play-sharp-fill

പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം 26-ാം ദിവസത്തിലേക്ക് ; സെക്രട്ടറിയേറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തി പ്രതിഷേധം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദിവസങ്ങൾ മുന്നോട്ട് പോകുമ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി പി,എസ്.സി ഉദ്യോഗാർത്ഥികൾ. ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തിയാണ് ഉദ്യോഗാർത്ഥികളുടെ ഇന്നതെ പ്രതിഷേധിക്കുന്നത്. സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് മീൻ വിൽപ്പന നടത്തുന്നത്. യു ഡി എഫ് കൺവീനർ എം എം ഹസൻ ഇവരെ സന്ദർശിച്ച ശേഷം മീൻ വാങ്ങിയാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിൽ ഗവർണറെ കണ്ട് പരാതി ബോധിപ്പിക്കാനാണ് ഉദ്യോഗാർത്ഥികളുടെ […]

വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത് അയാൾ എന്നെ വഞ്ചിച്ചു ; എന്നെ മാത്രമല്ല നിരവധി പേരെ വഞ്ചിച്ചു : തമിഴ് സൂപ്പർ താരം ആര്യയ്‌ക്കെതിരെ പരാതിയുമായി ജർമ്മൻ യുവതി രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി : വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന് ആരോപിച്ച് തമിഴ് സൂപ്പർ താരം ആര്യയ്‌ക്കെതിരെ പരാതിയുമായി പ്രധാനമന്ത്രിയുടെ ഓഫീസിനും ഇന്ത്യൻ പ്രസിഡന്റിനും പരാതിയുമായി ജർമ്മൻ യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ആര്യ തന്നെ വഞ്ചിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. വിദ്ജ നവരത്‌നരാജയുടെ പരാതിയെ തുടർന്ന് ആര്യയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. എന്റെ പേര് വിദ്ജ നവരത്‌നരാജ എന്നാണ്. ഞാൻ ഒരു ജർമ്മൻ വംശയാണ്. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഞാൻ താമസിക്കുന്നത് ജർമ്മനിയിലാണ്. ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമ്മാൻ, ഹുസൈനി എന്നിവർ […]

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കൂപ്പുകുത്തുന്നു. ഇന്ന് മാത്രം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,300 രൂപയും പവന് 34,400 രൂപയുമായി. തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഇടിയുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 100 രൂപയാണ് താഴ്ന്നത്. അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണ വില ഇന്ന് (19/02/2021) സ്വർണ്ണവില ഗ്രാമിന് :4300 പവന് :34400

ദൃശ്യം 2 ആമസോൺ പ്രൈമിൽ അപ്‌ലോഡ് ചെയ്തത് രാത്രി പത്തരയ്ക്ക് , ബാനറായി മാറിയത് രാത്രി 12നും ; ജോർജുകുട്ടിയും പൊലീസും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല ; ‘ദൃശ്യ’ത്തിന്റെ അനന്തരവകാശിയാകാൻ ന്യായമായും യോഗ്യതയുള്ള ചിത്രമാണെന്ന് മലയാള സിനിമാ പ്രേക്ഷകർ

സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാ പ്രക്ഷേകരെ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2. ആമസോൺ പ്രൈമിലൂടെ റീലീസ് ചെയ്ത് ചിത്രം മണിക്കൂറുകൾക്ക്കം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. അത്യുഗ്രൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നും രണ്ടരമണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും നിരൂപകർ പറയുന്നു. ജോർജുകുട്ടിയായുള്ള മോഹൻലാലിന്റെ അഭിനയപ്രകടനവും ജീത്തു ജോസഫിന്റെ സംവിധാന മികവും കൂടിയായപ്പോൾ പ്രക്ഷേകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വലിയ അവകാശവാദങ്ങളൊന്നും ചിത്രത്തെക്കുറിച്ച് ജീത്തു മന്നോട്ടുവച്ചിരുന്നില്ല.ദൃശ്യ’ത്തിന്റെ ത്രില്ലർ എലമെന്റ് കണ്ട് പ്രേക്ഷകർക്ക് ഉണ്ടാകാവുന്ന അമിത പ്രതീക്ഷയെക്കുറിച്ച് തനിക്ക് ഭയമില്ലെന്നും […]

