play-sharp-fill

നാട്ടകം സിമന്റ് കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം: നടപടിയെടുക്കണമെന്ന ആവശ്യവുമായി മുൻ കൗൺസിലർ

സ്വന്തം ലേഖകൻ നാട്ടകം: എം.സി റോഡിൽ സിമന്റ് കവലയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു .ദിവസവും രാവിലെ മുതൽ വൈകിട്ട് വരെ ഏഴോളം പൊലീസുകാരാണ് എസ്.ഐയുടെ നേതൃത്വത്തിൽ ഇവിടെ ട്രാഫിക്ക് നിയന്ത്രിക്കുന്നത്. അപകടങ്ങളും പതിവാണ്. ചില ദിവസങ്ങളിൽ മണി ക്കുറുകളോളം ഗതാഗതം കുരുക്കു ഉണ്ടാകുന്നു ‘ സ്റ്റേഷനിലെ മറ്റു കാര്യങ്ങൾ ഇതോടെ അവതാളത്തിലാണ്. ബൈപ്പാസ് വഴി ധാരാളം വാഹനങ്ങൾ ഇപ്പാൾ എം.സി റോഡിലേക്ക് എത്തുന്നു. തിരിച്ചും പൊതു ജനങ്ങളിൽ നിന്നും ഇതിനോടകം പരാതി ഉയർന്നിട്ടുണ്ട്. സിഗ്‌നൽ ലൈറ്റും സ്ഥാപിച്ച് മറ്റു ഗതാഗത സംവിധാനങ്ങളും ഏർപ്പെടുത്തി പ്രശ്‌നം […]

അച്ഛന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അടുപ്പം അമ്മയെ അറിയിച്ചു; ആ ബന്ധത്തെപ്പറ്റി അച്ഛനോട് ചോദിക്കുമെന്ന അമ്മയുടെ ഭീഷണിയിൽ ഭയന്നു; അമ്മയെ ഭയപ്പെടുത്താൻ കത്തിയെടുത്തു വീശിയത് കയ്യിൽ ആഴത്തിൽ മുറിവുണ്ടാക്കി; പതിനാറിൽച്ചിറയിൽ അമ്മയെ കൊലപ്പെടുത്തിയ മകന്റെ മൊഴിയിൽ അടിമുടി ദുരൂഹത

തേർഡ് ഐ ബ്യൂറോ കോട്ടയം: അച്ഛന് ബന്ധുവായ മറ്റൊരു സ്ത്രീയുമായുണ്ടായ ബന്ധം സംബന്ധിച്ച് അമ്മയോട് തുറന്നു പറഞ്ഞതും, ഇതേച്ചൊല്ലിയുണ്ടായ തർക്കവും കൊലപാതകത്തിൽ എത്തിയതായി പൊലീസിനോടു വെളിപ്പെടുത്തി തിരുവാതുക്കലിലെ കൊലക്കേസ് പ്രതി ബിജു. അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്ത പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയായ ബിജു വിവരങ്ങൾ പൊലീസുമായി പങ്കു വച്ചത്. തിരുവാതുക്കൽ പതിനാറിൽച്ചിറയിൽ കാർത്തിക ഭവനിൽ സുജാതയെ(72) കൊലപ്പെടുത്തിയ കേസിലാണ് മകൻ ബിജുവിനെ (52) കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം […]

ഉത്തരാഖണ്ഡ് മഞ്ഞ്മല ദുരന്തം; 150 തൊഴിലാളികളെ കാണാതായി; നിരവധി വീടുകള്‍ ഒഴുകിപ്പോയി; പടുകൂറ്റന്‍ മഞ്ഞ്മല ഇടിഞ്ഞ് വീണത് തീര്‍ഥാടന കേന്ദ്രമായ ജോഷിമഠിന് സമീപം; മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് വിദഗ്ധര്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 150 പേര്‍ മരിച്ചതായി സംശയം. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊയ ജോഷിമഠിന് സമീപത്തായിരുന്നു ഇന്ന് രാവിലെ പടുകൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണത്. നിലവില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തിയിട്ടുണ്ട്. കുത്തിയൊഴുകി എത്തിയ വെളളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി എന്നാണ് പ്രാഥമിക വിവരം. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. മലകളും കയറ്റങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പ്രദേശത്ത് കനത്ത മഴപെയ്യുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. […]

