play-sharp-fill

ട്വന്റി ട്വന്റിക്ക് ശേഷം താരസംഘടനയായ എഎംഎംഎയുടെ പുതിയ ചിത്രം വരുന്നു; പ്രഖ്യാപനം മോഹന്‍ലാലിന്റേത്

സ്വന്തം ലേഖകന്‍ കൊച്ചി: എഎംഎംഎ സംഘടന നിര്‍മ്മിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന് മോഹന്‍ലാലിന്റെ പ്രഖ്യാപനം.’അമ്മ സംഘടനയ്ക്ക് വേണ്ടി നമ്മള്‍ വളരെക്കാലം മുന്‍പ് ഒരു സിനിമ ചെയ്തിരുന്നു. അതുപോലെ ഒരു സിനിമ കൂടി ചെയ്യുന്നു. അതിന്റെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. സംഘടനയ്ക്ക് എന്തുകൊണ്ടും ഗുണമായിരിക്കും പുതിയ ചിത്രം.’ മോഹന്‍ലാല്‍ പറഞ്ഞു. ‘എഎംഎംഎയുടെ’ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് മോഹന്‍ലാലിന്റെ പ്രഖ്യാപനം. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി,ജയറാം, ദിലീപ് തുടങ്ങിയ താരസംഘടനയായ എഎംഎംഎയിലെ നടീ-നടന്മാരെല്ലാം ഒന്നിച്ചെത്തിയ സിനിമയായിരുന്നു ട്വന്റി- ട്വന്റി. ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ […]

പി ടി ഉഷയ്ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന്

സ്വന്തം ലേഖകന്‍ കോഴിക്കോട്: കര്‍ഷക സമരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത കായികതാരം പി.ടി ഉഷയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉഷയ്ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ചുകൊടുത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ചത്. ‘ഇന്ത്യ – ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ’ എന്നായിരുന്നു ഉഷയുടെ ട്വീറ്റ്. സെലിബ്രിറ്റികള്‍ക്ക് കേന്ദ്രം അയച്ചുകൊടുത്ത അതേ സ്‌ക്രിപ്റ്റ് ആയിരുന്നു ട്വീറ്റില്‍ എന്ന ആരോപണവുമുണ്ടായിരുന്നു. കര്‍ഷക സമരത്തില്‍ സച്ചിന്റെ നിലപാടിനൊപ്പം ചേര്‍ത്തുവായിക്കപ്പെട്ടതോടെ […]

കൊച്ചിയിൽ ഉദ്ഘാടനത്തിനു വരാമെന്നു കാട്ടി 29 ലക്ഷം തട്ടി: ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ തട്ടിപ്പ് കേസിൽ പരാതി; സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

തേർഡ് ഐ ബ്യൂറോ കൊച്ചി: കൊച്ചിയിൽ ഉദ്ഘാടനത്തിന് എത്താമെന്നു വിശ്വസിപ്പിച്ച് 29 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ പരാതി. പെരുമ്പാവൂർ സ്വദേശി കൊച്ചി ക്രൈംബ്രാഞ്ചിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സണ്ണി ലിയോണിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ഒരാഴ്ചയിലേറെയായി സണ്ണി ലിയോൺ കേരളത്തിലുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ സണ്ണി ലിയോണിനെതിരെ ഇപ്പോൾ പെരുമ്പാവൂർ സ്വദേശി പരാതി നൽകിയിരിക്കുന്നത്. 2016 നു ശേഷം 12 തവണയായി 29 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. […]

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല : കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കോട്ടയത്തെ സ്വർണ വില ഇങ്ങനെ .. അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (08/02/2021) സ്വർണ്ണവില ഗ്രാമിന് :4405 പവന് :35240

ഏറ്റുമാനൂരിലെ ശുചി മുറി സമുച്ചയവും ഗ്യാസ് ക്രമറ്റോറിയ പരിസരവും നഗരസഭ മാലിന്യകൂമ്പാരമാക്കുന്നതായി ആക്ഷേപം; ക്രിമിറ്റോറിയത്തിനു സമീപത്തും കംഫർട്ട് സ്റ്റേഷനു സമീപത്തും മാലിന്യം തള്ളിയത് വിവാദമാകുന്നു

