play-sharp-fill

ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ വിദഗ്ധ ചികിത്സ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമം ; ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ ഡോക്ടർ പൊലീസ് പിടിയിൽ : യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിളിച്ച് വരുത്തി

സ്വന്തം ലേഖകൻ കൊല്ലം: സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ പൊലീസ് പിടിയിൽ. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം കോർപ്പറേഷനിലെ വടക്കേവിള സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഡോക്ടറായ കിഴക്കേകല്ലട ഉപ്പൂട് ശങ്കരവിലാസത്തിൽ ഡോ. ബിമൽ കുമാറിനെയാണ്(50) പൊലീസ് പിടികൂടിയത്. വിദഗ്ധ ചികിത്സ വാഗ്ദാനം ചെയ്ത് താൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ െൈലഗീക അതിക്രമത്തിന് ശ്രമിച്ചത്. ജനുവരി അവസാന ആഴ്ചയിലാണ് സംഭവം. അറസ്റ്റിലായ ഡോക്ടർ ജോലി നോക്കുന്ന സർക്കാർ ഹോമിയോ […]

നൂറോളം ഏസ്‌വെയര്‍ ഹബ്ബുകള്‍ സ്ഥാപിക്കാനൊരുങ്ങി ഏസ്‌വെയര്‍ ഫിന്‍ ടെക് സര്‍വ്വീസസ്

കൊച്ചി : വര്‍ക്ക് ഫ്രം ഹോം സംവിധാനം വരുത്തുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കേരളത്തിലുടനീളം നൂറോളം ഏസ്‌വെയര്‍ ഹബ്ബുകള്‍ സ്ഥാപിക്കാനൊരുങ്ങി ഏസ്‌വെയര്‍ ഫിന്‍ ടെക് സര്‍വ്വീസസ്. വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തെ പ്രോത്സാഹിപ്പിക്കന്നതിനായി വരുന്ന മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു ഓഫീസിലെ എല്ലാ സൗകര്യങ്ങളോടും കൂടി ജോലി ചെയ്യാനുള്ള അവസരമാണ് ഏസ്‌വെയര്‍ ഹബ്ബുകളില്‍ ഒരുക്കുന്നത്. ജോലി ചെയ്യുന്നതിനാവശ്യമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, തടസമില്ലാത്ത വൈദ്യുതിയുടെ ലഭ്യത, വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം, മീറ്റിംഗ് റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. ഒരേ സമയത്ത് […]

കന്യാസ്ത്രീയെ മഠത്തിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഉച്ചഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് സഹപ്രവർത്തകർ ; 11 വർഷമായി സിസ്റ്റർ ജെസീന മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നനെന്ന കോൺവെന്റ് അധികൃതരുടെ വാദത്തെ എതിർത്ത് ബന്ധുക്കൾ

സ്വന്തം ലേഖകൻ കൊച്ചി: കാക്കനാട് മഠത്തിന് സമീപമുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഴക്കാല മൂലേപ്പാടം സെന്റ് തോമസ് കോൺവന്റിലെ സിസ്റ്റർ ജെസീനയെ (45)യാണ് കഴിഞ്ഞ ദിവസം പാറമടയിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇടുക്കി കീരിത്തോട് കുരിശുമൂട്ടിൽ തോമസിന്റെയും മോണിക്കയുടെയും മകളാണ്. കോൺവന്റ് വളപ്പിനോടു ചേർന്നുള്ള മൂലേപ്പാടം ക്വാറിയിലാണ് ഇന്നലെ വൈകിട്ടോടെ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റർ ജെസീന രാവിലെ തലവേദനയാണെന്നു പറഞ്ഞ് പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയിരുന്നില്ലെന്ന് സഹപ്രവർത്തകർ […]

വിവാദങ്ങളൊഴിയാതെ അധ്യാപക നിയമനം : അക്കാദമിക് യോഗ്യതയോ അധ്യാപന പരിചയമോ ഇല്ലാത്ത നിനിതയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിന് പിന്നിൽ ഗൂഢാലോചന ; സി.പി.എം നേതാവ് എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സി.പി.എം. നേതാവും മുൻ എം.പിയുമായഎം. ബി. രാജേഷിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റിയാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. അക്കാദമിക് യോഗ്യതകൾ ഇല്ലാതിരുന്നിട്ടും നിനിതയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതും ഇന്റർവ്യൂവിന് ഉയർന്ന മാർക്ക് നൽകി നിയമനം നൽകിയതും ക്രമ വിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയുമാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലുള്ളത്. യു.ജി.സി. നിർദ്ദേശപ്രകാരം […]

