play-sharp-fill

ഒളിഞ്ഞ് നോട്ടം ചോദ്യം ചെയ്തു: വൈരാഗ്യം തീർക്കാൻ യുവാവ് കടയ്ക്ക് തീയിട്ടു: തീയിട്ടത് കോഴിക്കോട്ടെ തയ്യൽക്കടയ്ക്ക്: പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട് : ഒളിഞ്ഞ് നോട്ടത്തെപ്പറ്റി പരാതി പറഞ്ഞ വൈരാഗ്യത്തിന് തയ്യൽക്കടയ്ക്ക് തീയിട്ട് യുവാവിൻ്റെ പരാക്രമം. പ്രദേശത്തെ വീടുകളിൽ സ്ഥിരമായി എത്തി ഒളിഞ്ഞ് നോക്കിയിരുന്ന യുവാവിനെ പിടികൂടിയ സംഭവത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തെരുവോത്ത് കടവിലെ വീടുകളിൽ ഒളിഞ്ഞ് നോക്കിയ യുവാവാണ് ഇവിടെ തയ്യല്‍ക്കട കുത്തിത്തുറന്ന് ഉപകരണങ്ങള്‍ക്ക് തീയിട്ടത്. കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെരുവോത്ത് കടവ് സ്വദേശി സായിസിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസമാണ് തെരുവോത്ത് കടവിലെ കുഞ്ഞിരാമന്‍റെ കടയില്‍ […]

ചാണക സംഘി എന്ന് വിളിച്ചാൽ സന്തോഷം: പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിക്കട്ടെ: വില വർദ്ധിച്ചാൽ ഉപയോഗം കുറയും: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ നിർണ്ണായക കണ്ടെത്തലുമായി ജേക്കബ് തോമസ്

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: സിവിൽ സർവീസിൽ നിന്നും വിരമിച്ച ശേഷം സജീവ രാഷ്ട്രീയത്തിൽ പയറ്റാനൊരുങ്ങുന്ന മുൻ ഡി ജി പി ജേക്കബ് തോമസ് നിർണ്ണായക കണ്ടെത്തലുമായി രംഗത്ത്. അടിക്കടി പെട്രോൾ ഡീസൽ വില വർദ്ധിക്കുന്നതിന് എതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുൻ ഡിജിപിയുടെ വിദഗ്ധാഭിപ്രായം ..! രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ചാണ് മു​ന്‍ ഡി​ജി​പി​യും ബി​ജെ​പി അം​ഗ​വു​മാ​യ ജേ​ക്ക​ബ് തോ​മ​സ് ഇപ്പോൾ രംഗത്ത് എത്തിയത്. ഇ​ന്ധ​ന വി​ല കൂ​ടു​ന്ന​ത് വ​ഴി അ​തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. ഇ​ന്ധ​ന​വി​ല കൂ​ട്ടി​യാ​ല്‍ അ​തി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി […]

വൈക്കത്തെ കൈക്കൂലിക്കാരനായ ഡോക്ടർ നടത്തിയത് കടുംവെട്ട്..! രോഗിയെ ലാബിൽ അയച്ചാൽ 25 ശതമാനം കമ്മിഷൻ; ഡോക്ടറെ ഒന്നു കണ്ടുപോയാൽ രണ്ടു തവണ സ്‌കാനിംങ് ഉറപ്പ്; സ്കാനിംഗ് കോട്ടയത്തോ ,പാലായിലോ നടത്തണമെന്ന നിർബ്ബന്ധവും; കൈക്കൂലിയും കമ്മിഷനും കൃത്യമായി കണക്കുപറഞ്ഞു വാങ്ങുന്ന ഡോക്ടർ പ്രതിമാസം കെ എസ് എഫ് ഇയിൽ ചിട്ടി അടയ്ക്കുന്നത് നാല്പതിനായിരം രൂപ ; കൊള്ളക്കാരൻ ഡോക്ടർ ബുക്ക് ചെയ്തിതിരിക്കുന്നത് 77 ലക്ഷം രൂപയുടെ ഇ ക്ലാസ് ബെൻസ്

തേർഡ് ഐ ബ്യൂറോ വൈക്കം: വൈക്കത്തെ കൊള്ളക്കാരനായ ഡോക്ടർ പിടിയിലായതോടെ തെളിഞ്ഞത് സാധാരണക്കാരെ കൊള്ളയടിച്ച തിരുവനന്തപുരംകാരനായ ഡോക്ടറുടെ കടുംവെട്ടാണ്. വൈക്കം ഗവൺമെന്റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡോക്ടറെ പിടികൂടിയതിനു പിന്നാലെ വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നടത്തിയ കൊള്ളയുടെ കഥകൾ പുറത്തു വന്നത്. വൈക്കത്ത് കെ.എസ്.ആർ.ടി.സി ഭാഗത്ത് 8000 രൂപ വാടകയുള്ള […]

