play-sharp-fill

പലതവണ പീഡിപ്പിച്ചു, പലർക്കും കാഴ്ച വച്ചു ; ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത് ; വിചാരണയ്ക്കിടെ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് വിതുരപെൺവാണിഭ കേസിലെ പെൺകുട്ടി

സ്വന്തം ലേഖകൻ കോട്ടയം: ഷാജഹാൻ തന്നെ പലതവണ പീഡിപ്പിച്ചു, പലർക്കും കാഴ്ച വച്ചു. ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത്’ വിതുര പെൺവാണിഭക്കേസിലെ വിചാരണവേളയിൽ ഒന്നാംപ്രതി ഷാജഹാനെ നോക്കി പൊട്ടിക്കരഞ്ഞ് ഇരയായ പെൺകുട്ടി. അടച്ചിട്ട കോടതിമുറിയിലെ വിചാരണാവേളയിൽ, പ്രതിയെ തിരിച്ചറിയുമോയെന്ന പ്രോസിക്യൂഷൻ അഭിഭാഷകന്റെ ചോദ്യത്തിനാണ് പെൺകുട്ടി പൊട്ടിക്കരഞ്ഞ് മറുപടി നൽകിയത്. പതിറ്റാണ്ടുകൾക്കുശേഷമാണ് പെൺകുട്ടി കോടതിമുറിയിൽ പ്രതിയെ കണ്ടത്. പ്രതിയെ കണ്ടതോടെ ഭീതിയിൽ വിങ്ങിപ്പൊട്ടിയ യുവതി പലതവണ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ കേസ് വിസ്താരം തടസപ്പെട്ടിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട ഏകപ്രതിയും ഷാജഹാനാണ്. […]

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (16/02/2021) സ്വർണ്ണവില ഗ്രാമിന് :4425 പവന് :35400

സി.ബി.എസ്.ഇ സ്‌കൂളുകൾ ഏപ്രിൽ ഒന്നിന് തുറക്കും ; ഒൻപത് , പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: സിബിഎസ്ഇ സ്‌കൂളുകൾ 2021 ഏപ്രിൽ ഒന്നിന് തുറക്കും. സംസ്ഥാനത്ത സിബിഎസ്ഇ സ്‌കൂളുകളിൽ ജൂണിലാണ് സാധാരണയായി ക്ലാസ് തുടങ്ങാറുള്ളത്.എന്നാൽ പത്ത്, പ്ലസ്ടു പരീക്ഷകൾ മെയ്, ജൂൺ മാസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് സിബിഎസ്ഇ വിശദീകരണവുമായി രംഗത്ത് എത്തിയത്. അതേസമയം സംസ്ഥാനങ്ങളുടെ മാർഗ നിർദേശങ്ങൾ പാലിച്ച് വേണം സ്‌കൂളുകൾ തുറക്കേണ്ടത് എന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ സന്യാം ഭരദ്വാജ് വ്യക്തമാക്കി. കൗൺസിൽ ഓഫ് സിബിഎസ്ഇ സ്‌കൂൾസ് ജനറൽ സെക്രട്ടറി ഇന്ദിര രാജൻ […]

‘കരിങ്കല്ല് ചുമന്ന് പണിയെടുത്ത് വന്നിട്ട്, തലയില്‍ വെള്ളം കോരിയൊഴിച്ചിരുന്ന് പഠിച്ചതാണ് സാര്‍’; ഉദ്യോഗാര്‍ത്ഥി വിഷ്ണുവിന്റെ ദൈന്യതയ്ക്ക് മുന്നില്‍ എം.നൗഷാദ് എംഎല്‍എയുടെ ദാർഷ്ട്യം; ‘ഷാനീ.. ഒന്നുകില്‍ മിണ്ടാതിരിക്കാന്‍ പറ.. അല്ലെങ്കില്‍ വീണ്ടും മിണ്ടാതിരിക്കാന്‍ പറ..’; എംഎല്‍എയുടെ പ്രതികരണം വിവാദത്തിലേക്ക്

സ്വന്തം ലേഖകന്‍ കൊച്ചി: മനോരമ ന്യൂസ് ‘കൗണ്ടര്‍പോയിന്റില്‍’ ഉദ്യോഗാര്‍ത്ഥി എം വിഷ്ണുവിന്റെ വാക്കുകളും അതിനോടുള്ള സിപിഎം എംഎല്‍എ എം.നൗഷാദിന്റെ പ്രതികരണവും ഏറ്റെടുത്ത് കേരളത്തിലെ യുവജനത. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി, പിഎസ്സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും തൊഴിലില്ലാത്ത യൗവനങ്ങളുടെ ദൈന്യതയോട് സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യം പ്രകടമാകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ‘സാര്‍, ഞങ്ങളുടെ ജീവിതമാണ് ഈ ലിസ്റ്റ്. കരിങ്കല്ല് ചുമന്ന് പണിയെടുത്ത് വന്നിട്ട്, തലയില്‍ വെള്ളം കോരിയൊഴിച്ചിരുന്ന് പഠിച്ചതാണ് സാര്‍. അങ്ങനെയാണ് ഈ റാങ്ക് ലിസ്റ്റില്‍ വന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തി ആദ്യ റാങ്കുകള്‍ […]

സംസ്ഥാനത്ത് പെട്രോൾ വില 90 രൂപയിലെത്തി ; കോട്ടയത്തെ ഇന്ധനവില അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോൾ വില വർദ്ധിച്ച് 90 രൂപയിലെത്തി.പെടോളിന് 29 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് മാത്രം വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് 90 രൂപയിലെത്തി. സംസ്ഥാനത്ത് ഇത് ആദ്യമായാണ് സംസ്ഥാനത്ത് പെട്രോൾ വില 90ൽ എത്തുന്നത്. ലോകത്ത് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതോടെ ആഗോള സമ്പഗ് വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഡോളറിന് 60 രൂപയിൽ മുകളിൽ തുടരുകയാണ്. കോവിഡ് വ്യാപനം തുടങ്ങി 83 ദിവസങ്ങൾക്ക് ശേഷം ജൂൺ ആറ് മുതലാണ് രാജ്യത്ത് […]

മീശയും താടിയും വടിപ്പിച്ചു, തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറി അളപ്പിച്ചു ; മംഗളൂരുവിൽ വിദ്യാർത്ഥികളെ റാഗ് ചെയ്ത കോട്ടയം സ്വദേശിയടക്കം 11 മലയാളി വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മംഗളൂരു: അഞ്ച് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. ജൂനിയിർ വിദ്യാർത്ഥികളെ റാഗ് ചെയ്ത മംഗളൂരു ഉളളാൾ കനച്ചൂർ മെഡിക്കൽ സയൻസിലെ മലയാളി വിദ്യാർത്ഥികളെയാണ് പൊലീസ് പിടികൂടിയത്. ജൂനിയറായി എത്തിയ മലയാളി വിദ്യാർത്ഥികളുടെ താടിയും മീശയും വടിപ്പിച്ചായിരുന്നു മലയാളികളായ സീനിയർ വിദ്യാർത്ഥികൾ റാഗിംഗ് നടത്തിയത്. ഫിസിയോതെറാപ്പി, നഴ്‌സിംഗ് വിദ്യാത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട. കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നെത്തിയ പതിനൊന്ന് വിദ്യാർത്ഥികളെയാണ് സംഭവത്തിൽ പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടർച്ചയായി റാഗ് ചെയ്തതിന് പിന്നാലെ […]

ഒ.ഐ.സി.സി കലണ്ടർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ അബ്ബാസിയ: കുവൈറ്റ് ഒ.ഐ.സി.സി യുടെ 2021 ലെ വാർഷിക കലണ്ടർ പ്രകാശനം ചെയ്തു. ഒ.ഐ.സി.സി കേന്ദ്ര കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് വർഗ്ഗീസ് പുതുക്കുളങ്ങര കലണ്ടറിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. രാഷ്ട്രപിതാവിൻ്റെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും ചിത്രങ്ങളും, കുവൈറ്റിലെയും, നാട്ടിലെയും പ്രധാന അവധി ദിവസങ്ങളും, കൂടാതെ മറ്റ് പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളും കലണ്ടറിൽ അടയാളപ്പെടുത്തിയിരിക്കുന്നു. പ്രകാശന കർമ്മത്തിൽ വെൽഫെയർ വിംഗ്‌ ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, വൈസ് ചെയർമാൻ സജി മണ്ഢലത്തിൽ, സ്പോൺസേഴ്സ് ആയ ബോസ്കോ ശിവദാസൻ,ബോസ്കോ ബെന്നി, ഒ.ഐ.സി.സി […]

