പൊലീസ് സ്റ്റേഷനിലെ സിസിടിവി തല്ലിതകർത്ത്, വാഹനങ്ങൾക്ക് തീയിട്ട രണ്ട് യുവാക്കൾ അറസ്റ്റിൽ; അക്രമം നടത്തിയതിൻ്റെ കാരണം കേട്ട് അന്ധം വിട്ട് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: പൊലീസ് സ്റ്റേഷനിലെ സിസിടിവി തകർത്ത് വാഹനങ്ങൾക്ക് തീയിട്ട യുവാക്കൾ പിടിയിൽ, അക്രമം നടത്തിയതിൻ്റെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്.   ശാസ്താംകോട്ട മനക്കര ഡിബികോളജിന് സമീപം ഷീലാഭവനത്ത് അജിത്(22),രാജഗിരി പുത്തന്‍വീട്ടില്‍ സ്റ്റെറിന്‍(21)എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പുലര്‍ച്ചെ 2.15നാണ് ഇരുവരും ചേര്‍ന്ന് ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് സമീപം അസാധാരണ തരത്തിലുള്ള അക്രമം നടത്തിയത്. ഡിബികോളജിന് സമീപത്തെ ഒരു വീടിന്റെ മുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്കുകള്‍ കത്തിക്കുകയും മറ്റൊരു വീടിനു വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ടയര്‍ കുത്തിക്കീറുകയും ചെയ്തു.   നാട്ടുകാരില്‍ നിന്നുളള […]

പെട്രോള്‍ ബോംബാക്രമണക്കേസില്‍ നടി പ്രിയങ്കയെ ചോദ്യം ചെയ്തു; സ്ഥാനാര്‍ത്ഥിയാകാന്‍ ദല്ലാള്‍ നന്ദകുമാര്‍ നല്‍കിയത് വന്‍ വാഗ്ദാനങ്ങള്‍; പ്രചാരണത്തിന് യാത്ര ചെയ്യാന്‍ ഹെലികോപ്ടര്‍; നോമിനേഷന്‍ നല്‍കിയ ശേഷം അക്കൗണ്ടില്‍ ഇട്ടത് ഒന്നര ലക്ഷം; നാലു ലക്ഷത്തിലേറെ ചെലവായതോടെ താന്‍ കടത്തിലായി; എങ്ങനെയും വിജയിപ്പിച്ച് എംഎല്‍എയാക്കാം എന്ന് ഉറപ്പ് നല്‍കി; ചതിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നടി പ്രിയങ്ക

സ്വന്തം ലേഖകന്‍ കൊല്ലം: ഇഎംസിസി പ്രസിഡന്റും കുണ്ടറയില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഷിജു വര്‍ഗീസ് ആസൂത്രണം ചെയ്ത സ്വന്തം വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസില്‍ നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം ഷിജു വര്‍ഗീസിന്റെ വാഹനത്തിനുനേരെ, ഗൂഢാലോചനയുടെ ഭാഗമായി സ്വന്തം കൂട്ടാളികള്‍ തന്നെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിലാണ് പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ (ഡിഎസ്‌ജെപി) അരൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക. ഇക്കാരണത്താലാണ് പ്രിയങ്കയെയും ചോദ്യം ചെയ്തത്. എറണാകുളം പാലാരിവട്ടം വെണ്ണലയിലെ […]

വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അരുവിക്കര എംഎല്‍എ ജി സ്റ്റീഫനും അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ സജീവമായി നില്‍ക്കുമ്പോഴാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകാനും നിര്‍ദേശിച്ചു. അരുവിക്കര എംഎല്‍എ ജി. സ്റ്റീഫനെ അനാരോഗ്യത്തെ തുടര്‍ന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  

നെടുങ്കണ്ടം കസ്റ്റഡി മരണകേസ്; രാജ്കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കും 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; ആറ് പൊലീസുകാരെ പിരിച്ചുവിടും; കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയും അച്ചടക്ക നടപടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നെടുങ്കണ്ടം കസ്റ്റഡി മരണകേസില്‍ ഉള്‍പ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും. ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി. ഇവരെ പിരിച്ചുവിടാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. രാജ്കുമാറിനെയും അദ്ദേഹത്തിന്റെ […]

ഈ മാസം ഒരുകോടി ആളുകള്‍ക്ക് വാക്‌സിന്‍; 70 ലക്ഷം കോവിഷീല്‍ഡിനും 30 ലക്ഷം കോവാക്സിനും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി ഓര്‍ഡര്‍ നല്‍കി; 45 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാകും; വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു; കേരളത്തില്‍ മാത്രം വാക്‌സിന്‍ വേസ്റ്റേജ് സീറോ; നയം വ്യക്തമാക്കി മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഈ മാസം ഒരു കോടി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും 28,44,000 വാക്‌സിന്‍ ഡോസുകള്‍ ഈ മാസം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 28,44,000 ഡോസുകളില്‍ 24 ലക്ഷവും കോവിഷീല്‍ഡാണ്. മിക്ക ജില്ലകളിലും 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായി വരികയാണ്. വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.   സംസ്ഥാനം 70 ലക്ഷം കോവിഷീല്‍ഡ് വാക്സിനും 30 ലക്ഷം കോവാക്സിന്‍ വാക്സിനും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിന്‍ […]

