play-sharp-fill
എ.ജെ തോമസും കെ.എൽ. സജിമോനും അടക്കം 12 ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം; 12 പേർക്കും വിവിധ ഓഫിസുകളിൽ നിയമന ഉത്തരവും പുറത്തിറങ്ങി

എ.ജെ തോമസും കെ.എൽ. സജിമോനും അടക്കം 12 ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം; 12 പേർക്കും വിവിധ ഓഫിസുകളിൽ നിയമന ഉത്തരവും പുറത്തിറങ്ങി

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിലെ 12 ഇൻസ്‌പെക്ടർമാർക്ക് ഡി.വൈ.എസ്.പിയായി പ്രമോഷൻ നല്കി . കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഇൻസ്‌പെക്ടർ എ.ജെ തോമസിനും, കറുകച്ചാൽ  സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എൽ സജിമോനും സ്ഥാനക്കയറ്റം ലഭിച്ചവരുടെ പട്ടികയിലുണ്ട്.

ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച എ.ജെ തോമസിനെ തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലാണ് നിയമിച്ചിരിക്കുന്നത്. കെ.എൽ സലിമോനെ തിരുവനന്തപുരം സിറ്റി കൺൻ്റോൺമെൻ്റിലുമാണ് നിയമനം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി.പി ശ്രീജിത്തിനെ തൃശൂർ സിറ്റിയിലെ ഗുരുവായൂർ സബ് ഡിവിഷനിൽ ഡിവൈ.എസ്.പിയായി നിയമിച്ചു. തിരുവനന്തപുരം റെയിൽവേ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലാണ് എം.ജോർജ് ജോസഫിനു നിയമനം നൽകിയിരിക്കുന്നത്. ആർ.അശോകിനെ വയനാട് ക്രൈംബ്രാഞ്ചിലും, ടി.ആർ പ്രദീപ്കുമാറിനെ തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെല്ലിലും നിയമിച്ചിട്ടുണ്ട്.

എസ്.വിജയനെ കൊല്ലം ക്രൈംബ്രാഞ്ചിലും, എൻ.എസ് സാലിഷിനെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലും നിയമിച്ചു. നിലവിൽ ഒഴിവുള്ള ഇടുക്കി മൂന്നാർ സബ് ഡിവിഷനിലാണ് ആർ.സുരേഷിന്റെ നിയമനം. ആലപ്പുഴ സബ് ഡിവിഷനിൽ ഡി.കെ പൃഥ്വിരാജിനെയും, കണ്ണൂർ തലശേരി സബ്ഡിവിഷനിൽ വി.സുരേഷിനെയും, കൊല്ലം എസ്.എസ്.ബിയിൽ കെ.വി ബെന്നിയെയും സ്ഥാനക്കയറ്റത്തോടെ നിയമിച്ചിട്ടുണ്ട്.