play-sharp-fill

എനിക്ക് വിദേശത്ത് എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക് പോകണം; മാതാപിതാക്കൾ ഫോൺ അലമാരയിൽ വച്ച് പൂട്ടിയതിന് പിണങ്ങി വിദേശത്തേക്ക് പോകാൻ 11കാരി വിമാനത്താവളത്തിലെത്തി ആവശ്യപ്പെട്ടത് ഇങ്ങനെ : പെൺകുട്ടി എത്തിയത് പാസ്‌പോർട്ടില്ലാതെ

സ്വന്തം ലേഖകൻ മാള : ”എനിക്കു വിദേശത്തേക്കു പോകണം. എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക്” അമിത ഫോൺ ഉപയോഗത്തെ തുടർന്ന് മാതാപിതാക്കൾ ഫോൺ അലമാരയിൽ വച്ച് പൂട്ടിയപ്പോൾ വിമാനത്താവളത്തിലെത്തി 11 വയസ്സുകാരി ആവശ്യപ്പെട്ടത് ഇങ്ങനെയാണ്. തുടർന്ന് ഉദ്യോഗസ്ഥർ പാസ്‌പോർട്ട് ചോദിപ്പോൾ ഇല്ലെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.ഇതോടെ സംഭവം എയർപോർട്ട് പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി പിണങ്ങിയിറങ്ങിയതാണെന്നു മനസ്സിലായി. അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ മാതാപിതാക്കൾ മൊബൈൽ വാങ്ങി അലമാരയിൽ വച്ചു പൂട്ടി. ഇതിൽ പിണങ്ങി കുട്ടി വീട്ടുകാരോടു പറയാതെ ഇറങ്ങുകയായിരുന്നു. […]

ഹയര്‍സെക്കന്‍ഡറി സിലബസില്‍ ലഹരി ഉപഭോഗത്തിന്റെ ദൂഷ്യ വശങ്ങള്‍ ഉള്‍പ്പെടുത്തും; ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയാന്‍ ക്യാമ്പസ് പൊലീസ് യൂണിറ്റ് വരുന്നു

സ്വന്തം ലേഖകന്‍ കൊച്ചി: ക്യാമ്പസുകളിലെ ലഹരി ഉപഭോഗം ചെറുക്കാന്‍ ക്യാമ്പസ് പൊലീസ് യൂണിറ്റ് തുടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ലഹരിമരുന്നിന്റെ വ്യാപക ഉപഭോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ട് പോലീസിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന്‍ എഴുതിയ കത്താണ് സുപ്രധാന ഇടപെടലിലേക്ക് കോടതിയെ നയിച്ചത്. ഹയര്‍ സെക്കന്‍ഡറി സിലബസില്‍ ലഹരി ഉപഭോഗത്തിന്റെ ദൂഷ്യ വശങ്ങള്‍ വിശദമാക്കുന്ന പാഠഭാഗങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ക്യാമ്പസുകളില്‍ ലഹരി ഉപഭോഗം ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. നിലവിലെ സംവിധാനത്തില്‍ ക്യാമ്പസുകളിലെത്തി […]

വല്ലപ്പോഴും വയറുവേദന വരും, സ്‌കാനിങ്ങിൽ നിസാരപ്രശ്‌നങ്ങൾ പോലും കണ്ടിരുന്നില്ലെന്ന് ഡോക്ർമാർ ; ബസ് യാത്രയ്ക്കിടെ 12കാരനെ മരണം കവർന്നത് അച്ഛനും അമ്മയും സഹോദരനും നോക്കി നിൽക്കെ

സ്വന്തം ലേഖകൻ കാളകെട്ടി : അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ബസിൽ യാത്ര ചെയ്യുമ്പോൾ 12കാരന് ദാരുണാന്ത്യം. കാളകെട്ടി തെക്കേച്ചെരുവിൽ സന്തോഷ്-സ്മിത ദമ്പതികളുടെ മകൻ ആദിത്യൻ(12)നെയാണ് മാതാപിതാക്കൾ നോക്കി നിൽക്കെ നിശബ്ദമായി മരണം കവർന്നത്. ആദിത്യന് വല്ലപ്പോഴും വയറുവേദന അനുഭവപ്പെട്ടിരുന്നു. പല ഡോക്ടർമാരും പരശോധിക്കുകയും സ്‌കാനിങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആദിത്യന് കാര്യമായ രോഗ വിവരങ്ങൾ ലഭ്യമായില്ല. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആദിത്യനെയും സഹോദരൻ അദൈതിനെയും കൂട്ടി മാതാപിതാക്കൾ കാളകെട്ടി നിന്നു ആശുപത്രിയിലേക്ക് ബസിൽ കയറുകയായിരുന്നു. എന്നാൽ അഞ്ച് കിലോമീറ്റർ പിന്നിട്ടതോടെ […]

തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമി, മൂന്ന് ബംഗ്ലാവ്, 19 കെട്ടിടങ്ങള്‍; രണ്ട് ദിവസത്തിനിടെ ശശികലയുടെ 1200 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി; എഐഎഡിഎംകെ ചിന്നമ്മയ്ക്ക് മുന്നില്‍ തല കുനിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി; ദ്രാവിഡ രാഷ്ട്രീയത്തില്‍ പുതിയ പോര്‍ക്കളം ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ശശികലയുടെ 350 കോടിയുടെ സ്വത്തുക്കള്‍ തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. നിയമ വിരുദ്ധമായി ഇവര്‍ സ്വന്തമാക്കിയ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ 2014ല്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനാമി ആക്ട് പ്രകാരമാണ് ശശികലയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്. തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമിയും, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയിരിക്കുന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ശശികലയുടെ 1200 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ശശികലയുടെ സിരുവത്തൂര്‍ ആസ്തികളും കണ്ടുകെട്ടാന്‍ […]

സ്വർണ വിലയിൽ കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ കുറവ്. സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ് ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (11/02/2021) സ്വർണ്ണവില ഗ്രാമിന് :4455 പവന് :35640

ചവറയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : മകനും മരുമകളും അറസ്റ്റിൽ ; അമ്മയെ മകൻ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തിയത് വീടും സ്ഥലവും കൈക്കലാക്കാൻ

സ്വന്തം ലേഖകൻ കൊല്ലം: ചവറ തെക്കുംഭാഗം ഞാറമ്മൂട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മയെ കൊലപ്പെടുത്തിയ മകനെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതിൽ വീട്ടിൽ രാജേഷ്, ഇയാളുടെ ഭാര്യ ശാന്തിനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പുലർച്ചെയാണ് രാജേഷിന്റെ അമ്മ ദേവകി(75)യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് കഴുത്തിൽ ബലം പ്രയോഗിച്ചതിനെ തുടർന്ന് […]

മൂന്നാം ഭാര്യയിലെ മകളുടെ മൊബൈലിലേക്ക് പിതാവ് അയച്ചുകൊടുത്തിരുന്നത് അശ്ലീല ചിത്രങ്ങളും മെസേജുകളും ; സംഭവം പുറംലോകമറിഞ്ഞത് സഹികെട്ട് വിദ്യാർത്ഥിനി എല്ലാം ഉമ്മയോട് തുറന്ന് പറഞ്ഞതോടെ ; മാതാവിന്റെ പരാതിയിൽ മധ്യവയ്‌സകൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കിളിമാനൂർ: സ്‌കൂൾ വിദ്യാർത്ഥിനിയായ മകളുടെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങളും മെസേജുകളും അയച്ച പിതാവ് പൊലീസ് രപിടിയിൽ. പെൺകുട്ടിയുടെ അമ്മ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നൽകിയ പരാതിയെ തുടർന്നാണ് മധ്യവയസ്‌കനെ പൊലീസ് പിടികൂടിയത്. കിളിമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസ് പിടികൂടിയ ഇയാൾ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ രണ്ട് ബന്ധം വേർപെടുത്തിയിരുന്നു. മൂന്ന് ഭാര്യമാരിലുമായി ഇയാൾക്ക് അഞ്ച് കുട്ടികളും ഉള്ളതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഇടപെടലിൽ വിശദ അന്വേഷണം പൊലീസ് നടത്തും. മറ്റു മക്കളോടും അച്ഛന്റെ സ്വഭാവത്തിൽ കാരണങ്ങൾ […]

കൊവിഡ് പരിശോധനയ്‌ക്കെന്ന പേരിൽ വീട്ടിലെത്തിയ യുവാവ് കോട്ടയം അയർക്കുന്നത്ത് തോക്ക് ചൂണ്ടി 29 പവൻ സ്വർണ്ണം കവർന്നു: മോഷ്ടാവ് വീട്ടമ്മയുടെ കൈകൾ പിന്നിലേയ്ക്കു കെട്ടി, വായിൽ തുണി തിരുകി മുറിയിൽ പൂട്ടിയിട്ടു; ജില്ലാ പൊലീസ് മേധാവി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ കുറ്റകൃത്യത്തിന് തുമ്പ് തേടി പൊലീസ്