കോട്ടയം ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഇവ. കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. പുതുപ്പള്ളി-11, മുണ്ടക്കയം-3, 7, 13, 14, 20, 21 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 42 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 207 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ ========= 1. കോട്ടയം – 19, 18, 14, […]

അക്ഷരനഗരിയ്ക്ക് ഇനി തനത് രുചിക്കൂട്ട്; തെക്കുംഗോപുരത്ത് കോട്ടയത്തിന്റെ വ്യത്യസ്തമായ രുചി വൈഭവങ്ങളുമായി കഫേ കെഎൽ 5

സ്വന്തം ലേഖകൻ കോട്ടയം: കപ്പയും മീനും.. അപ്പവും പോത്തും.. പോറോട്ടയും ബീഫും.. കോട്ടയത്തിന്റെ എല്ലാ രുചിയും ഇനി ഒറ്റക്കുടക്കീഴിൽ ലഭിക്കും. അക്ഷരനഗരത്തിന്റെ നാവിൽ വെള്ളം നിറച്ച് കപ്പലോടിക്കാൻ സാധിക്കുന്ന വ്യത്യസ്ത രുചിയുമായാണ് കഫേ കെഎൽ5 തെക്കും ഗോപുരത്ത് തയ്യാറെടുക്കുന്നത്. അക്ഷരനഗരിയുടെ രുചിക്കൂട്ടുമായി എത്തുന്ന കഫേ കെഎൽ 5 ൽ ഇന്നു മുതൽ വ്യത്യസ്ത രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 ന് തെക്കുംഗോപുരത്ത് കഫേ കെഎൽ 5 പ്രവർത്തനം ആരംഭിക്കും. കോട്ടയത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിഞ്ഞുള്ള വിഭവങ്ങൾ തന്നെയാണ് കഫേ കെ.എൽ5ന്റെ അടുക്കളയിൽ […]

അനാഥയായി വളർന്നു; അമ്മയുടെ വാത്സല്യം നുകരാനായി വളർത്തമ്മയുടെ കൈപിടിച്ച് മലയാള നാട്ടിലെത്തിയ ജുവലിന്റെ ജീവിതത്തിൽ അനാഥത്വത്തിന്റെ കരിനിഴൽ വീഴ്ത്തി അപകടം; സാലിയുടെ മരണത്തോടെ വീണ്ടും ഇരുട്ടിലാകുന്നത് ജുവലിന്റെ സ്വപ്‌നങ്ങൾ; അപകടത്തിന്റെ സി.സി.ടി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ബ്യൂറോ കോട്ടയം: നിയന്ത്രണം വിട്ട് അമിത വേഗത്തിൽ പാഞ്ഞെത്തിയ കാറിന്റെ രൂപത്തിൽ മരണം സാലിയെ കവർന്നെടുത്തപ്പോൾ അനാഥയായത് ജൂവൽമേരിയെന്ന ആറു വയസുകാരിയായിരുന്നു. ബാല്യത്തിൽ തന്നെ ഉറ്റവരെ നഷ്ടപ്പെട്ട ജുവലിന് അമ്മയെന്നു സ്വന്തമായി വിളിക്കാൻ സാലിയെ ലഭിച്ചിട്ട് കഷ്ടിച്ച് ഒരു മാസം ആയതേയുള്ളൂ. ഇതിനിടെയാണ് സുരക്ഷിതത്വത്തിന്റെ കൈ തട്ടിത്തെറിപ്പിച്ച് അതിവേഗത്തിലെത്തിയ കാർ ജുവലിനെ അനാഥത്വത്തിലേയ്ക്കു തള്ളിയിട്ടത്. ഞായറാഴ്ച രാത്രിയിൽ മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിലുണ്ടായ അപകടത്തിൽ ഏറ്റുമാനൂർ ചെറുവാണ്ടൂർ വള്ളോകുന്നേൽ സാലി(46)യാണ് മരിച്ചത്. സാലിയ്‌ക്കൊപ്പമുണ്ടായിരുന്ന ആറുവയസുകാരി ജൂവലിനെ കാർ ഇടിച്ചു തെറുപ്പിച്ചെങ്കിലും കുട്ടി […]