പ്രണയം കൈയ്യോടെ പിടികൂടി ഫോൺ നശിപ്പിച്ചു, പ്രതികാരം തീർക്കാൻ പൊലീസിന്റെ ഒത്താശയോടെ സഹോദരനെയും കൂട്ടുകാരെയും പീഡനക്കേസിൽ പ്രതിയാക്കി ; കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ട് കോടതി : മുണ്ടക്കയത്ത് സഹോദരിയുടെ സമാനതകളില്ലാത്ത ക്രൂരത പുറത്ത് വരുമ്പോൾ പൊലീസും പ്രതിസ്ഥാനത്ത്

സ്വന്തം ലേഖകൻ കോട്ടയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി പ്രതിയെ വെറുതെ വിട്ടു. പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാറാണ് പ്രതിയെ വെറുതെ വിട്ടത്. ഇതോടെ സഹോദരിയുടെ സമാനതകളില്ലാത്ത ക്രൂരതയാണ് പുറംലോകമറിഞ്ഞത്.പ്രതിയും മറ്റു രണ്ടുകൂട്ടുകാരും പെൺകുട്ടിയുടെ സഹോദരനും ചേർന്ന് 2007 നവംബർമുതൽ 2014 ഏപ്രിൽവരെ, പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ താത്കാലിക ഷെഡ്ഡിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ് സഹോദരിയുടെ പ്രണയം കൈയോടെ പിടികൂടി മൊബൈൽ ഫോൺ നശിപ്പിച്ചതിന്റെ പ്രതികാരം […]

ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച വി.എ നിഷാദ്‌മോന് ആശംസകളുമായി നാട്; തികഞ്ഞ മനുഷ്യ സ്നേഹിയായ കാക്കിക്കാരന്റെ സ്ഥാന ലബ്ദിയുടെ ആഹ്‌ളാദത്തിൽ എരുമേലിയും നാട്ടുകാരും; ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായി നിഷാദ്‌മോൻ ചുമതലയേൽക്കും

തേർഡ് ഐ ബ്യൂറോ എരുമേലി:  ഡിവൈ.എസ്.പിയായി പ്രമോഷൻ ലഭിച്ച വി.എ നിഷാദ്‌ മോന് ആശംസകളുമായി നാട്. ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിയമിതനായ ഇദ്ദേഹത്തിന് നാടിന്റെ ആദരം ഒരുങ്ങിക്കഴിഞ്ഞു. എരുമേലിയുടെ അഭിമാനം വാനോളം ഉയർത്തിയാണ് നാട്ടുകാരുടെ സ്വന്തമായ നിഷാദ്‌മോൻ ഇപ്പോൾ ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം നേടിയത്. എരുമേലി ,ചങ്ങനാശേരി നിവാസികളായ നൂറുകണക്കിന് പേരാണ് എരുമേലി കരിങ്കല്ലും മുഴി സ്വദേശികൂടിയായ വി.എ നിഷാദ് മോന് ആശംസ അറിയിച്ച് സോഷ്യൽ മീഡിയയിൽ സന്ദേശം അയക്കുന്നത്. പൊലീസ് സേനയുടെ ഭാഗമായി ഡ്യൂട്ടിയുടെ കാര്യത്തിനായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലേയ്ക്കു മാറി താമസിക്കേണ്ടി […]

