play-sharp-fill

കോട്ടയം ജില്ലയില്‍ 504 പേര്‍ക്ക് കൊവിഡ്: 502 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 504 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 502 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 7243 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 6.95 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 220 പുരുഷന്‍മാരും 216 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 577 പേര്‍ രോഗമുക്തരായി. 3509 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 198189 പേര്‍ കോവിഡ് […]

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കൊവിഡ്: ടെസ്റ്റ് പൊസിറ്റിവിറ്റി പത്തിൽ തന്നെ: നിയന്ത്രണം കർശനമാക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

ശബരിമല കയറിയ വിവാദ നായിക ബിന്ദു അമ്മിണി വീണ്ടും വിവാദത്തിൽ കുരുങ്ങി: ബിന്ദു അമ്മിണി അട്ടപ്പാടിയിൽ ആദിവാസികൾക്കു വേണ്ടി പണപ്പിരിവ് നടത്തിയെന്ന് ആരോപണം; താൻ ഇതുവരെ അട്ടപ്പാടി കണ്ടിട്ടു പോലുമില്ലെന്നും ബിന്ദു അമ്മിണി

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമല വിവാദ നായിക ബിന്ദു അമ്മിണി വീണ്ടും വിവാദത്തിൽ. ആദിവാസികൾക്കു വേണ്ടി ബിന്ദു അമ്മിണി പണപ്പിരിവ് നടത്തിയതായാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസമാണ് ആരോപണം ഉയർന്നത്. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിനായി ബിന്ദു ലക്ഷങ്ങൾ പിരിച്ചെന്നും ഇതിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്നുമാണ് ആരോപണം. എന്നാൽ, താൻ ആദിവാസികൾക്ക് വേണ്ടി പണ പിരിവ് നടത്തി പറ്റിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി പറഞ്ഞു. അട്ടപ്പാടിയിലും പരിസരത്തും പ്രവർത്തിക്കാൻ വേണ്ടി ഫണ്ട് പിരിവു […]

കേരളത്തിൽ വനിതകൾക്കു പോലും രക്ഷയില്ല: വർക്കലയിൽ വിദേശ വനിതകൾക്കു നേരെ ലൈംഗിക അതിക്രമം; നഗ്നതാ പ്രദർശനം നടത്തിയതായും പരാതി

തേർഡ് ഐ ബ്യൂറോ കോട്ടയം: വർക്കല ബീച്ചിൽ വനിതകൾക്കു നേരെ ലൈംഗിക അതിക്രമം. വിദേശത്തു നിന്നും എത്തിയ വനിതകൾക്കു നേരെയാണ് നഗ്നതാ പ്രദർശനവും ലൈംഗിക അതിക്രമവും ഉണ്ടായത്. സംഭവത്തിൽ ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശ വനിതകൾക്ക് എതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം. വർക്കലയിൽ വിദേശ വനിതകൾക്ക് എതിരെ ലൈംഗികാതിക്രമം നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. യുകെ, ഫ്രാൻസ് സ്വദേശികളാണ് പൊലീസിൽ പരാതി നൽകിയത്. മദ്യപസംഘം അസഭ്യം പറഞ്ഞു. ഇവരെ കടന്നു പിടിക്കാൻ […]

മുണ്ടക്കയത്ത് 64 പച്ചത്തുരുത്തുകൾ; മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ ഏഴു ഗ്രാമ പഞ്ചായത്തുകളിലായി ജൈവവേലിയോടു കൂടിയ 64 പച്ചത്തുരുത്തുകൾ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു . മുണ്ടക്കയം ദേവയാനം ശ്മശാനത്തിൽ തൈ നട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് […]

യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ: പിടിയിലായത് പുതുപ്പാടി സ്വദേശി

തേർഡ് ഐ ബ്യൂറോ തൃശൂർ: വ്യക്തിവൈരാഗ്യത്തെ തുടർന്നു യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപ് (40) നെയാണ് കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. പ്രിൻസ് പി. ജോർജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി വഴിയിൽ സംസാരിച്ചു നിൽക്കുകയായിരുന്ന പ്രിൻസുമായി അതുവഴി വന്ന ദിലീപ് വാക്കേറ്റത്തിലേർപ്പെടുകയും പ്രിൻസിനെ കുത്തി വീഴ്ത്തുകയുമായിരുന്നു.  