ഏറ്റുമാനൂരിൽ ഇൻഫോസിസ് ജീവനക്കാരനു ദാരുണാന്ത്യം..! യുവാവിന്റെ മരണത്തന് ഇടയാക്കിയത് ഹോട്ടലിനു മുന്നിൽ ഭക്ഷണം കഴിച്ച ശേഷം നിന്ന സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ; പൊലീസിനെ കണ്ട് ഭയന്നോടിയ യുവാക്കളുടെ സംഘത്തിലെ ഒരാൾ കെട്ടിടത്തിലെ ടാങ്കിൽ വീണു മരിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിനു മുന്നിൽ നിന്നു സംസാരിക്കുകയായിരുന്ന യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസിനെക്കണ്ട് ചിതറിയോടിയ യുവാക്കളിൽ ഒരാൾ വാട്ടർ ടാങ്കിൽ വീണു മരിച്ചു. ഏറ്റുമാനൂരിലെ ഹോട്ടലിനു മുന്നിൽ ഏറ്റുമുട്ടിയ സംഘത്തിലെ ഒരാളാണ് പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ സമീപത്തെ കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ വീണു മരിച്ചത്. കൊച്ചി ഇൻഫോസിസ് ജീവനക്കാരനായ ഏറ്റുമാനൂർ തവളക്കുഴി ബീന നിവാസിൽ നീരജ് റെജി (22) ആണ് മരിച്ചത്. ഇയാൾ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലിനു സമീപത്തെ വെളിച്ചമില്ലാത്ത കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ നിന്നാണ് മൃതദേഹം […]

ഏറ്റുമാനൂരിൽ വീടുകൾക്കു നേരെ ഗുണ്ടാ ആക്രമണം: രാത്രിയിൽ മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം നാലു വീടുകൾ അടിച്ചു തകർത്തു; സ്ത്രീകളെ ആക്രമിച്ച സംഘം പതിനാറുകാരന്റെ തല അടിച്ചു തകർത്തു; അരമണിക്കൂറോളം അഴിഞ്ഞാടിയ അക്രമി സംഘത്തിന്റെ താണ്ഡവത്തിൽ വിറച്ച് നാട്

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ: ഓട്ടോഡ്രൈവർമാർ തമ്മിലുള്ള തർക്കത്തെ തുടർന്നു ഗുണ്ടാ മാഫിയ സംഘം വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി എത്തി ഏറ്റുമാനൂരിൽ വീടുകൾ അടിച്ചു തകർത്തു. കത്തിയും വടിവാളും ചുഴറ്റി വീശി അഴിഞ്ഞാടിയ അക്രമി സംഘം പതിനാറുകാരനെ അടിച്ചു വീഴ്ത്തി. സ്ത്രീകളെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘം അരമണിക്കൂറോളം പ്രദേശത്ത് അഴിഞ്ഞാടി. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ ബിനീഷിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഐടിഐയ്ക്കു സമീപം തച്ചിലേട്ട് റോഡിൽ പുന്നാപറമ്പിൽ ഷാജി, കൊട്ടാരമുകളേൽ വീട്ടിൽ മനോജ്, കൊട്ടാരമുകളേൽ ബൈജു, […]

സുജാത നിര്യാതയായി

മൂലവട്ടം: മൂലവട്ടം പ്ലാച്ചേരിൽ വീട്ടിൽ പി.ജെ രാജുവിന്റെ ഭാര്യ സുജാത വി.കെ ( അംഗനവാടി ടീച്ചർ – 59) നിര്യാതയായി തിരുവാർപ്പ് വല്യപാടത്ത് കുടുംബാഗമാണ്. സംസ്കാരം ഫെബ്രുവരി 15 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : സാഹിത്യ രാജ്, സഭാഷ്‌ രാജ് , സൺ രാജ് മരുമക്കൾ: മോനി മാന്നാനം,സീതു വിജയൻ തലയോലപ്പറമ്പ്.