play-sharp-fill
നാട്ടകം സിമന്റ് കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം: നടപടിയെടുക്കണമെന്ന ആവശ്യവുമായി മുൻ കൗൺസിലർ

നാട്ടകം സിമന്റ് കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം: നടപടിയെടുക്കണമെന്ന ആവശ്യവുമായി മുൻ കൗൺസിലർ

സ്വന്തം ലേഖകൻ

നാട്ടകം: എം.സി റോഡിൽ സിമന്റ് കവലയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു .ദിവസവും രാവിലെ മുതൽ വൈകിട്ട് വരെ ഏഴോളം പൊലീസുകാരാണ് എസ്.ഐയുടെ നേതൃത്വത്തിൽ ഇവിടെ ട്രാഫിക്ക് നിയന്ത്രിക്കുന്നത്. അപകടങ്ങളും പതിവാണ്.

ചില ദിവസങ്ങളിൽ മണി ക്കുറുകളോളം ഗതാഗതം കുരുക്കു ഉണ്ടാകുന്നു ‘ സ്റ്റേഷനിലെ മറ്റു കാര്യങ്ങൾ ഇതോടെ അവതാളത്തിലാണ്. ബൈപ്പാസ് വഴി ധാരാളം വാഹനങ്ങൾ ഇപ്പാൾ എം.സി റോഡിലേക്ക് എത്തുന്നു. തിരിച്ചും പൊതു ജനങ്ങളിൽ നിന്നും ഇതിനോടകം പരാതി ഉയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഗ്‌നൽ ലൈറ്റും സ്ഥാപിച്ച് മറ്റു ഗതാഗത സംവിധാനങ്ങളും ഏർപ്പെടുത്തി പ്രശ്‌നം പരിഹരിക്കണമെന്ന് സോഷ്യൽ ഫെൽഫയർ ചെയർമാനും മുൻ നഗരസഭാ കൗൺസിലറുമായ അനീഷ് വരമ്പിനകം ആവശ്യപ്പെട്ടു.