ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങും: യു.ഡി.വൈ.എഫ്
സ്വന്തം ലേഖകൻ
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങണമെന്നു യു.ഡി.വൈ.എഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചേർന്ന യു.ഡി.എഫ് യുവജന സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമുണ്ടായത്.
ജില്ലയിൽ പര്യടനം നടത്തുന്ന യാത്രയിൽ പരമാവധി യുവജനങ്ങളെ പങ്കെടുപ്പിക്കും. ജില്ലാ കേന്ദ്രത്തിൽ മുതൽ യാത്രയിൽ സജീവമായി യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും തീരുമാനമായി. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും യുവാക്കളുടെ ബൈക്ക് റാലിയുമായി യാത്രയെ സ്വീകരിക്കാനും തീരുമാനമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ, യൂത്ത് ഫ്രണ്ട് ജോസഫ് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല,
യൂത്ത് ഫ്രണ്ട് ജോസഫ് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷബീർ മുഹമ്മദ്, യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ പ്രസിഡന്റ് ഷിബു ഡി.കായപ്പുറം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സെക്രട്ടറിമാരായ സിജോ ജോസഫ്, അഡ്വ.ടോം കോര അഞ്ചേരിൽ, യൂത്ത് ലീഗ് ബിലാൽ മുഹമ്മദ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.