പുരുഷൻ്റെ മൃതദേഹമെന്നു സൂചന; മൃതദേഹം കരയ്‌ക്കെടുക്കാൻ ശ്രമം ആരംഭിച്ചു

സ്വന്തം ലേഖിക കോട്ടയം: മണിമലയാറ്റിൽ ചെക്ക് ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മണിമല വള്ളംച്ചിറക്ക് സമീപം മാരൂർ കടവിലെ ചെക്ക്ഡാമിലാണ് ഏകദേശം നാല്പത് വയസ് തോന്നിക്കുന്ന പുരുഷ ൻ്റെ അഞ്ജാത മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ എട്ടരയോടെയാണ് ആറ്റിലൂടെ ഒഴുകി വരുന്ന […]

താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞു; കൊക്കയിലേക്കു തെറിച്ചു വീണ യുവതി വള്ളി പടര്‍പ്പുകളില്‍ പിടിച്ചു കയറി അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖിക കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു തെറിച്ചു വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച്‌ മുകളില്‍ എത്തിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. മാനന്തവാടി കോടതിയില്‍ […]

വിവാഹ തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ചു; നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വര്‍ണം തട്ടിയെടുത്തു; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: വിവാഹത്തിനുള്ള തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത വ്യാജസിദ്ധന്‍ അറസ്റ്റില്‍. എം.എസ്.കെ നഗര്‍ സ്വദേശി ദിലീപിനെയാണ് (37) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് മന്ത്രമൂര്‍ത്തിയുടെ […]

ഓണ്‍ലൈന്‍ തട്ടിപ്പ് തുടര്‍ക്കഥയാകുന്നു; വെല്‍ഡിംഗ് തൊഴിലാളിക്ക് നഷ്ടമായത് അര ലക്ഷം രൂപ

സ്വന്തം ലേഖിക ആലുവ: ആലുവയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് തുടര്‍ക്കഥയാകുന്നു. കീഴ്മാട് മലയന്‍കാട് കണ്ണാട്ടുപറമ്ബില്‍ ഷെമീറാണ് ഒടുവില്‍ കബളിപ്പിക്കപ്പെട്ടത്. എച്ച്‌.ഡി.എഫ്.സി ബാങ്കിലെ സ്റ്റാഫ് ആണെന്നും ക്രെഡിറ്റ് കാര്‍ഡ് തയ്യാറായിട്ടുണ്ടെന്നും പറഞ്ഞ് വിളിച്ചയാള്‍ നിമിഷങ്ങള്‍ക്കകം ഷെമീറിന്റെ അക്കൗണ്ടില്‍ നിന്ന് അര ലക്ഷം രൂപ തട്ടിയെടുത്തു. […]

എല്‍പിജി വില മുതല്‍ റെയില്‍വേ ടൈംടേബിളിൽ വരെ പരിഷ്കാരങ്ങൾ; നവംബര്‍ ഒന്ന്​ മുതലുള്ള മാറ്റങ്ങള്‍ അറിയാം

സ്വന്തം ലേഖിക ന്യൂഡല്‍ഹി: എല്‍‌.പി.‌ജി സിലിണ്ടര്‍ ഡെലിവറി മുതല്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ അടക്കമുള്ള നിരവധി നിയമങ്ങളില്‍ നവംബര്‍ ഒന്ന്​ മുതല്‍ മാറ്റം വരികയാണ്. എല്‍പിജി സിലിണ്ടര്‍ വീടുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കള്‍ അടുത്ത മാസം മുതല്‍ പുതിയ നിയമം പാലിക്കണം. എല്‍പിജി […]

10000 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1000 രൂപയുടെ ഉറപ്പായ സമ്മാനങ്ങളുമായി അജ്മല്‍ബിസ്മിയില്‍ ദീവാലി മെഗാ സെയില്‍

സ്വന്തം ലേഖകൻ എറണാകുളം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ 65% ഡിസ്‌കൗണ്ടുമായി ദീവാലി മെഗാ സെയില്‍. 10000 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1000 രൂപയുടെ ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാനുളള സുവര്‍ണ്ണാവസരമാണ് ദീവാലി മെഗാ സെയിലില്‍ ഉപഭോക്താക്കളെ […]

പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും; വ്യാജ സര്‍ട്ടിഫക്കറ്റുകള്‍ നിര്‍മ്മിച്ചു യുകെയില്‍ലേക്ക് വിദ്യാര്‍ത്ഥികളെ കയറ്റി വിടുന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍; പിന്നില്‍ വമ്പന്‍ മാഫിയയെന്ന് നിഗമനം

സ്വന്തം ലേഖിക കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയ കേസില്‍ മൂന്ന് പേർ കൂടി പിടിയില്‍. പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടില്‍ അബ്ദുള്‍ സലാം (35), വൈക്കം ഇടത്തി പറമ്ബില്‍ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി […]

നാടിനെ നടുക്കിയ വൃദ്ധ ദമ്പതികളുടെ മരണത്തിലെ ചുരുൾ ക്രൈം ബ്രാഞ്ച് അഴിച്ചത് അഞ്ച് വർഷം നീണ്ട അന്വേഷണത്തിലൂടെ;വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്‍റെ ഓടുമാറ്റി അകത്ത് കയറി കൊലപാതകം; രാജേന്ദ്രനെ കുടുക്കിയത് ഇടവേളകളിലെടുത്ത മൊഴിയിലെ വൈരുധ്യം

സ്വന്തം ലേഖകൻ പാലക്കാട്: കടമ്പഴിപ്പുറത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശികളായ ഗോപാലകൃഷ്ണൻ ഭാര്യ തങ്കമ്മയും കൊല്ലപ്പെട്ട കേസിലാണ് അയല്‍വാസിയായ രാജേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദൃശ്യം […]