play-sharp-fill

വെള്ളം  ഡൗൺലോഡ് ചെയ്തവരും കണ്ടവരും കുടുങ്ങും ; സിനിമയുടെ എച്ച്‌ ഡി പ്രിന്റ് ചോര്‍ന്നതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിര്‍മ്മാതാവ്

സ്വന്തം ലേഖകൻ കൊച്ചി : തീയറ്ററുകൾ തുറന്നതിന് പിന്നാലെ പുറത്തിറങ്ങിയ ചിത്രമായിരുന്നു വെള്ളം. ചിത്രം തീയറ്ററിലെത്തിയതിന് പിന്നാലെ   സിനിമയുടെ എച്ച്‌ ഡി പ്രിന്റ് ചോര്‍ന്നിരുന്നു. ഇതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിര്‍മ്മാതാവ് രഞ്ജിത്ത്. വെള്ളിയാഴ്ച്ച മുതൽ  വെള്ളത്തിന്റെ തിയറ്റര്‍ എച്ച്‌ഡി പ്രിന്റുകള്‍ ടെലഗ്രം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. വെള്ളത്തിന്റെ പൈറസി ടീം പ്രിന്റുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാൽ  വീണ്ടും പുതിയ പ്രിന്റുകള്‍ സമൂഹമാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് വെള്ളത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നില്‍ ഒരു മാഫിയയാണ്. വെള്ളിയാഴ്ച്ച […]

ഡി.വൈ.എസ്.പി കെ. ശ്രീകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: അന്തരിച്ച കൊല്ലം സ്പെഷല്‍  ഡിവൈ.എസ്.പി. കെ. ശ്രീകുമാറി(55)ന്റെ മൃതദേഹം  ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.തിരുവല്ല, പുന്നപ്ര,  സ്​റ്റേഷനുകളില്‍ എസ്.ഐയായും , എസ് ഐ , സി ഐ , ഡിവൈ.എസ്.പി എന്നീ നീലകളില്‍ ദീര്‍ഘനാള്‍ ചങ്ങനാശ്ശേരിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ഹെഡ്ക്വാര്‍ട്ടേഴ്സിലും പിന്നീട് കൊല്ലത്തും ജോലി ചെയ്​ത്​ വരികയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ രണ്ടു മാസമായി രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ്​ മരണം. ചെങ്ങന്നൂര്‍ ബുധനൂര്‍ ഇലഞ്ഞിമേല്‍ കണ്ണമ്പള്ളില്‍ വീട്ടില്‍ റിട്ട. അധ്യാപകന്‍ പരേതനായ കെ.പി. കൃഷ്ണന്‍ നായരുടെയും റിട്ട. അധ്യാപിക കെ. വരദമ്മയുടെയും മകനാണ്. […]

ഇന്ത്യയിലും അശ്ലീല വീഡിയോ നിർമ്മാണം: ഇന്ത്യൻ യുവതികളെ കുടുക്കി വീഡിയോ നിർമ്മിക്കുന്നതിനു പിന്നിൽ വൻ റാക്കറ്റ്; സിനിമാ താരം അശ്ലീല വീഡിയോ നിർമ്മാണക്കേസിൽ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ ന്യഡൽഹി: അമേരിക്കയും ജപ്പാനും അടക്കമുള്ള രാജ്യങ്ങളിൽ മാത്രം സജീവമായിരുന്ന അശ്ലീല വീഡിയോ നിർമ്മാണ റാക്കറ്റ് ഇന്ത്യയിലും. ഇന്ത്യൻ അശ്ലീല വീഡിയോ നിർമ്മാണ സംഘത്തെപ്പറ്റി നിർണ്ണായകമായ സൂചന ലഭിച്ചതായാണ് ഇപ്പോൾ പൊലീസ് പുറത്തു വിടുന്ന വിവരങ്ങൾ. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് അടക്കം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. പോൺ വീഡിയോ റാക്കറ്റുമായി ബന്ധമുള്ള നടിയും മോഡലുമായ ഗെഹാന വസിഷ്ഠ് അറസ്റ്റിലായതോടെയാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരം പുറത്തായത്. മുംബയ് ക്രൈംബ്രാഞ്ചിലെ പ്രോപ്പർട്ടി സെൽ യൂണിറ്റ് ഇന്നലെയാണ് താരത്തെ അറസ്റ്റ് ചെയ്തത്. […]

