play-sharp-fill

വീഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച് റെക്കോഡ് ചെയ്തു; സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെട്ടത് പതിനായിരങ്ങള്‍; പെണ്‍കുട്ടിയുടെ ഭീഷണിസന്ദേശത്തിനൊടുവില്‍ ലൈവ് വീഡിയോ കോള്‍ വിളിച്ച് യുവാവിന്റെ ആത്മഹത്യ; പിന്നില്‍ ഹണിട്രാപ്പ് സംഘമെന്ന് സൂചന

സ്വന്തം ലേഖകന്‍ പേരാവൂര്‍: നിടുംപൊയില്‍ കറ്റിയാടിലെ മങ്ങാടന്‍ ദിപിന്റെ (24) മരണത്തിന് പിന്നില്‍ ഹണിട്രാപ്പ് സംഘമാണെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ദിപിന്റെ സഹോദരങ്ങളായ ദിവ്യ, ദിന്‍ഷ എന്നിവരും പിതൃ സഹോദരന്റെ മകന്‍ സന്തോഷും ഇരിട്ടി ഡിവൈ.എസ്പി. പ്രിന്‍സ് അബ്രഹാമിന് പരാതി നല്കി. മൊബൈല്‍ കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി വീഡിയോ കോളിലൂടെ അടുത്തശേഷമാണ് തട്ടിപ്പിനിരയാക്കിയത്. വീഡിയോ കോളിലൂടെ ഇവര്‍ നഗ്നത പ്രദര്‍ശിപ്പിച്ച് റെക്കോഡ് ചെയ്താണ് ദിപിനെ വലയിലാക്കിയത്. അശ്ലീലദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 11,000 രൂപയാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. ദിപിന്‍ ആത്മഹത്യ ചെയ്ത ദിവസം വൈകുന്നേരം അഞ്ചിനകം തുക […]

പഠനാവശ്യത്തിന് വാങ്ങിയ മൊബൈൽ ഫോൺ കെണിയായി: സൗഹൃദത്തിനായി സോഷ്യൽ മീഡിയ വഴി പെൺകുട്ടിയെ പരിചയപ്പെട്ട് കുടുക്കിയ മൂന്നംഗം സംഘം പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സംഭവത്തിൽ സ്ത്രീ അടക്കം മൂന്നു പേർ പിടിയിൽ

തേർഡ് ഐ ബ്യൂറോ ആലപ്പുഴ: പഠനാവശ്യത്തിനായി അച്ഛൻ വാങ്ങിയ നൽകിയ മൊബൈൽ ഫോണിലൂടെ യുവാവുമായി പരിചയപ്പെട്ട പെൺകുട്ടിയെ സ്ത്രീ അടങ്ങുന്ന സംഘം വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച സംഘം കുട്ടിയുടെ വീഡിയോ ദൃശ്യങ്ങളും പകർത്തി സൂക്ഷിച്ചു. സംഭവത്തിന്റെ മുഖ്യസൂത്രധാരയായ സ്ത്രീ അടക്കം മൂന്നു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. എടത്വയിലാണ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പന്തളം സ്വദേശികളായ സോണി, അജീഷ്, സുജിത എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ […]

ഹാദിയക്ക് വേണ്ടി തല്ല് കൊണ്ടവരും കേസിൽ കുടുങ്ങിയവരും മണ്ടന്മാർ..! ലവ് ജിഹാദിൻ്റെ ആദ്യ ഇര ഹാദിയയും അച്ഛൻ അശോകനും ഒന്നായി; മലപ്പുറം യാത്ര ചെയ്ത് സെൽഫി എടുത്ത് അശോകൻ

തേർഡ് ഐ ബ്യൂറോ കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിൽ ഏറ്റവും ഒടുവിൽ നിർണ്ണായകമായ വഴിത്തിരിവ്. വർഷങ്ങൾ നീണ്ടു നിന്ന പിണക്കവും പരിഭവങ്ങളും പറഞ്ഞു തീർത്ത് ഹാദിയയും, അച്ഛൻ അശോകനും ഒടുവിൽ ഒന്നായി. ഇരുവരുടെയും പരിഭവവും പിണക്കങ്ങളും കേസും കോടതിയും എല്ലാം എഴുതി മടുത്ത മാധ്യമങ്ങളെയും സമരത്തിനിറങ്ങി തല്ലുകൊണ്ട് നടുവൊടിഞ്ഞ സമരക്കാരെയും മണ്ടന്മാരാക്കിയാണ് ഇപ്പോൾ  അച്ഛനും മകളും ഒന്നായത്. ഇതോടെ ലഹ് ജിഹാദ് എന്ന പേരിൽ അച്ഛൻ അശോകനൊപ്പം നിന്ന ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘപരിവാർ സംഘടനയുടെ പ്രവർത്തകരും നേതാക്കന്മാരുമാണ് മണ്ടന്മാരായത്. മകളെ […]

ഓൺലൈൻ കാർഷിക വിപണിയുമായി കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്

സ്വന്തം ലേഖകൻ കോട്ടയം: കാർഷിക മേഖലയിൽ ഉണർവ് പകരുന്നതിനും, നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും അതോടൊപ്പം തൊഴിൽ ആവശ്യമുള്ളവർക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മലയോര കർഷക കൂട്ടായ്മ എന്ന പേരിൽ വെബ് സൈറ്റിലൂടെ കാർഷിക വിപണി ആരംഭിക്കുന്നു. കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്, കേരള കോൺഗ്രസ് എം പാർട്ടിയുടെ പിൻതുണയിൽ ആരംഭിച്ചിട്ടുള്ള ഒരു സാമൂഹിക സേവന പ്രസ്ഥാനം ആണ്. ഈ ട്രസ്റ്റിന്റെയും വെബ് സൈറ്റിന്റെയും ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 15 ന് ഉച്ച കഴിഞ്ഞ് മൂന്നിനു […]

