play-sharp-fill
പാലായിൽ ഇനി ആരാകും ..! അച്ഛന് മുന്നിൽ തോറ്റ കാപ്പൻ മകനെ നേരിട്ടാൽ ചരിത്രം തിരുത്തുമോ: ജോസ് കെ മാണിയും മാണി സി കാപ്പനും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് സൂചന

പാലായിൽ ഇനി ആരാകും ..! അച്ഛന് മുന്നിൽ തോറ്റ കാപ്പൻ മകനെ നേരിട്ടാൽ ചരിത്രം തിരുത്തുമോ: ജോസ് കെ മാണിയും മാണി സി കാപ്പനും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് സൂചന

സ്വന്തം ലേഖകൻ

കോട്ടയം : കാൽ നൂറ്റാണ്ട് നീണ്ട മാണിമാരുടെ പോരാട്ടം വീണ്ടും കാണേണ്ടി വരുമോ പാലായിൽ. മാണിയും കാപ്പനും നേർക്കുനേർ നേരിട്ട തിരഞ്ഞെടുപ്പുകളിലെല്ലാം വിജയം കെ.എം മാണിയ്ക്കൊപ്പമായിരുന്നു. ഇക്കുറി ജോസ് കെ.മാണിയും കേരള കോൺഗ്രസും എൽ.ഡി.എഫിൻ്റെ ഭാഗമാണ് ഇപ്പോൾ. എന്നാൽ , കെ.എം മാണിയ്ക്കെതിരെ കാൽ നൂറ്റാണ്ട് പാലായിൽ മത്സരിച്ച മാണി സി.കാപ്പൻ ഇക്കുറി ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായും രംഗത്തുണ്ട്. അര നൂറ്റാണ്ട് അച്ഛൻ കൈപ്പിടിയിലൊതുക്കിയിരുന്ന മണ്ഡലത്തിൽ ഇക്കുറി ജോസ് കെ മാണി കാപ്പൻ പോര് നടക്കുമോ എന്നാണ് ഇനി ആകാംഷ.

ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയതുമുതല്‍ മാണി സി കാപ്പനെ അടര്‍ത്തിമാറ്റാന്‍ യുഡിഎഫ് ശ്രമം തുടങ്ങിയിരുന്നു. അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ കാപ്പന്‍ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കവെച്ച്‌ യുഡിഎഫിലേക്ക് ചേക്കേറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍സിപിയെ മുഴുവനായും അടര്‍ത്തിമാറ്റാനായിരുന്നു യുഡിഎഫ് ഇതുവരെ ശ്രമിച്ചുകൊണ്ടിരുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇതിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലവത്തായില്ല. കാപ്പനൊപ്പം എന്‍സിപിയിലെ ചെറിയൊരു വിഭാഗത്തേയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയും അസ്ഥാനത്തായിട്ടുണ്ട്.

എന്‍സിപിയില്ലാതെ കാപ്പന്‍ മാത്രം എത്തിയത് യുഡിഎഫിന് നേട്ടമാകില്ലെന്നാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസിന്റെ അഭിമാന മണ്ഡലമായ പാല കഴിഞ്ഞതവണ കാപ്പനിലൂടെ എല്‍ഡിഎഫ് സ്വന്തമാക്കിയതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ പാല തിരിച്ചുപിടിക്കാമെന്ന യുഡിഎഫിന്റെ മോഹം സഫലമാകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

രണ്ടില ചിഹ്നത്തില്‍ ജോസ് കെ മാണി പാലായില്‍ മത്സരിച്ചാല്‍ മാണി സി കാപ്പിന് വിജയത്തുടര്‍ച്ച സ്വപ്‌നമാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായം. യുഡിഎഫ് കാപ്പനെ മത്സരിപ്പിക്കുന്നതിന് പകരം ജോസഫ് വിഭാഗത്തിന് ഈ സീറ്റു നല്‍കുകയാണെങ്കില്‍ മികച്ചൊരു മത്സരമെങ്കിലും കാഴ്ചവെക്കാന്‍ കഴിയുമായിരുന്നു.

കാപ്പന്‍ വരുന്നത് യഥാര്‍ഥത്തില്‍ യുഡിഎഫിന് കൂടുതല്‍ നഷ്ടമുണ്ടാക്കിയേക്കും. പ്രത്യേകിച്ചും എന്‍സിപിയുടെ പിന്തുണയില്ലാതെ സീറ്റുമാത്രം മോഹിച്ചുള്ള വരവ് യുഡിഎഫിന് ഗുണത്തേക്കാള്‍ ഏറെ ദോശം ചെയ്യാനാണ് സാധ്യത.

കെ എം മാണിയുടെ തട്ടകം വീണ്ടും തന്റെ പേരിലാക്കാന്‍ ജോസ് കെ മാണിക്ക് ഇതിലൂടെ അവസരം ലഭിക്കുകയും ചെയ്തിരിക്കുകയാണ്. പാലായില്‍ ഈസി വാക്കോവര്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ മികവുകാട്ടാന്‍ ഇടതുപക്ഷത്തെത്തിയ കേരള കോണ്‍ഗ്രസിന് കഴിയും.

ഭരണത്തിലെത്തുകയാണെങ്കില്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനമാണ് മാണി സി കാപ്പിന് യുഡിഎഫ് നല്‍കിയതെന്നാണ് സൂചന. കാപ്പന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിന് വഴങ്ങിയിട്ടില്ല. ചിഹ്നവും മുന്നണിയുമെല്ലാം മാറി പാലായില്‍ രണ്ടാം ജയം തേടിയിറങ്ങുമ്ബോള്‍ കാപ്പന്റെ പ്രകടനം ഏതു തരത്തിലായിരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.