കോട്ടയം നഗരം ഇനി പൊലീസിന്റെ ക്യാമറാ കണ്ണിൽ: 52 കേന്ദ്രങ്ങൾ പൊലീസിന്റെ കർശന ക്യാമറാ നിരീക്ഷണത്തിൽ; കള്ളന്മാരും നിയമലംഘകരും ഇനി കുടുങ്ങും

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിന്റെ നിയന്ത്രണം പൂർണമായും പൊലീസ് കയ്യടക്കുന്നതിന്റെ ഭാഗമായി 52 കേന്ദ്രങ്ങളിൽ ക്യാമറകൾ സജീവമാകുന്നു. കോട്ടയം നഗരത്തിലെ 13 കേന്ദ്രങ്ങൾ അടക്കം 52 ക്യാമറകളാണ് പ്രവർത്തിച്ചിരിക്കുന്നത്. നാഗമ്പടം ബസ്റ്റാൻഡിന് ഉൾവശം, നാഗമ്പടം പാലം, നാഗമ്പടം,കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് ഉൾവശം, ബസ് സ്റ്റാന്റിനു സമീപം, സെൻട്രൽ ജങ്ഷൻ, കഞ്ഞിക്കുഴി, കോടിമത പാലം, കലക്ടറേറ്റ്, മാർക്കറ്റ്, തിരുനക്കര ബസ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണു കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ നഗരത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണു വിവിധ ആവശ്യങ്ങൾക്കായി പോലീസ് ശേഖരിച്ചിരുന്നത്. ട്രാഫിക് […]

ജോലി ചെയ്തതിന്റെ കൂലി ചോദിച്ച അംഗപരിമിതനായ തൊഴിലാളിയ്ക്ക് കരാറുകാരന്റെ ക്രൂര മർദനം: കുടമാളൂരിൽ നടുറോഡിൽ തൊഴിലാളിയെ നഗ്നനാക്കി മർദിക്കുകയും വാക്കത്തിയ്ക്ക് ആക്രമിക്കുകയും ചെയ്തത് തമിഴ്‌നാട് സ്വദേശി; കുടമാളൂരിൽ നടന്ന ക്രൂരമായ ആക്രമണ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ബ്യൂറോ കോട്ടയം: ജോലി ചെയ്തതിന്റെ കൂലി ചോദിച്ച മലയാളി യുവാവിന് കരാറുകാരന്റെ ക്രൂരമർദനം. നടുറോഡിൽ നഗ്നനാക്കി ഇയാളെ മർദിച്ച കരാറുകാരൻ, വാക്കത്തിക്കൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടർച്ചയായ രണ്ടു ദിവസമാണ് തമിഴ്‌നാട് സ്വദേശിയായ കരാറുകാരൻ മലയാളിയായ യുവാവിനെ ക്രൂരമായി ആക്രമിച്ചത്. അംഗപരിമിതനായ യുവാവിനെ നഗ്നനാക്കി നടുറോഡിൽ നിർത്തി മർദിക്കുകയും, കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറയുകയുമായിരുന്നു. ക്രൂരമായ ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇയാൾ വെസ്റ്റ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കുടമാളൂർ സ്വദേശിയും സംസാരത്തിൽ വൈകല്യമുള്ളയാളുമായ മനുമോൻ […]