പ്രതിഷേധത്തിന്റെ ഒറ്റയാൾ രൂപം..! നാടക നടൻ ബബിൽ പെരുന്ന ഓർമ്മയായി

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: ഒറ്റയാൾ നാടകങ്ങളിലൂടെ ജനകീയ പ്രതിഷേധം സമൂഹ മധ്യത്തിൽ എത്തിച്ചിരുന്ന ബബിൽ പെരുന്ന എന്ന വർഗീസ് ഉലഹന്നാൻ (56) നിര്യാതനായി. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവും പ്രമുഖ ഒറ്റയാൾ തെരുവ് നാടക കലാകാരനുമായ സ്വാതന്ത്ര്യസേനാനി ആയിരുന്ന ഉലഹന്നാൻ കാഞ്ഞിരത്തുംമൂട്ടിലിന്റെയും പെരുന്ന ചക്കാലയിൽ മറിയാമ്മയുടെയും മകനായിരുന്നു ബബിൽ പെരുന്ന. നാടകം അവതരിപ്പിക്കുന്നതിനിടെ കാലിനേറ്റ പരിക്കേറ്റതിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിക്കുകൾകൊണ്ട് ആദ്യം ഇടതുകാലിലെ മൂന്നു വിരലുകളും പിന്നീട് വലതുകാലിലെ രണ്ടു വിരലുകളും മുറിച്ചുമാറ്റിയിരുന്നു. തുടർ ചികിത്സയ്ക്കായി […]

ജനിച്ചാലും മരിച്ചാലും കൊള്ള..! കോട്ടയം നഗരസഭയിൽ നടക്കുന്നത് അഴിമതിയുടെ കൊള്ളക്കച്ചവടം; ഇടനിലക്കാരൻ ഫുട്പാത്തിലെ അപേക്ഷ എഴുത്തുക്കാരൻ; ജീവനക്കാരുടെ പേര് പറഞ്ഞ് ലേലം വിളിച്ച് കൈക്കൂലി വാങ്ങൽ; ജനന മരണ രജിസ്ട്രാർക്ക് വേണ്ടി പരസ്യമായി കൈക്കൂലി ആവശ്യപ്പെടുന്ന ഇടനിലക്കാരൻ തേർഡ് ഐ യുടെ ഒളിക്യാമറയിൽ കുടുങ്ങി. വീഡിയോ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: ജനിച്ചാലും മരിച്ചാലും ശരി, ഞങ്ങൾക്ക് പണം കിട്ടിയാൽ മതി…! അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന കോട്ടയം നഗരസഭയിൽ നടക്കുന്ന ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ് തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നത്. ജനന മരണ രജിസ്‌ട്രേഷനിൽ  വൻ കൈക്കൂലിയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചു പറിച്ചു വാങ്ങുന്നത്. അഴിമതിക്ക് ഇടനില ഫുട്പാത്തിൽ ഇരുന്ന് അപേക്ഷ തയ്യാറാക്കുന്നയാളാണെന്നും തേർഡ് ഐ ന്യൂസ് ആന്റി കറപ്ഷൻസ് ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 25 വർഷം മുൻപ് നടന്ന മരണം രജിസ്സ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തേർഡ് ഐടീം  […]

കാഞ്ഞിരപ്പള്ളിയ്ക്കും രാമപുരത്തിനും പുതിയ പൊലീസ് സ്റ്റേഷൻ: പൊലീസ് സ്‌റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തി

സ്വന്തം ലേഖകൻ പാലാ: പുതിയതായി പണികഴിപ്പിച്ച കാഞ്ഞിരപ്പള്ളി, രാമപുരം പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ മുഖ്യപ്രഭാഷണം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ആശംസകൾ അറിയിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എൻ.സി. രാജ്മോഹൻ, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ജെസ്സി ഷാജൻ, കെ.ആർ.തങ്കപ്പൻ, […]

പാലായിലെ സ്ഥിരം ഗുണ്ടയെ കാപ്പ ചുമത്തി നാട് കടത്തി: മാല മോഷണവും കഞ്ചാവ് കച്ചവടവും സ്ഥിരമാക്കിയ സിജുവിനെ നാട് കടത്തിയത് നാട്ടുകാരുടെ പരാതി സ്ഥിരമായതിനെ തുടർന്ന്

സ്വന്തം ലേഖകൻ പാലാ: നാട്ടുകാർക്ക് നിരന്തര ശല്യമായി മാറിയ ഗുണ്ടയെ കാപ്പ ചുമത്തി നാട് കടത്തി. കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ യുവാവിനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജി നാട് കടത്തിയത്. പാലാ വള്ളിച്ചിറ വില്ലേജിൽ നെച്ചിപ്പുഴൂർ കരയിൽ പള്ളിയാടിയിൽ വീട്ടിൽ സിബിയുടെ സിജു സിബി(22)യെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐ.ജി നാട് കടത്തിയത്. കവർച്ച, ലഹരി മരുന്ന് കേസ്സ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇയാൾ സ്ഥിരമായി […]