ബംഗളുരു കൂട്ടബലാത്സംഗ കേസ്; പ്രതികളിലൊരാള്‍ പ്രമുഖ ടിക് ടോക് താരം; പ്രശസ്തി ഉപയോഗിച്ച് സ്ത്രീകളുമായി പരിചയപ്പെട്ട ശേഷം ചൂഷണം ചെയ്യുന്നത് പതിവ്; മനുഷ്യക്കടത്തില്‍പ്പെട്ട യുവതിക്ക് സെക്‌സ് റാക്കറ്റുകളുമായും ബന്ധം; അന്വേഷണം കോഴിക്കോട്ടേക്കും

സ്വന്തം ലേഖകന്‍ ബെംഗളൂരു : മനുഷ്യക്കടത്ത് വഴി ബെംഗളൂരുവില്‍ എത്തിച്ച യുവതിയെ കൂട്ടംചേര്‍ന്നു പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്തു കുപ്പി തിരുകി കയറ്റുകയും പീഡന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പിടിയിലായ 6 പേരില്‍ റിദോയ് ബാബു(25) ധാക്കയിലെ പ്രമുഖ ടിക്ടോക് താരമാണ്. തന്റെ പ്രശസ്തി ഉപയോഗിച്ച് സ്ത്രീകളുമായി പരിചയപ്പെടുകയും ഇവരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. യുവതിയെ കൂട്ടബലാത്സംഗം ചെയ്തതും മര്‍ദിച്ചതും 5 ലക്ഷം രൂപയെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്നാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ […]

ദുരിത കാലത്ത് ഇരുട്ടടിയായി ഇന്ധന വില വർദ്ധനവ്; ഇന്നും പെട്രോളിനും ഡീസലിനും വില കൂടി; മിണ്ടാതെ, ഉരിയായാടാതെ സുരയണ്ണനും, മുരളിയേട്ടനും,ശോഭ ചേച്ചിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാഹാമാരിയുടെ ദുരിത കാലത്ത് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഡീസല്‍ വില 90 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും, ഡീസലിന് 91.78 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 94.71നും ഡീസലിന് 90.09 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായി പതിനേഴാം ദിവസമാണ് ഇന്ധനവില കൂടുന്നത്. മുപ്പതു ദിവസത്തിനിടെ പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയും കൂട്ടിയിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് […]

ഓൺലൈൻ ഷോപ്പിംങ് സൈറ്റുകളിൽ നിന്ന് സമ്മാനമടിച്ചതായി മെസേജ് വന്നാൽ സൂക്ഷിച്ചോ ! മുൻ ബാങ്ക് ഉദ്യോഗസ്ഥന് നഷ്ടമായത് മുക്കാൽ കോടി

സ്വന്തം ലേഖകൻ കോഴിക്കോട്: ഓൺലൈൻ വ്യാപാര സൈറ്റുകളുടെ പേരിൽ സമ്മാനമടിച്ചതായി കാണിച്ച് മെസേജോ, കത്തോ വന്നാൽ പ്രതികരിക്കരുത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്. നിങ്ങൾ കബളിപ്പിക്കപ്പെടാം. ലോട്ടറിയടിച്ചെന്ന് കാണിച്ച്‌ തപാല്‍ വഴിവന്ന സന്ദേശം വിശ്വസിച്ച മുന്‍ ബാങ്ക് ഉദ്യോഗസ്ഥന് വന്‍ തുക നഷ്ടമായി. മലാപ്പറമ്ബ് സ്വദേശിക്ക് 75 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. സൈബര്‍ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കൊവിഡ് കാരണം വഴിമുട്ടിയിരിക്കുകയാണ്. നിങ്ങള്‍ കൂടുതല്‍ സാധനങ്ങള്‍ നാപ്‌റ്റോളില്‍നിന്ന് വാങ്ങിയതിനാല്‍ സ്‌ക്രാച്ച്‌ ആന്‍ഡ്‌ വിന്നിലൂടെ വലിയൊരു തുക ലോട്ടറി അടിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പിനിരയായ വ്യക്തിക്ക് […]

കോവിഡിൽ മുങ്ങിയ രണ്ടാം അധ്യായന വർഷം ഇന്ന് തുടങ്ങും;ടൈംടേബിൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡിൽ മുങ്ങിയ രണ്ടാം അധ്യായന വർഷം ഇന്ന് തുടങ്ങും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനായാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പ്രവേശനോത്സവവും വെര്‍ച്വലായി തന്നെ. പ്രവേശനം പൂര്‍ത്തിയായില്ലെങ്കിലും ഇപ്രാവശ്യവും മൂന്നരലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരുമെന്നാണ് കരുതുന്നത്. രാവിലെ 9.30നാണ് വിക്ടേഴ്സ് ചാനല്‍ വഴി പ്രവേശനോത്സവം ആരംഭിക്കുന്നത്. 11 മണിക്കു സ്കൂള്‍തല പരിപാടി വെര്‍ച്വല്‍ ആയി നടത്തും. ജനപ്രതിനിധികളും സ്കൂള്‍ അധികാരികളും പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്കൂളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. വെര്‍ച്വലായി സംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും പഠനമികവുകളുടെ […]

എ.കെ സുഭദ്ര നിര്യാതയായി

ഇറഞ്ഞാൽ:മാമ്പഴശ്ശേരിൽ പരേതനായ ജി.ശശിധരന്റെ(റിട്ട.സെയിൽസ് ടാക്‌സ് ഓഫീസർ) ഭാര്യ എ.കെ സുഭദ്ര (72) നിര്യാതയായി. സംസ്കാരം ജൂൺ ഒന്ന് ചൊവ്വാഴ്ച പകൽ 11.30ന് വീട്ടുവളപ്പിൽ. മക്കൾ:ഗായത്രി , ബ്രഹ്മദത്ത്. മരുമകൻ : ബിമൽ( പൊലീസ് ഡിപ്പാർട്ട്‌മെന്റ്)