പ്രായം തളർത്തി; കണ്ണിന് കാഴ്ചയില്ല; ആരോഗ്യ പ്രശ്‌നങ്ങൾ ഏറെ; ചെറിയ ശബ്ദം പോലും ഭയപ്പെടുത്തും; രാമനെ ഇനിയും ദുരിതങ്ങളിലേയ്ക്കു വലിച്ചിഴയ്ക്കാൻ അനുമതി; ആനയെ കാലുകൾ കൂട്ടിക്കെട്ടി എഴുന്നെള്ളത്തിന് കെട്ടിയൊരുക്കി നിർത്തുന്നതിൽ ആഹ്‌ളാദിക്കുന്നവരുടെ പേരോ ആനപ്രേമി; ഗജരാജൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് ഒടുവിൽ നീക്കി

തേർഡ് ഐ ബ്യൂറോ തൃശൂർ: തൃശൂർ പേരാമംഗലം തെച്ചിക്കോട്ട് കാവ് ദേവസ്വത്തിന്റെ കെട്ടുംതറയിൽ നിന്നും കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിയ്ക്കാൻ അനുമതി. കണ്ണിനു കാഴ്ചവൈകല്യമുള്ള, പ്രായത്തിന്റെ അവശതകൾ എല്ലാമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഏറെ അലട്ടുന്ന, ചെറിയൊരു ശബ്ദത്തിൽ പോലും ഭയന്നോടുന്ന കൊമ്പൻ രാമചന്ദ്രനെയാണ് ഇപ്പോൾ എഴുന്നെള്ളിക്കാൻ അനുവാദം നൽകിയിരിക്കുന്നത്. കാലുകൾകൂച്ചിക്കെട്ടി, പ്രായത്തിന്റെ അവശതകൾ പോലും പരിഗണിക്കാതെ, കൊമ്പനെ എഴുന്നെള്ളിച്ച് നിർത്തുന്നത് ആസ്വദിക്കുന്ന സംഘത്തിന്റെ പേരാണ് ഏറെ രസകരം..! ആനപ്രേമികൾ..! കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനകളിലൊന്നായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടു പോകാനാണ് ഇപ്പോൾ […]

ഇതരഭാഷകളിലെ സംഗീത പ്രതിഭകളെ കോര്‍ത്തിണക്കി രാധേശ്യാം

സിനിമാ ഡെസക് ചെന്നൈ : ഇന്ത്യന്‍ സിനിമയുടെ ബാഹുബലി പ്രഭാസ് നായകനായെത്തുന്ന ബഹുഭാഷ ചിത്രം രാധേശ്യാമിന്റെ പ്രി ടീസര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ ഓഡിയോ റിലീസിനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികളെല്ലാവരും. ചിത്രത്തിന്റെ ആഖ്യാനത്തെ പോലും സ്വാധീനിക്കുന്ന സിനിമയുടെ തന്നെ ആത്മാവാണ് സൗണ്ട് ട്രാക്ക്. സംഗീത സംവിധായകര്‍ സിനിമയില്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. അതിനാല്‍ തന്നെ ബഹുഭാഷാ ചിത്രമെന്ന നിലയില്‍ പുറത്തിറങ്ങുന്ന രാധേശ്യാമിന് വേണ്ടി ഇതര ഭാഷകളില്‍ നിന്നുള്ള പ്രഗത്ഭരായ ഒരു പിടി സംഗീത സംവിധായകരെ […]

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 14 ന് കൊടിയേറും: ഉത്സവം നടക്കുക കർശന കൊവിഡ് നിയന്ത്രണങ്ങളോടെ

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഈ മാസം 14 ന് കൊടിയേറി 23ന് ആറാട്ടോടുകൂടി സമാപിക്കും. 21നാണ് ചരിത്ര പ്രസിദ്ധമായ ഏഴരപൊന്നാന ദർശനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 1. കൊടിയേറ്റ് മുതൽ ആറാട്ട് വരെയുള്ള എല്ലാ ചടങ്ങുകളുടെയും പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു. 2. പാസ്സുകൾ കല്ല്യാണ മണ്ഡപത്തിലുള്ള ക്ഷേത്ര ഉപദേശക സമിതി ഓഫീസിൽ നിന്നും മുൻകൂട്ടി വിതരണം ചെയ്യുന്നതാണ്. 3. ഉത്സവ ദിവസങ്ങളിൽ (ആറാട്ട് ദിവസം ഒഴികെ) വെളുപ്പിന് 4 മുതൽ […]