മാമ്പഴക്കരിയില്‍ ട്രാവലറും ബൈക്കുകളും തമ്മില്‍ കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി: മാമ്പഴക്കരിയില്‍ രണ്ട് ബൈക്കുകള്‍ ട്രാവലറുമായി കൂട്ടിയിടിച്ചു. യാത്രക്കാരുമായി ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ട്രാവലറും ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിക്ക് വരികയായിരുന്ന ബൈക്കുകളും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്. അപകടത്തില്‍പ്പെട്ട രു ബൈക്കില്‍ സഞ്ചരിച്ചിരുന്നത് അച്ഛനും മകനുമായിരുന്നു. ഇവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തിലെത്തിയ പള്‍സര്‍ ബെക്കാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്ക് പറ്റിയ അച്ഛനെയും മകനെയും പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ കൊണ്ടുപോയി.   നിറയെ യാത്രക്കാരുമായി ആലപ്പുഴയ്ക്ക് പോകുകയായിരുന്നു ട്രാവലര്‍. അപകടശേഷം ട്രാവലര്‍ സഞ്ചാരയോഗ്യം അല്ലാത്തതിനാല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസി ബസില്‍ ആലപ്പുഴയ്ക്ക് കയറ്റിവിട്ടു.  

ജനീഷ് കുമാർ എം.എൽ.എ ഇടപെട്ടു; അഞ്ജുവിന് സയൻസ് പഠിക്കാം

സ്വന്തം ലേഖകൻ കോന്നി : അഞ്ജുവിന് സയൻസ് പഠിക്കാനയിരുന്നു മോഹം കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ശാസ്ത്രം തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. പത്താംക്ലാസ് കഴിഞ്ഞ് സ്വകാര്യ കംപ്യൂട്ടർ സ്ഥാപനം വഴി പ്ലസ് വൺ അഡ്മിഷന് അപേക്ഷിച്ചത്. ആസ്ട്രോ ഫിസിക്സിൽ ഉപരിപഠനം നടത്തണമെന്നുള്ള മോഹമാണ് ശാസ്ത്രം തിരഞ്ഞെടുക്കാൻ അഞ്ജുവിന് പ്രേരിപ്പിച്ചിരുന്നത് . എന്നാൽ അപേക്ഷ അയച്ച കേന്ദ്രത്തിലെ അപാകത മൂലം സയൻസിന് അപേക്ഷിക്കാതെ ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് മാത്രമാണ് അഞ്ജുവിന്റെ പ്ലസ് വൺ അപേക്ഷ അപ്‌ലോഡ് ചെയ്യപ്പെട്ടത് . പത്താംക്ലാസിൽ എട്ട് എ പ്ലസും രണ്ട് എ ഗ്രേഡും നേടി ഉയർന്ന […]

പ്രതിസന്ധിയിലായ വസ്ത്ര വ്യാപാരികളെ സഹായിക്കാൻ സർക്കാർ തയ്യാറാകണം: കേരള ടെക്‌സ്റ്റൈൽസ് ആന്റ് ഗാർമെന്റ്‌സ് ഡിലേഴ്‌സ് വെൽഫെയർ അസോസിയേഷൻ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: കൊവിഡ് പ്രതിസന്ധിയിൽ ഏറ്റവുമധികം വ്യാപാര കുറവ് ഉണ്ടായ വസ്ത്ര വ്യാപാര മേഖലയെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നു കേരള ടെക്‌സ്റ്റൈൽസ് ആന്റ് ഗാർമെന്റ്‌സ് ഡിലേഴ്‌സ് വെൽഫെയർ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അസോസിയേഷൻ കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം ആവശ്യപ്പെട്ടു. പ്രതിസന്ധി സമ്മേളനം സംസ്ഥാന കോ ഓർഡിനേറ്റർ റോജ യഹിയഖാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സതീഷ് വലിയ വീടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോർജ് കൂടല്ലി മുഖ്യപ്രഭാഷണം നടത്തി. […]

കോട്ടയം ജില്ലയില്‍ 639 പേര്‍ക്ക് കോവിഡ്: 627 പേര്‍ക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 639 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 627 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 4818 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 307 പുരുഷന്‍മാരും 276 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 709 പേര്‍ രോഗമുക്തരായി. 5151 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 71170 പേര്‍ കോവിഡ് ബാധിതരായി. 65839 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]