പ്രണയം കൈയ്യോടെ പിടികൂടി ഫോൺ നശിപ്പിച്ചു,  പ്രതികാരം തീർക്കാൻ പൊലീസിന്റെ ഒത്താശയോടെ സഹോദരനെയും കൂട്ടുകാരെയും പീഡനക്കേസിൽ പ്രതിയാക്കി ; കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ട് കോടതി :  മുണ്ടക്കയത്ത്  സഹോദരിയുടെ സമാനതകളില്ലാത്ത ക്രൂരത പുറത്ത് വരുമ്പോൾ പൊലീസും പ്രതിസ്ഥാനത്ത്

പ്രണയം കൈയ്യോടെ പിടികൂടി ഫോൺ നശിപ്പിച്ചു, പ്രതികാരം തീർക്കാൻ പൊലീസിന്റെ ഒത്താശയോടെ സഹോദരനെയും കൂട്ടുകാരെയും പീഡനക്കേസിൽ പ്രതിയാക്കി ; കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ട് കോടതി : മുണ്ടക്കയത്ത് സഹോദരിയുടെ സമാനതകളില്ലാത്ത ക്രൂരത പുറത്ത് വരുമ്പോൾ പൊലീസും പ്രതിസ്ഥാനത്ത്

സ്വന്തം ലേഖകൻ

കോട്ടയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി പ്രതിയെ വെറുതെ വിട്ടു. പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാറാണ് പ്രതിയെ വെറുതെ വിട്ടത്.

ഇതോടെ സഹോദരിയുടെ സമാനതകളില്ലാത്ത ക്രൂരതയാണ് പുറംലോകമറിഞ്ഞത്.പ്രതിയും മറ്റു രണ്ടുകൂട്ടുകാരും പെൺകുട്ടിയുടെ സഹോദരനും ചേർന്ന് 2007 നവംബർമുതൽ 2014 ഏപ്രിൽവരെ, പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ താത്കാലിക ഷെഡ്ഡിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരിയുടെ പ്രണയം കൈയോടെ പിടികൂടി മൊബൈൽ ഫോൺ നശിപ്പിച്ചതിന്റെ പ്രതികാരം തീർക്കാനായിരുന്നു പെൺകുട്ടി പൊലീസിന്റെ സഹായത്തോടെ സഹോദരനേയും കൂട്ടുകാരേയും പീഡനക്കേസിൽ പ്രതിചേർത്തത്. ക്രൂരത തിരിച്ചറിഞ്ഞ് കോടതി പ്രതികളെ വെറുതെ വിടുമ്പോൾ എരുമേലി പൊലീസും പ്രതിസ്ഥാനത്താണ്.

വെറുതെ വിട്ടിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതിയെ വിട്ടത്.പത്ത് മീറ്റർ ചുറ്റളവിൽ വീടുകളുള്ള സ്ഥലത്തെ ഷെഡ്ഡിൽ പകൽ സമയത്ത് ഇങ്ങനെയൊരു കുറ്റം സംഭവിക്കില്ലെന്നാണ് കോടതിയുടെ നിഗമനം.

ഇതിന് പുറമെ വ്യക്തമായ സമയമോ ദിവസമോ പറയാൻ പ്രോസിക്യൂഷന് സാധിക്കാഞ്ഞതും വീഴ്ചയായി. പെൺകുട്ടിക്ക് മറ്റൊരു ചെറുപ്പക്കാരനുമായുണ്ടായിരുന്ന സ്‌നേഹബന്ധം വെളിപ്പെടുത്തുന്ന കത്ത്, കോടതി മുൻപാകെ പ്രതിഭാഗം ഹാജരാക്കിയിരുന്നു. ഈ ബന്ധം ഉണ്ടെന്ന് വിചാരണയിൽ പെൺകുട്ടി സമ്മതിക്കുകയായിരുന്നു.

പ്രതികളോട് മുൻവൈരമുള്ള സമീപ വാസിയായ പൊലീസുകാരന്റെ കേസിലെ ഇടപെടലുകൾ തെളിഞ്ഞതും ഇയാളുൾപ്പെടെ പ്രധാന സാക്ഷികളെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയതും പ്രതിഭാഗം വാദത്തിന് സാധുത നൽകി. വീട്ടിലറിയാതെ പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, സഹോദരൻ നശിപ്പിച്ചതും വിരോധകാരണമായെന്ന വാദവും കോടതി അംഗീകരിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനാവശ്യ ഇടപെടലുകളും അന്വേഷണത്തിൽ ഉണ്ടായ ഗുരുതരവീഴ്ചകളും പ്രതിഭാഗം ചൂണ്ടിക്കാട്ടിയത് കോടതി അംഗീകരിച്ചു. പ്രതിക്കുവേണ്ടി അഡ്വ. ജിതേഷ് ജെ.ബാബു, അഡ്വ. സുബിൻ കെ.വർഗീസ് എന്നിവരാണ് കോടതിയിൽ ഹാജരായത്.