എ.ജെ തോമസും കെ.എൽ. സജിമോനും അടക്കം 12 ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം; 12 പേർക്കും വിവിധ ഓഫിസുകളിൽ നിയമന ഉത്തരവും പുറത്തിറങ്ങി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിലെ 12 ഇൻസ്‌പെക്ടർമാർക്ക് ഡി.വൈ.എസ്.പിയായി പ്രമോഷൻ നല്കി . കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഇൻസ്‌പെക്ടർ എ.ജെ തോമസിനും, കറുകച്ചാൽ  സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എൽ സജിമോനും സ്ഥാനക്കയറ്റം ലഭിച്ചവരുടെ പട്ടികയിലുണ്ട്. ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച എ.ജെ തോമസിനെ തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലാണ് നിയമിച്ചിരിക്കുന്നത്. കെ.എൽ സലിമോനെ തിരുവനന്തപുരം സിറ്റി കൺൻ്റോൺമെൻ്റിലുമാണ് നിയമനം ലഭിച്ചത്. ടി.പി ശ്രീജിത്തിനെ തൃശൂർ സിറ്റിയിലെ ഗുരുവായൂർ സബ് ഡിവിഷനിൽ ഡിവൈ.എസ്.പിയായി നിയമിച്ചു. […]

കുവൈറ്റിൽ മലയാളി നേഴ്സുമാരെ ചതിച്ചത് മലയാളി തന്നെ..! പത്തനംതിട്ട റാന്നി സ്വദേശിയുടെ ചതിയിൽ കുടുങ്ങിയ 150ലധികം നഴ്‌സുമാർ കുവൈറ്റിൽ അനുഭവിക്കുന്നത് കൊടിയ ദുരിതം; തേർഡ് ഐ വാർത്തയെ തുടർന്നു ഇന്ത്യൻ എംബസി ഇടപെടുന്നു

കുവൈറ്റ് ബ്യൂറോ കുവൈറ്റ്: മാന്യമായ ജീവിതം സ്വപ്‌നം കണ്ട് കുടുംബത്തെയും നാടും ഉപേക്ഷിച്ച് കടൽ കടന്ന പ്രവാസി ന്‌ഴ്‌സുമാരെ കാത്തിരിക്കുന്നത് കൊടിയ ദുരിതം. വിദേശത്ത് ലക്ഷങ്ങൾ ശമ്പളമുള്ള നഴ്‌സിംങ് ജോലിയ്ക്കായി കൊതിച്ച് ജീവനും ജീവിതവും രക്ഷപെടുത്താനായി നാട് വിട്ട നഴ്‌സുമാർക്കാണ് ദുരിതം സമ്മാനിച്ചത്. പത്തനംതിട്ട റാന്നി സ്വദേശിയായ പ്രവാസിയാണ് നൂറുകണക്കിന് മലയാളി യുവതികളെ ചതിയിൽപ്പെടുത്തിയത്. മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും പ്രതീക്ഷിച്ചാണ് യുവതികൾ ഇവിടെ ജോലി ചെയ്തിരുന്നത്. എന്നാൽ, ഇടയ്ക്കു സമരത്തിലേയ്ക്കു തള്ളി വിടപ്പെട്ട യുവതികളെ അടച്ചു പൂട്ടിയിടാനും, മാനസികമായി പീഡിപ്പിക്കാനുമാണ് മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം […]

ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ക്ക് ഫെബ്രുവരി പത്തിന് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ ഫെബ്രുവരി പത്തിന് ആരംഭിക്കും. മേഖലാ അടിസ്ഥാനത്തില്‍ 10, 11, 12 തീയതികളിലാണ് ജാഥാ പര്യടനം. ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍-കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, വര്‍ഗീയതയെ ചെറുക്കുക, ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.  […]

ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങും: യു.ഡി.വൈ.എഫ്

സ്വന്തം ലേഖകൻ കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങണമെന്നു യു.ഡി.വൈ.എഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചേർന്ന യു.ഡി.എഫ് യുവജന സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമുണ്ടായത്. ജില്ലയിൽ പര്യടനം നടത്തുന്ന യാത്രയിൽ പരമാവധി യുവജനങ്ങളെ പങ്കെടുപ്പിക്കും. ജില്ലാ കേന്ദ്രത്തിൽ മുതൽ യാത്രയിൽ സജീവമായി യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും തീരുമാനമായി. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും യുവാക്കളുടെ ബൈക്ക് റാലിയുമായി യാത്രയെ സ്വീകരിക്കാനും തീരുമാനമായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് […]

ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക് ഫെബ്രുവരി പത്തിന്: കളക്ട്രേറ്റിൽ ജീവനക്കാർ പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം : പതിനൊന്നാം ശബള പരിഷ്ക്കരണ റിപ്പോർട്ടിലെ പ്രതിലോമകരമായ ശുപാർശകൾക്കെതിരെ ഫെബ്രുവരി പത്തിന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും യുണൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ പണിമുടക്കും. യു.റ്റി.ഇ.എഫ്.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിൽ പണിമുടക്കിന് മുന്നോടിയായി നടന്ന പ്രകടനവും യോഗവും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലെ ഏറ്റവും മോശം ശബള പരിഷ്ക്കരണ റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്. സർവ്വീസ് വെയ്റ്റേജ് ഇല്ലാതാക്കിയും സി.സി.എ. നിർത്തലാക്കിയും അഞ്ച് വർഷ തത്വം അട്ടിമറിച്ചും […]

കോട്ടയം ജില്ലയില്‍ 555 പേര്‍ക്ക് കോവിഡ്: 553 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 555 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5594 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 295പുരുഷന്‍മാരും 221 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1194 പേര്‍ രോഗമുക്തരായി. 4426 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 72100 പേര്‍ കോവിഡ് ബാധിതരായി. 67494 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15968 […]

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 10 പേരിൽ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ […]