play-sharp-fill

മോദിയുടെ 15 ലക്ഷത്തിന് പിന്നാലെ 18000 രൂപയുടെ വാഗ്ദാനവുമായി അമിത്ഷാ: ബംഗാൾ പിടിക്കാനുള്ള അവസാന തന്ത്രവുമായി അമിത് ഷാ; കർഷകരുടെ അക്കൗണ്ടിൽ 18000 രൂപ വീതം നൽകും

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ 15 ലക്ഷം അക്കൗണ്ടിലെത്തുമെന്ന വാഗ്ദാനത്തിനു സമാനമായ വാഗ്ദാനവുമായി അമിത്ഷായും. ബംഗാളിലെ ഭരണം പിടിക്കുന്നതിനു വേണ്ടിയാണ് അമിത്ഷാ ഇക്കുറി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനായി ബംഗാളിലെ കർഷകരുടെ അക്കൗണ്ടിലേയ്ക്കു 18000 രൂപ വീതം നൽകുമെന്ന വാഗ്ദാനമാണ് അമിത് ഷാ നൽകിയിരിക്കുന്നത്. കർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം മമത ബാനർജി തടയുകയാണെന്നും അമിത് ഷാ ആരോപിച്ചു. കർഷകർക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പിഎം കിസാൻ സ്‌കീമിനെ കുറിച്ചാണ് അമിത് ഷായുടെ പരാമർശം. ഓരോ […]

പതിവ് തെറ്റിക്കാതെ ബ്ലാസ്റ്റേഴ്‌സ്: അവസാന നിമിഷം വഴങ്ങിയ ഗോളിൽ വീണ്ടും സമനില; പ്ലേ ഓഫ് കാണാതെ ഇക്കുറിയും ബ്ലാസ്റ്റേഴ്‌സ് പുറത്തേയ്ക്ക്

സ്‌പോട്‌സ് ഡെസ്‌ക് ഗോവ: മുൻ സീസണുകളിലെ പതിവ് ഇക്കുറിയും തെറ്റിയ്ക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യം ലീഡ് നേടിയ ശേഷം എതിർ ടീമിന് ലീഡ് വഴങ്ങി പരാജയപ്പെടുന്ന രീതി ഇക്കുറിയും തുടർന്ന ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ സീസണിൽ നിന്നും പുറത്തേയ്ക്ക്. ഇന്നലെ നടന്ന മത്സരത്തിൽ ലീഗിലെ അവസാനക്കാരായ ഒഡിഷ എഫ്‌സിയോട് സമനില നേടിയതോടെയാണ് ഇനിയും മൂന്നു മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ ബ്ലാസ്‌റ്റേഴ്‌സ് സീസണിൽ നിന്നും പുറത്തായിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിലനിൽക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. എന്നാൽ പതിവുപോലെ ലീഡ് […]

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര 14 ന് കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടന പരിപാടികൾ തീരുമാനമായി. 14 നും 15 നുമാണ് പരിപാടികൾ നടക്കുന്നത്. 2021 ഫെബ്രുവരി 14 ഞായർ 9:30 എ.എം. : ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ ജില്ലാ യു.ഡി.എഫ്. നേതാക്കൾ ജാഥയെ സ്വീകരിക്കുന്നു. 10:00 എ.എം. : പാലാ കുരിശുപള്ളി കവലയിൽ സ്വീകരണവും, ളാലം പാലം ജംഗ്ഷനിൽ സമ്മേളനവും. 11:00 എ.എം. : ഈരാറ്റുപേട്ട വടക്കേക്കരയിൽ സ്വീകരണവും, സെൻട്രൽ ജംഗ്ഷനിൽ സമ്മേളനവും. തുടർന്ന് 2:00 […]

