play-sharp-fill
ഏറ്റുമാനൂരിലെ ശുചി മുറി സമുച്ചയവും ഗ്യാസ് ക്രമറ്റോറിയ പരിസരവും നഗരസഭ മാലിന്യകൂമ്പാരമാക്കുന്നതായി ആക്ഷേപം; ക്രിമിറ്റോറിയത്തിനു സമീപത്തും കംഫർട്ട് സ്റ്റേഷനു സമീപത്തും മാലിന്യം തള്ളിയത് വിവാദമാകുന്നു

ഏറ്റുമാനൂരിലെ ശുചി മുറി സമുച്ചയവും ഗ്യാസ് ക്രമറ്റോറിയ പരിസരവും നഗരസഭ മാലിന്യകൂമ്പാരമാക്കുന്നതായി ആക്ഷേപം; ക്രിമിറ്റോറിയത്തിനു സമീപത്തും കംഫർട്ട് സ്റ്റേഷനു സമീപത്തും മാലിന്യം തള്ളിയത് വിവാദമാകുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ – ഏറ്റുമാനൂർ നഗരസഭ കോടി കണക്കിന് രൂപ മുതൽ മുടക്കി ആധുനിക സൗകര്യത്തോടെ നിർമ്മിച്ച ഗ്യാസ് ക്രിമറ്റോറിയത്തിന്റെ പരിസരത്ത് മാലിന്യം തള്ളുന്നതായി പരാതി. ക്രിമിറ്റോറിയത്തിന്റെ കോമ്പൗണ്ടിലും നഗരസഭാ കാര്യാലയത്തിന്റെ മുൻവശം പുതുതായി പണി കഴിപ്പിച്ച കംഫർട്ട് സ്റ്റേഷന് സമീപവും വിവിധ ഇടങ്ങളിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ അടക്കം നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ നിക്ഷേപിക്കുന്നതായി നാട്ടുകാരും വ്യാപാരികളും പരാതിപ്പെട്ടു.

കഴിഞ്ഞ ദിവസം ആശുപത്രി മാലിന്യം അടക്കമുള്ള ഖര ദ്രവ്യ മാലിന്യങ്ങൾ ഉടമയുടെ അനുവാദമില്ലാതെ തെള്ളകത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കുഴിച്ചിടുകയും ഉടമ കളക്ടർക്ക് പരാതി നൽകിയതോടെ തിരികെ കുഴിച്ചെടുത്ത മാലിന്യങ്ങൾ കോവിഡ് ടെസ്റ്റിനടക്കം നിരവധി ആളുകൾ വന്ന് പോകുകയും കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന കംഫർട്ട് സ്റ്റേഷന് സമീപം മാലിന്യങ്ങൾ തള്ളുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴിച്ചെടുത്തതിൽ 4 ലോറി മാലിന്യമാണ് ഗ്യാസ് ക്രമറ്റോറിയ കോമ്പൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്നത്. ചെടികളും മരങ്ങളും വെച്ച് മനോഹരമാക്കിയ ക്രിമറ്റോറിയ കോമ്പൗണ്ടിൽ പേരൂർ സ്വദേശിയുടെ മൃതശരീരം ദഹിപ്പിക്കാനെത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്ന മാലിന്യശേഖരം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.

ഇരു സ്ഥലങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ എടുത്ത് മാറ്റി സംസ്‌കരിക്കണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

എന്നാൽ ഉറവിട മാലിന്യമാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നതെന്നും കഴിഞ്ഞ ദിവസം കൂടിയ ആരോഗ്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ തീരുമാനം കൗൺസിലിൽ അറിയിക്കാതെ അട്ടിമറിച്ച് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിക്ഷേപിച്ചു.

ഇത് കേസായപ്പോൾ അവിടെ നിന്ന് കോരി മാറ്റി നഗരഹൃദയത്തിലും ക്രിമറ്റോറിയ പരിസരത്തും നിക്ഷേപിച്ച് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷയും ഇതേ കമ്മറ്റി അംഗമായ കൗൺസിലറും ചേർന്നാണെന്നും വിഷയം അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും കൗൺസിലർ പി സ് വിനോദ് പറഞ്ഞു.

കൗൺസിൽ തീരുമാനപ്രകാരം മലിന്യ സംസ്‌കരണത്തിനാവശ്യമായ ക്രമീകരണങ്ങൾ നടത്തുമെന്ന് ഹെൽത്ത് വിഭാഗവും പറയുന്നു. ഫലത്തിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ ജനം മൂക്ക് പൊത്തി വഴി നടക്കേണ്ടി വന്നേക്കും.