തേർഡ് ഐ ക്രൈം കോട്ടയം: ജില്ലാ പൊലീസ് മേധാവിയായി വനിത ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ കുറ്റകൃത്യത്തിൽ വിറച്ച് ജില്ല. വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതി, ഇവരുടെ കൈകൾ പിന്നിലേയ്ക്ക് കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകി 29 പവൻ സ്വർണ്ണമാണ് തട്ടിയെടുത്തത്. അയർക്കുന്നം ചേന്നാമറ്റത്ത് പുത്തൻപുരയ്ക്കൽ ജോസിന്റെ ഭാര്യ ലിസമ്മ (60)യെ കെട്ടിയിട്ടാണു പ്രതി സ്വർണ്ണം കവർന്ന് കടന്ന് കളഞ്ഞത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചു പവൻ തൂക്കമുള്ള മാലയും, ഒരു പവന്റെ ലോക്കറ്റും, ലോക്കറിൽ നിന്നെടുത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണവുമാണ് […]

കുവൈറ്റിൽ കുടുങ്ങിയ മാലാഖമാർക്ക് സഹായവുമായി തേർഡ് ഐ; തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലിനെ തുടർന്നു തൊഴിലുടമ തടങ്കലിലാക്കിയ 150 ലധികം മലയാളി നഴ്‌സുമാർക്ക് മോചനം; ഇടപെടലിനു നന്ദി പറഞ്ഞ് നഴ്‌സുമാരുടേയും, കുവൈറ്റിലെ മലയാളികളുടേയും വീഡിയോ സന്ദേശം തേർഡ് ഐ ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കുവൈറ്റിൽ മലയാളിയുടെ ചതിയിൽപ്പെട്ട് കുടുങ്ങിയ നഴ്‌സുമാർക്ക് സഹായമായത് തേർഡ് ഐ ന്യൂസ് ലൈവിന്റെ നിർണ്ണായക ഇടപെടൽ. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയെ തുടർന്നു കേന്ദ്ര സംസ്ഥാന സർക്കാരുകളും കുവൈത്തിലെ ഇന്ത്യൻ എംബസിയും വിവിധ സംഘടനകളും വിഷയത്തിൽ ഇടപെട്ടതോടെ ബുധനാഴ്ച അഞ്ച് മണിയോടെ നഴ്‌സുമാർക്ക് മോചനം ലഭിച്ചു. ഇവരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തേർഡ് ഐ വാർത്ത കുവൈറ്റിലെ മലയാളികൾ വ്യാപകമായി ഷെയർ ചെയ്തതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകമറിഞ്ഞത്. തുടർന്ന് മലയാളി അസോസിയേഷനടക്കം വിവിധ സംഘടനകൾ വിഷയത്തിൽ ഇടപെടുകയായിരുന്നു. […]

കോട്ടയം നഗരത്തിൽ വ്യാഴാഴ്ച ജലവിതരണം മുടങ്ങും; ജലവിതരണം മുടങ്ങുന്നത് ശാസ്ത്രി റോഡിലെ അറ്റകുറ്റപണികൾക്കിടെ പൈപ്പ് ലൈൻ തകരാറിലായതിനെ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രി റോഡിലെ നവീകരണ പ്രവർത്തനങ്ങൾക്കിടെ പൈപ്പ് ലൈൻ തകരാറിലായതോടെ നഗരത്തിലെ ശുദ്ധജല വിതരണം വ്യാഴാഴ്ച മുടങ്ങും. കോട്ടയത്ത് ശാസ്ത്രീ റോഡ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടായ അറ്റകുറ്റപണികൾക്കിടെ പൈപ്പുലൈനുകൾ തകരാറിലായത് ഉച്ചയോടെയാണ്. ഇതിനാൽ എസ്.എൻ ഹോസ്റ്റൽ റോഡ്, തളിക്കോട്ട എന്നിവിടങ്ങളിലെ ജല അതോറിട്ടി ടാങ്കുകളിൽ നിന്നുള്ള ജലവിതരണമാണ് മുടങ്ങുന്നത്. നാഗമ്പടം സൗത്ത്, തിരുനക്കര, ചിറയിൽപ്പാടം, പുത്തനങ്ങാടി, താഴത്തങ്ങാടി, പഴയ സെമിനാരി എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെടുക എന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.