ഇത് പടച്ചവനുള്ള എന്റെ ബലി; പാലക്കാട് ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന് മാതാവ്; മദ്രസാ ആദ്ധ്യാപികയായ ഷാഹിദ ഇളയ കുഞ്ഞിനെ ബലി നല്‍കിയത് അടുത്ത മുറിയില്‍ ഭര്‍ത്താവും രണ്ട് കുട്ടികളും ഉറക്കത്തിലായിരുന്നപ്പോള്‍; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിലെ കേട്ടാല്‍ ഞെട്ടുന്ന കഥ
സ്വന്തം ലേഖകന്‍
പാലക്കാട്: പാലക്കാട് നഗരത്തിന് അടുത്ത് പൂളക്കാട് ആറുവയസ്സുകാരനായ മകന്‍ ആമിലിനെ കഴുത്തറുത്തുകൊലപ്പെടുത്തി മാതാവ് ഷാഹീദ ( 32). ഇന്ന് പുലര്‍ച്ചെ 3.30 തോടെ മകനെ കുളിമുറിയില്‍ കൊണ്ടുപോയി കഴുത്തറുത്തുകൊന്നു എന്നാണ് ഷാഹിദ പൊലീസിനെ അറിയിച്ചത്.
മക്കളെ നുള്ളിനോവിക്കുക പോലും ചെയ്യാത്ത ഷാഹിദ ഇങ്ങനെയൊരു കൃത്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ലെന്ന് ബന്ധുക്കളും അയല്‍വാസികളും. ഇന്നലെ പോലും മക്കളുമൊത്ത് കളിച്ചും ചിരിച്ചും സമയം ചിലവിട്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. ലാളിച്ച് വളത്തിയ മകന്റെ കഴിത്തില്‍ കത്തിവച്ചത് പെട്ടെന്നുണ്ടായ മാനസീക വിഭ്രാന്തിയിലെന്നാണ് നാട്ടുകാരും വീട്ടുകാരും വിശ്വസിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദൈവകല്‍പ്പന പ്രകാരമാണ് താന്‍ മകനെ കൊലപ്പെടുത്തിയതെന്നാണ് ഷാഹിദ പൊലീസിനോട് പറഞ്ഞത്. പുലര്‍ച്ചെ നാലുമണിയോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഒപ്പം കിടന്നുറങ്ങിയ ആറുവയസ്സുകാരന്‍ ആമിലിനെയാണ് അമ്മ ഷാഹിദ കുളിമുറിയിലെത്തിച്ച് കഴുത്തറുത്തുകൊന്നത്. തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങിയ ഭര്‍ത്താവും മറ്റു രണ്ട് മക്കളും സംഭവം അറിഞ്ഞിരുന്നില്ല. കൃത്യത്തിന് ശേഷം പുറത്തിറങ്ങിയ ഷാഹിദ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് മകനെ കൊലപ്പെടുത്തിയെന്ന വിവരമറിയിച്ചു. കുടുംബപ്രശ്നങ്ങളും ഇവരെ അലട്ടിയിരുന്നതായി സൂചനയുണ്ട്.
ഇവര്‍ നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്നു. മകനെ ബലി നല്‍കിയതാണെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കുളിമുറിയില്‍ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ ഷാഹിദ കഴുത്തറുത്തുകൊന്നതെന്ന് പൊലീസ് പറയുന്നു. ലോറി ഡ്രൈവറാണ് ഭര്‍ത്താവ് സുലൈമാന്‍. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബലി നല്‍കുന്നതിന് ഇവര്‍ക്ക് മറ്റാരെങ്കിലും ഉപദേശം നല്‍കിയിരുന്നോ എന്ന് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഷാഹിദയുടെ ഭര്‍ത്താവ് സുലൈമാന്‍ പ്രവാസിയായിരുന്നു. കുറച്ചുകാലമായി നാട്ടില്‍ ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നു. ഇന്നലെ താമസിച്ചാണ് ജോലി കഴിഞ്ഞെത്തിയതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഇയാള്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. സുലൈമാന്‍ -ഷാഹീദ ദമ്പതികള്‍ക്ക് കൊല്ലപ്പെട്ട കുട്ടിയെക്കൂടാതെ 11 ഉം 8 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ കൂടിയുണ്ട്.
ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ഇവര്‍ തന്നെ ആണ് പൊലീസിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചത്. പൊലീസ് എത്തുന്ന സമയത്ത് വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു ഷാഹിദ.
ഈ സമയത്ത് ഇവരുടെ ഭര്‍ത്താവും മറ്റുമക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയ ശേഷമാണ് ഇവരെല്ലാം വിവരമറിഞ്ഞത്. മാതാവിന്റെ മാനസിക നില തകരാറിലാണെന്നുള്ള രീതിയില്‍ വിവരങ്ങള്‍ പുറത്ത് വരുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
എസ് പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സംഭവം നടന്ന വീട്ടിലെത്തി.വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൊലപാതക കാരണവും മറ്റ് കാര്യങ്ങളും വ്യക്തമാകുകയുള്ളു എന്ന് ജില്ലാ പൊലിസ് മേധാവി ആര്‍ വിശ്വനാഥ് പ്രതികരിച്ചു