ഇന്ധനവില വര്‍ധന: സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കെതിരെ ശക്തമായ നിലപാടുമായി ഉമ്മൻ ചാണ്ടി: നികുതിയാണ് വില്ലനെന്ന് ഉമ്മന്‍ ചാണ്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം : പെട്രോള്‍ വില കേരളത്തില്‍ 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍, നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും നല്കുന്നില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. ഇതു മാതൃകയാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളയില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്കണം. അന്താരാഷ്ട്രവിപണിയില്‍ യുപിഎയുടെ കാലത്ത് ക്രൂഡോയില്‍ ബാരലിന് […]

പാലായിൽ ഇനി ആരാകും ..! അച്ഛന് മുന്നിൽ തോറ്റ കാപ്പൻ മകനെ നേരിട്ടാൽ ചരിത്രം തിരുത്തുമോ: ജോസ് കെ മാണിയും മാണി സി കാപ്പനും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം : കാൽ നൂറ്റാണ്ട് നീണ്ട മാണിമാരുടെ പോരാട്ടം വീണ്ടും കാണേണ്ടി വരുമോ പാലായിൽ. മാണിയും കാപ്പനും നേർക്കുനേർ നേരിട്ട തിരഞ്ഞെടുപ്പുകളിലെല്ലാം വിജയം കെ.എം മാണിയ്ക്കൊപ്പമായിരുന്നു. ഇക്കുറി ജോസ് കെ.മാണിയും കേരള കോൺഗ്രസും എൽ.ഡി.എഫിൻ്റെ ഭാഗമാണ് ഇപ്പോൾ. എന്നാൽ , കെ.എം മാണിയ്ക്കെതിരെ കാൽ നൂറ്റാണ്ട് പാലായിൽ മത്സരിച്ച മാണി സി.കാപ്പൻ ഇക്കുറി ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായും രംഗത്തുണ്ട്. അര നൂറ്റാണ്ട് അച്ഛൻ കൈപ്പിടിയിലൊതുക്കിയിരുന്ന മണ്ഡലത്തിൽ ഇക്കുറി ജോസ് കെ മാണി കാപ്പൻ പോര് നടക്കുമോ എന്നാണ് ഇനി ആകാംഷ. ജോസ് […]

സോളാർ വിവാദം വീണ്ടും കനക്കുന്നതിനിടെ ശാലുമേനോൻ്റെ വിവാഹ മോചന വാർത്ത സജീവം: വിവാദങ്ങളോട് പ്രതികരിക്കാതെ താരം; മറുപടി പറയേണ്ടത് ശാലുവെന്ന് ഭർത്താവ്

സിനിമ ഡെസ്ക് കൊച്ചി : സോളാർ വിവാദ നായിക സരിത നായർ മുഖ്യസ്ഥാനത്ത് എത്തിയ തട്ടിപ്പ് കഥകൾ പ്രചരിക്കുന്നതിനിടെ സോളാറിലെ മറ്റൊരു നായിക ശാലുമേനോനും വീണ്ടും വിവാദക്കുരുക്കിൽ. സരിതയ്ക്കും ബിജു രാധാകൃഷ്ണനും ഒപ്പം തട്ടിപ്പ് കേസിൽ കുടുങ്ങി ജയിലിൽ കഴിഞ്ഞ ശാലുമേനോൻ പുറത്തിറങ്ങിയ ശേഷമാണ് വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് പിന്നാലെ സീരിയലിലും സോഷ്യൽ മീഡിയയിലും സജീവമായിരുന്ന താരം വിവാഹ മോചിത ആകുകയാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സജി നായര്‍ – ശാലു മേനോന്‍ താര ദമ്പതികള്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് […]

തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ ഗുണ്ടാ ആക്രമണം: വീടും പച്ചക്കറി കടയും എറിഞ്ഞു തകർത്ത് വൃദ്ധമാതാവിനെയും പേരക്കുട്ടിയെയും ആക്രമിച്ച നാല് പ്രതികൾ പിടിയിൽ

ക്രൈം ഡെസ്ക് തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് പച്ചക്കറി വാഹനവും വീടും എറിഞ്ഞു തകർത്ത ഗുണ്ടാ സംഘത്തിലെ നാലു പേർ പിടിയിൽ. ഗുണ്ടാ സംഘാംഗങ്ങളായ അയിരൂപ്പാറ സ്വദേശികളായ സുനിൽ കുമാർ (കുട്ടൻ – 44) , ശബരി (സ്റ്റീഫൻ – 35 ) , സ്വാമിയാർ മഠം സ്വദേശി ശ്രീജിത്ത് മോഹൻ (30) , മുരുക്കുംപുഴ സ്വദേശി സേവ്യർ വിൻസെൻ്റ് (32) എന്നിവരെയാണ് പോത്തൻകോട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വീടും കടയും അടിച്ച തകർത്ത സംഘം വൃദ്ധമാതാവിനെയും […]

കോട്ടയം ജില്ലയില്‍ 376 പേര്‍ക്ക് കൊവിഡ്: 374 പേര്‍ക്കും സമ്പര്‍ക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 374 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 6695 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 176 പുരുഷന്‍മാരും 157 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 306 പേര്‍ രോഗമുക്തരായി. 4907 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 74002 പേര്‍ കോവിഡ് ബാധിതരായി. 68915 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16299 […]

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്: സംസ്ഥാനത്ത് 85,969 പേരുടെ സാമ്പിൾ പരിശോധിച്ചു

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് […]