play-sharp-fill
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായി കെ.എൽ.സജിമോൻ ചുമതലയേറ്റു

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായി കെ.എൽ.സജിമോൻ ചുമതലയേറ്റു

സ്വന്തം ലേഖകൻ

കോട്ടയം : കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായി കെ.എൽ സജിമോൻ ചുമതലയേറ്റു.

തൃശൂർ കോ ഓപ്പറേറ്റീവ് വിജിലൻസിൽ നിന്നുമാണ് സജിമോൻ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കോട്ടയം ജില്ലയിലെ തന്നെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടറായും സിഐ ആയും സജിമോൻ ജോലി ചെയ്തിരുന്നു. പാമ്പാടിയിൽ വർഷങ്ങളോളം ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

തുടർന്നു ദേവസ്വം വിജിലൻസിലും ജോലി ചെയ്തിരുന്നു.

കൻ്റോൺമെൻ്റ് എസിപി യായും കോഓപ്പറേറ്റീവ് വിജിലൻസിലും പ്രവൃത്തിച്ച ശേഷമാണ് സജിമോൻ കാഞ്ഞിരപ്പള്ളിയിലേക്ക് എത്തുന്നത്

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള സജിമോന് മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോർഡും ഉണ്ട്.

തിരക്കേറിയ തലസ്ഥാനത്തെ കൺടോൺമെൻ്റ് എസിപിയായി സംഘർഷ സമാന സാഹചര്യത്തിൽ മികച്ച നിലയിൽ പ്രവർത്തിച്ച ശേഷമാണ് തൃശൂരിലേക്ക് മാറിയത്. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്