ഇത് പടച്ചവനുള്ള എന്റെ ബലി; പാലക്കാട് ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന് മാതാവ്; മദ്രസാ ആദ്ധ്യാപികയായ ഷാഹിദ ഇളയ കുഞ്ഞിനെ ബലി നല്‍കിയത് അടുത്ത മുറിയില്‍ ഭര്‍ത്താവും രണ്ട് കുട്ടികളും ഉറക്കത്തിലായിരുന്നപ്പോള്‍; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിലെ കേട്ടാല്‍ ഞെട്ടുന്ന കഥ

സ്വന്തം ലേഖകന്‍ പാലക്കാട്: പാലക്കാട് നഗരത്തിന് അടുത്ത് പൂളക്കാട് ആറുവയസ്സുകാരനായ മകന്‍ ആമിലിനെ കഴുത്തറുത്തുകൊലപ്പെടുത്തി മാതാവ് ഷാഹീദ ( 32). ഇന്ന് പുലര്‍ച്ചെ 3.30 തോടെ മകനെ കുളിമുറിയില്‍ കൊണ്ടുപോയി കഴുത്തറുത്തുകൊന്നു എന്നാണ് ഷാഹിദ പൊലീസിനെ അറിയിച്ചത്. മക്കളെ നുള്ളിനോവിക്കുക പോലും ചെയ്യാത്ത ഷാഹിദ ഇങ്ങനെയൊരു കൃത്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ലെന്ന് ബന്ധുക്കളും അയല്‍വാസികളും. ഇന്നലെ പോലും മക്കളുമൊത്ത് കളിച്ചും ചിരിച്ചും സമയം ചിലവിട്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. ലാളിച്ച് വളത്തിയ മകന്റെ കഴിത്തില്‍ കത്തിവച്ചത് പെട്ടെന്നുണ്ടായ മാനസീക വിഭ്രാന്തിയിലെന്നാണ് നാട്ടുകാരും വീട്ടുകാരും വിശ്വസിക്കുന്നത്. […]

പൃഥ്വിരാജ് നായകനാവുന്ന സച്ചിയുടെ സ്വപ്‌ന ചിത്രം ഉടന്‍ വരും; കടപുഴകിയാലും പൂക്കുന്ന വന്‍മരത്തിന് ശിഷ്യന്‍ സന്ദീപ് സേനന്റെ പുഷ്പാര്‍ച്ചനയായ് ‘വിലായത്ത് ബുദ്ധ’; പ്രഖ്യാപനം അയ്യപ്പനും കോശിയും ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കൊച്ചി: അയ്യപ്പനും കോശിയും പ്രക്ഷകര്‍ക്കിടയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. സച്ചി എന്ന സംവിധായകന്റെ ഏറ്റവും മികവുറ്റ സൃഷ്ടികളിലൊന്നിന് ഒരു വയസ്സ്. അയ്യപ്പനും കോശിയും ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സച്ചിയുടെ മറ്റൊരു സ്വപ്‌നം പൂവിടുകയാണ്- വിലായത്ത് ബുദ്ധ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ സിനിമയാക്കുക എന്നത് സച്ചിയുടെ സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടനായകനായ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. വിലായത്ത് ബുദ്ധയെപ്പറ്റി സന്ദീപ് സേനന്‍ പങ്ക് വച്ച കുറിപ്പ്; ഈ സിനിമ സംഭവിക്കുന്നതിനുപിന്നില്‍ ഉണ്ടായ ഒരുപാട് കാര്യങ്ങള്‍ എഴുതണമെന്നുണ്ട്, വാക്കുക്കള്‍ […]