തക്ഷശില ലൈബ്രറിയുടെദീപ്തം 2021 ന് തുടക്കമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങൽ മാമംതക്ഷശില ലൈബ്രറി & റീഡിംഗ് റൂം ആഭിമുഖ്യത്തിൽ ദീപ്തം 2021 പദ്ധതിയുടെ ഉദ്ഘാടനം കിഴുവിലം ജി.വി. ആർ.എം.യു.പി.സ്കൂൾ അങ്കണത്തി നടന്നു. കിഴുവിലം പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉദ്ഘാടനം വിനീത നിർവ്വഹിച്ചു.സാമ്പത്തികപിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ പഠന ത്തിനായി ലൈബ്രറി ആവിഷ്കരിച്ച പദ്ധതിയാണ് ‘ദീപ്തം’. പരിപാടിയുടെ ഭാഗമായി 100 കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, സ്കൂൾ ലൈബ്രറിയിലേക്ക് സ്മാർട്ട് ഫോണുകൾ, എന്നിവ നല്കി. പഠനസാമഗ്രികളുടെ വിതരണം ഗ്രാമ പഞ്ചായത്ത് അംഗം പ്രസന്നകുമാരി വിതരണം ചെയ്തു. സ്മാർട്ട് ഫോണുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ,സ്കൂൾ മാനേജർ […]

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായി കെ.എൽ.സജിമോൻ ചുമതലയേറ്റു

സ്വന്തം ലേഖകൻ കോട്ടയം : കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായി കെ.എൽ സജിമോൻ ചുമതലയേറ്റു. തൃശൂർ കോ ഓപ്പറേറ്റീവ് വിജിലൻസിൽ നിന്നുമാണ് സജിമോൻ എത്തുന്നത്. നേരത്തെ കോട്ടയം ജില്ലയിലെ തന്നെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടറായും സിഐ ആയും സജിമോൻ ജോലി ചെയ്തിരുന്നു. പാമ്പാടിയിൽ വർഷങ്ങളോളം ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടർന്നു ദേവസ്വം വിജിലൻസിലും ജോലി ചെയ്തിരുന്നു. കൻ്റോൺമെൻ്റ് എസിപി യായും കോഓപ്പറേറ്റീവ് വിജിലൻസിലും പ്രവൃത്തിച്ച ശേഷമാണ് സജിമോൻ കാഞ്ഞിരപ്പള്ളിയിലേക്ക് എത്തുന്നത് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള സജിമോന് മികച്ച അന്വേഷണ […]

രണ്ടാം തവണയും ബാഡ്ജ് ഓഫ് ഹോണർ: ഇൻസ്‌പെക്ടർ എം.ജെ അരുണിനും എസ്.ഐ ടി.എസ് റെനീഷിനും മികവിന്റെ തിളക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറിനു രണ്ടാം തവണയും അർഹനായതോടെ അത്യപൂർമായ നേട്ടമാണ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്‌പെക്ടർ എം.ജെ അരുണും, നിലവിൽ കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആയ ടി.എസ് റെനീഷും സ്വന്തമാക്കിയിരിക്കുന്നത്. താഴത്തങ്ങാടിയിൽ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ സംഘത്തിന് ബാഡ്ജ് ഓഫ് ഹോണൽ ലഭിച്ചത്. ഈ അന്വേഷണ സംഘത്തിന്റെ ഭാഗമായി നിർണ്ണായകമായ തെളിവുകൾ കണ്ടെത്തിയതിനാണ് എം.ജെ അരുണിനും, ടി.എസ് റെനീഷിനും ബാഡ്ജ് ഓഫ് ഹോണൽ ലഭിച്ചിരിക്കുന്നത്. ഇരുവർക്കും മുൻപ് വിവിധ […]

തിരുവഞ്ചൂർ രാധാകൃഷ്ണന് വധ ഭീഷണി: വെസ്റ്റ് പൊലീസ് കേസെടുത്തു; തിരുവഞ്ചൂരിന്റെ മൊഴിയെടുത്ത് പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കും കുടുംബത്തിനും വധഭീഷണി ഉയർന്ന സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിലെത്തിയ പൊലീസ് സംഘം, ഇദ്ദേഹത്തിന്റെ മൊഴിയെടുത്തു. കഴിഞ്ഞ തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റലിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും കുടുംബത്തിനും ഭീഷണി ഊമക്കത്ത് ലഭിച്ചത്. കത്ത് കഴിഞ്ഞ ദിവസം തന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ എഡിജിപി വിവരം അറിയിച്ചതിനെ തുടർന്നാണ് വെസ്റ്റ് പൊലീസ് സംഘം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു. സംഭവത്തിൽ തിരുവഞ്ചൂർ […]