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ – ഏറ്റുമാനൂർ നഗരസഭ കോടി കണക്കിന് രൂപ മുതൽ മുടക്കി ആധുനിക സൗകര്യത്തോടെ നിർമ്മിച്ച ഗ്യാസ് ക്രിമറ്റോറിയത്തിന്റെ പരിസരത്ത് മാലിന്യം തള്ളുന്നതായി പരാതി. ക്രിമിറ്റോറിയത്തിന്റെ കോമ്പൗണ്ടിലും നഗരസഭാ കാര്യാലയത്തിന്റെ മുൻവശം പുതുതായി പണി കഴിപ്പിച്ച കംഫർട്ട് സ്റ്റേഷന് സമീപവും വിവിധ ഇടങ്ങളിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ അടക്കം നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ നിക്ഷേപിക്കുന്നതായി നാട്ടുകാരും വ്യാപാരികളും പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം ആശുപത്രി മാലിന്യം അടക്കമുള്ള ഖര ദ്രവ്യ മാലിന്യങ്ങൾ ഉടമയുടെ അനുവാദമില്ലാതെ തെള്ളകത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ […]

മൂലമറ്റം വൈദ്യുത നിലയത്തില്‍ ഉണ്ടായത് 50 ലക്ഷം രൂപയുടെ നഷ്ടം ; അപകടമുണ്ടായത് ഉയര്‍ന്ന വോള്‍ട്ടേജ് താഴ്‌ത്താനുള്ള പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍; ഉത്പാദനം പുനരാരംഭിക്കാനായില്ലെങ്കിൽ പുറമേ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും

സ്വന്തം ലേഖകൻ മൂലമറ്റം: മൂലമറ്റം വൈദ്യുത നിലയത്തില്‍ പൊട്ടിത്തെറിയെ തുടർന്ന് നിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി വച്ചു. ഭൂഗര്‍ഭ നിലയത്തിലെ 4-ാം നമ്പര്‍ ജനറേറ്ററിന്റെ ഐസലേറ്ററുകളാണ് ഇന്നലെ വൈകിട്ട് ഏഴോടെ പൊട്ടിത്തെറിച്ചത്. ജീവനക്കാര്‍ ആരും സമീപത്ത് ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല.   വൈദ്യുത നിലയത്തില്‍ ആകെ പുകപടലം നിറഞ്ഞ അവസ്ഥയിലായിരുന്നു. അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും കെ എസ്‌ഇബി ഉദ്യോഗസ്ഥരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. നിലയത്തില്‍ രാത്രിയും പരിശോധന നടത്തി അപകടാവസ്ഥ മാറി എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.   നാലാം നമ്പര്‍ ജനറേറ്ററിന്റെ എല്‍എവിടി പാനല്‍ (ലൈറ്റ്‌നിങ് അറസ്റ്റര്‍ […]

വഴക്കിനിടെ വാതിൽപ്പടിയിലേക്ക് തള്ളിയിട്ടു ; എന്നിട്ടും കലി തീരാതെ മുടിയിൽ കുത്തിപ്പിടിച്ചു വാതിലിൽ തലയിടിപ്പിച്ചു; ഇരിട്ടിയിൽ എൺപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയത് 54വയസുള്ള മരുമകൾ

സ്വന്തം ലേഖകൻ ഇരിട്ടി : കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടി (82) യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരുമകളാണ് വൃദ്ധയായ ഭർതൃമാതാവിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂത്ത മകന്‍ മാത്യുവിന്റെ ഭാര്യ എല്‍സി (54) യെ കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ വഴക്ക് നടക്കുന്നതിനിടെ തലയിടിച്ചു വീണ മറിയക്കുട്ടിയെ, വാതില്‍പടിയില്‍ തലയിടിപ്പിച്ച്‌ എല്‍സി കൊലപ്പെടുത്തിയെന്നാണു കണ്ടെത്തല്‍. വഴക്കിനിടെ മറിയക്കുട്ടിയെ എല്‍സി തള്ളിയിട്ടു. തലയിടിച്ചു വീണ മറിയക്കുട്ടിയുടെ തലമുടിയില്‍ കുത്തിപ്പിടിച്ചു വീണ്ടും വാതില്‍പ്പടിയില്‍ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നെന്നാണു മൊഴി. ബുധനാഴ്ച […]

ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ..! അമ്മായിയമ്മ – മരുമകൾ തർക്കം കൊണ്ടുചെന്നെത്തിച്ചത് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും ; അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾക്ക് പറയാനുള്ളത് മറ്റൊരു വശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആങ്കോട് തലമണ്ണൂര്‍ക്കോണം മോഹനവിലാസത്തില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യ മോഹനകുമാരി (63), മകന്‍ കണ്ണന്‍ എന്നു വിളിക്കുന്ന വിപിന്‍ (33) എന്നിവരാണു മരിച്ചത്.   സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. വിപിന്റെ ഭാര്യ മായ. മൂന്നുവയസ്സുകാരി ദൗത്യയാണ് മകള്‍   വിപിന്റെ ഭാര്യ മായയും മകൾ ദൗത്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ദാരുണ സംഭവം അരങ്ങേറിയത്. മായയും ദൗത്യയും ഒരാഴ്ചയായി ചൂഴാറ്റുകോട്ടയിലെ അവരുടെ വസതിയിലായിരുന്നു.   […]

ശബരിമല എടുത്താൽ വോട്ട് കിട്ടുമെന്ന് അവർക്ക് തോന്നൽ..! ഇപ്പോൾ അവിടെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ..? കോൺഗ്രസിനെയും ബി.ജെ.പിയെയും പരിഹസിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല എടുത്താൽ പത്തു വോട്ടുകിട്ടുമോ എന്നാണ് അവർ നോക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനുള്ള കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ശ്രമത്തിനുള്ള മറുപടിയായാണ് പിണറായി വിജയൻ പൊട്ടിത്തെറിച്ചത്. ശബരിമലയിൽ നിലവിൽ ഒരു പ്രശ്‌നവുമില്ലെന്നും അങ്ങനെയൊരു സാഹചര്യത്തിൽ യുഡിഎഫിന് ശബരിമല പ്രചാരണ വിഷയമാക്കിയാൽ വോട്ടുകൾ കിട്ടും എന്ന തോന്നൽ ഉണ്ടായിരിക്കുകയാണെന്നും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നും സുപ്രീം കോടതി റിവ്യൂ ആരംഭിച്ചതിനു ശേഷം ശബരിമലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും […]

മലപ്പുറത്ത് പതിനാലുകാരിയായ ‘ഭാര്യ’ ഗർഭിണിയായി..! പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ ഭർത്താവ് ആശുപത്രിയിൽ നിന്നും മുങ്ങി; ഭർത്താവിനെ തേടി പൊലീസ് അന്വേഷണം

തേർഡ് ഐ ക്രൈം മലപ്പുറം: മലപ്പുറത്ത് പതിനാലുകാരിയായ ഭാര്യ ഗർഭിണിയായതോടെ ഭർത്താവ് മുങ്ങി. സംഭവത്തിൽ ഭാര്യയെ ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങിയ ഭർത്താവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പതിനാലുകാരിയെ വിവാഹം കഴിച്ച 22 കാരനായ ഭർത്താവ് ആണ് ആശുപത്രിയിൽ നിന്നും മുങ്ങിയത്. പോത്തുകല്ല് കുറുമ്പലങ്ങോട് ചോല കോളനിയിലെ ആദിവാസി യുവാവ് മുറപ്പെണ്ണിനെ വിവാഹം കഴിക്കുമ്പോൾ 14 വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്നെ ബാലിക ഗർഭിണിയായി. കുട്ടിയെ പ്രസവത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പൊലീസ് എത്തുന്നതുവരെ […]