പുതിയ ചിത്രവും ആഘോഷമാക്കി ആരാധകർ ; വൈറൽ ഫോട്ടോയുമായി മെഗാസ്റ്റാർ മമ്മൂട്ടി

സ്വന്തം ലേഖകൻ കൊച്ചി : ഫോട്ടോഗ്രാഫിക്കും ഫിറ്റ്‌നസ്സിനുമായി സമയം മാറ്റിവെച്ച് കോവിഡ് കാലം ചിലവഴിക്കുകയാണ് മമ്മൂട്ടി. തന്റേതായ ലോകത്ത് മുഴുകുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഓണ്‍ സ്ക്രീനില്‍ മലയാളികളെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഇപ്പോള്‍ ഓഫ് സ്ക്രീനിലാണ് അത് ചെയ്യുന്നത്. സിനിമയില്‍ എത്തിയതിനു ശേഷം ഷൂട്ടിങ്ങില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നുമെല്ലാം മമ്മൂട്ടി ഇത്രനാള്‍ വിട്ടു നിന്ന മറ്റൊരുകാലം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രവും വൈറൽ ആയിരിക്കുകയാണ്. നീട്ടി വളര്‍ത്തിയ താടിയും മുടിയും. അലസമായി മുന്നിലേക്ക് വീണ് […]

കോന്നി കെഎസ്ആർടിസി ഡിപ്പോ മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ തീരുമാനമായി

സ്വന്തം ലേഖകൻ കോന്നി: കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ മൂന്ന് മാസത്തിനകം പ്രവർത്തനമാരംഭിക്കാൻ തീരുമാനമായി. ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചത്.കെ.എസ്.ആർ.ടി.സിയ്ക്കായി മാറ്റി വച്ച സ്ഥലം പഞ്ചായത്ത് കൈമാറാത്ത സാഹചര്യത്തിൽ സർക്കാർ ഉത്തരവിലൂടെ സ്ഥലം ഏറ്റെടുക്കും. ഉടൻ തന്നെ യാഡ് നിർമ്മിക്കുന്നതിനുള്ള തീരുമാനവുമെടുത്തു. എച്ച്.എൽ.എൽ ന് യാഡ് നിർമ്മാണ ചുമതല നല്കും.യാഡ് നിർമ്മാണം, വൈദ്യുതീകരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കാനാവശ്യമായ 50 ലക്ഷം രൂപ […]

ഇൻകാസ് യൂത്ത് വിങ് ഖത്തർ ഹമദ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ ഖത്തർ:ഖത്തറിലെ സാമുഹ്യസേവന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന റഹീം റയാൻ അനുസ്മരണാർത്ഥം ഇൻകാസ് യൂത്ത് വിങ് ഖത്തർ ഹമദ് ബ്ലഡ് ഡൊണേഷൻ സെൻ്ററിൽ വച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് കാലത്ത് നിരാലംബരായ മലയാളി സമൂഹത്തിന് കൈത്താങ്ങാകുവാൻ മാതൃകാരപരമായ സന്നദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ഒടുവിൽ കോവിഡിനോട് പടപൊരുതി നമ്മെ വിട്ടു പോയ റഹീം റയാൻ്റെ സുഹൃത്തുക്കളുടെയും ഖത്തർ ഇൻകാസ് യൂത്ത് വിങ് പ്രവർത്തകരടക്കമുള്ള നൂറുകണക്കിന് രക്തധാതാക്കളുടെ സാന്നിധ്യം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായിരുന്നു.  ഐസിബിഎഫ്,  ഐ.എസ്.സി തുടങ്ങി ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ […]

ഡിവൈഎസ്പി കെ.ശ്രീകുമാർ അന്തരിച്ചു

 ലേഖകൻ ചെങ്ങന്നൂർ: കൊല്ലം ഇൻ്റലിജൻസ് ഡിവൈഎസ്പി കെ. ശ്രീകുമാർ നിര്യാതനായി.കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചങ്ങനാശേരിയിൽ എസ് ഐയും , സി ഐ യും, ഡിവൈഎസ്പി ആയും, ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. കോട്ടയം വെസ്റ്റിലും സി ഐ ആയിരുന്നു. ചെങ്ങന്നൂർ ബുധനൂർ സ്വദേശിയാണ്. സംസ്കാരം ഞായറാഴ്ച്ച വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