ബധിരർക്ക് വേണ്ടി മുഖ്യമന്ത്രിയോട് സംവാദം നടത്തിയ ജീവനക്കാരിയെ സ്ഥലം മാറ്റി

സ്വന്തം ലേഖകൻ എരുമേലി : ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ സംവാദത്തിൽ ബധിരരെ പ്രതിനിധീകരിച്ച് പങ്കെടുത്ത് പ്രസംഗിച്ച ബധിരയായ വനിതാ ജീവനക്കാരിക്ക് സ്ഥലം മാറ്റം. മറ്റൊരു ജീവനക്കാരിയെ രാഷ്ട്രീയ വിരോധത്തിൽ സ്ഥലം മാറ്റിയതിന് പകരം നിയമനമായാണ്  ഈ ജീവനക്കാരിയെ സ്ഥലം മാറ്റിയതെന്ന് ആക്ഷേപം. എരുമേലി പഞ്ചായത്ത്‌ ഓഫിസിലെ ജൂനിയർ സൂപ്രണ്ടന്റ് രശ്മി മോഹനെയാണ് അയർക്കുന്നം പഞ്ചായത്ത്‌ ഓഫിസിലേക്ക് സ്ഥലം മാറ്റിയത്. പകരം അയർക്കുന്നത്തെ ജൂനിയർ സൂപ്രണ്ടന്റ് ആയ വനിതാ ജീവനക്കാരിയെ ആണ് എരുമേലിയിലേക്ക് നിയമിച്ചിരിക്കുന്നത്. എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗമായ അയർക്കുന്നത്തെ […]

യഥാർത്ഥ കേരള കോൺഗ്രസ് ഏതാണ് എന്നു തെളിഞ്ഞു; ആരെയും അധിക്ഷേപിക്കാൻ തങ്ങളില്ല; ഇടതു സർക്കാർ ചരിത്രം തിരുത്തി തുടർ ഭരണം നേടും: ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണിയുടെ മരണത്തോടെ കേരള കോൺഗ്രസിനെ ഇല്ലാതാക്കാമെന്നു ധരിച്ചവർക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയെന്നു കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി. പാർട്ടിയുടെ ചെയർമാനെയും ഭാരവാഹികളെയും അംഗീകരിച്ചുകൊണ്ടു തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ ഏതാണ് യഥാർത്ഥ കേരള കോൺഗ്രസ് എന്നും, ആരോടൊപ്പമാണ് ജനങ്ങളുള്ളതെന്നും വ്യക്തമായിരിക്കുകയാണ്. കേരള കോൺഗ്രസ് എം നേതാവ് ജോബ് മൈക്കിളിന്റെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ നടന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ.മാണി. കേരള കോൺഗ്രസിന് എതിരെ മറുവശത്ത് നിൽക്കുന്ന ആരെയും അധിക്ഷേപിക്കാൻ ഞങ്ങലില്ല. […]

ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയം: ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ തുടരുന്നു. പതിവില്‍ നിന്ന് വ്യത്യസ്ഥമായി പ്രധാനപാതകള്‍ക്കു പുറമേ ഉപപാതകളിലൂടെയും ഉള്ള ജാഥാപര്യടനം ശ്രദ്ധേയമായി. മേഖലാ അടിസ്ഥാനത്തില്‍ 11, 12 തീയതികളിലാണ് ജാഥാ പര്യടനം. ഓരോ മേഖലയിലും ഒന്നിലേറെ ജാഥകളാണ് പര്യടനം നടത്തുന്നത്. ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ […]

ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് ഉത്തരവ് പുറത്തിറങ്ങി: ജീവനക്കാര്‍ ആഹ്ലാദത്തില്‍

സ്വന്തം ലേഖകൻ കോട്ടയം: ശമ്പളപരിഷ്കരണ ഉത്തരവ് പുറത്തിറക്കിയ ഇടതുമുന്നണി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ജീവനക്കാരും അധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും ആഭിമുഖ്യത്തിലാണ് ആഹ്ലാദപ്രകടനം നടത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളും കേന്ദ്രവും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും മരവിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ ആനുകൂല്യങ്ങളുമായി എല്ലാ വിഭാഗം ജനങ്ങളോടുമൊപ്പം ജീവനക്കാരെയും ചേര്‍ത്തു പിടിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. മുഴുവന്‍ തസ്തികകളിലും നിയമനം നടത്തുകയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും […]

കോട്ടയം ജില്ലയില്‍ 383 പേര്‍ക്ക് കൊവിഡ്: 379 പേര്‍ക്കും സമ്പര്‍ക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 383 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 379 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 5468 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 205 പുരുഷന്‍മാരും 153 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 502 പേര്‍ രോഗമുക്തരായി. 4646 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 73057 പേര്‍ കോവിഡ് ബാധിതരായി. 68271 […]

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്: ഇന്ന് മാത്രം പരിശോധിച്ചത് 70000 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് […]

ദേവി നിര്യാതയായി

മൂലവട്ടം: വാഴക്കാലായിൽ പരേതനായ ശിവപ്രസാദിൻ്റെ ഭാര്യ ദേവി (81) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ – അശോകൻ തമ്പി , പ്രകാശൻ , ശ്രീലത , സുലജ , ബിന്ദു , സിന്ധു. മരുമക്കൾ – ലൈല , ഗിരിജ , റെജിമോൻ , സന്തോഷ് , മധു, സലി.