video
play-sharp-fill

ശോഭാ സുരേന്ദ്രൻ ബി.ജെ.പി വിടുന്നു: ലക്ഷ്യം സി.പി.എമ്മോ..! കേരളത്തിലെ കരുത്തുറ്റ വനിതാ നേതാവ് ലക്ഷ്യമിടുന്നത് ചെങ്കൊടിയുടെ തണലോ; ശോഭാ സുരേന്ദ്രന്റെ കടുത്ത അനുയായികൾ സി.പി.എമ്മിൽ ചേർന്നു

പൊളിറ്റിക്കൽ ഡെസ്‌ക് പാലക്കാട്: ബി.ജെ.പിയിലുണ്ടായ വൻ പൊട്ടിത്തെറികൾ വളമാകുന്നത് സി.പി.എമ്മിനോ. ബി.ജെ.പി സംസ്ഥാന നേതാവും, കരുത്തുറ്റ വനിതയുമായ ശോഭാ സുരേന്ദ്രൻ ഉയർത്തിവിട്ട ആഭ്യന്തര കലാപം സി.പി.എമ്മിനു വളമാകുന്നു. ശോഭാ സുരേന്ദ്രന്റെ കടുത്ത അനുയായികളായ ഒരു വിഭാഗം പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നതോടെയാണ് […]

ഐ.പി.എല്ലിൽ പുതിയ വിവാദം..! കൊൽക്കത്തയെ പുറത്താക്കാൻ ഹൈദരാബാദും മുബൈയും ഒത്തു കളിച്ചു; ആരോപണവുമായി കൊൽക്കത്ത ഫാൻസ്; ഐ.പി.എൽ പ്ലേ ഓഫ് ഫിക്‌സ്ചറായി

തേർഡ് ഐ സ്‌പോട്‌സ് ദുബായ്: വിദേശത്തേയ്ക്കു വിമാനം കയറിയ ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന സെഷനിലും വിവാദമൊഴിയുന്നില്ല. അവസാന ലീഗ് മത്സരത്തിൽ ബുംറയും, ബോൾട്ടുമില്ലാതെ ഇറങ്ങിയ മുംബൈയുടെ നടപടിയ്‌ക്കെതിരെയാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. ബോൾട്ടും ബുംറയുമില്ലാതെ ഇറങ്ങിയ മുംബൈ കൊൽക്കത്തയെ പുറത്താക്കാൻ […]

എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തു: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനുയായി അറസ്റ്റിൽ; കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത് ചാനൽ ചർച്ചകളിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുന്ന പ്രതിയെ

സ്വന്തം ലേഖകൻ കോട്ടയം: എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്തു യുവതിയിൽ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി പിടിയിൽ. കാത്തലിക് ഫോറം ജനറൽ സെക്രട്ടറിയും തിരുവല്ല സ്വദേശിയുമായ ബിനു ചാക്കോയെയാണ് വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ […]

കോട്ടയത്ത് പൊലീസിനു ചോദിക്കാനും പറയാനും ആരുമില്ലെ..! പൊലീസുകാരനെ പരസ്യമായി തെറിവിളിച്ച സി.ഐ.ടി.യുക്കാരൻ പത്തു ദിവസം കഴിഞ്ഞിട്ടും നെഞ്ചും വിരിച്ച് മുണ്ടക്കയത്തു വിലസുന്നു; സി.പി.എമ്മിന്റെ സംരക്ഷണ തണലിൽ തല ഉയർത്തി ഗുണ്ടകൾ; നാണം കെട്ട് കേരള പൊലീസ്

തേർഡ് ഐ ക്രൈം കോട്ടയം: കോട്ടയം ജില്ലയിലെ പൊലീസിനു ചോദിക്കാനും പറയാനും ആരുമില്ലെ..? നാട്ടുകാർ നോക്കി നിൽക്കെ, നടുറോഡിൽ ബസ് സ്റ്റാൻഡിൽ വച്ച് യൂണിഫോമിലുള്ള പൊലീസുകാരനെ അസഭ്യം പറഞ്ഞ സി.ഐ.ടി.യു ഗുണ്ടകൾ റോഡിൽ വിലസി നടക്കുന്നു. നെഞ്ചും വിരിച്ച് കയ്യും വീശി […]

മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം: ആർപ്പൂക്കര സ്വദേശി പൊലീസ് പിടിയിലായി

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ആർപ്പൂക്കര സ്വദേശി പൊലീസ് പിടിയിലായി. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ ജിനു ടി.പി(44)യെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗർ പൊലീസും ചേർന്നു പിടികൂടിയത്. പുലർച്ചെ അഞ്ചു […]

അഭിമാനിയ്ക്കാം ജില്ലയ്ക്ക് ഈ ഉദ്യോഗസ്ഥരെ ഓർത്ത്..! കുറ്റാന്വേഷണ മികവിന് ജില്ലാ പൊലീസിന് വീണ്ടും അഭിമാനം: ജില്ലാ പൊലീസ് മേധാവി അടക്കം എട്ട് ഉദ്യോഗസ്ഥർക്കു സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

തേർഡ് ഐ ബ്യൂറോ കോട്ടയം: കുറ്റാന്വേഷണം അടക്കം വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജില്ലാ പൊലീസ് മേധാവി അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം. ജില്ലാ പൊലിസ് മേധാവി ജി ജയദേവ് , കോട്ടയം […]

കോടിയേരിക്ക് ചുവടുകൾ പിഴയ്ക്കുന്നുവോ.. ?  അപ്രതീക്ഷിത നീക്കവുമായി ഇ.ഡി ; കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്താൻ തയ്യാറെടുക്കുന്നു : കസ്‌റ്റംസ്, ഇന്‍കംടാക്‌സ്  ഉദ്യോഗസ്ഥരും ഉണ്ടായേക്കുമെന്നും സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം:  കള്ളപ്പണം വെളുപ്പിൽ കേസിൽ ബിനീഷ് കോടിയേരി അറസ്‌റ്റിലായതിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് നേരെ എന്ഫോഴ്സ്മെന്റിന്റെ അപ്രതീക്ഷിത നീക്കം. കോടിയേരി ബാലകൃഷ്‌ണന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തും. പരിശോധനയ്ക്കായി […]

കോട്ടയം ജില്ലയിൽ 507 പുതിയ രോഗികള്‍; ആകെ ചികിത്സയില്‍ 5240 പേർ: 626 പേർക്ക് രോഗ മുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 507 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിതരായത്. രോഗചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 5240 ആയി. പുതിയതായി 4863 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 626 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ […]

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്; 5899 പേർക്ക് സമ്പർക്കരോഗം ;26 മരണങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ […]

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (അജപാക്‌ )  ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ  പ്രവാസി  അസോസിയേഷൻ കുവൈറ്റ്‌ (അജപാക്‌ ) പ്രതിനിധികൾ ഇന്ത്യൻ  അംബാസിഡർ സിബി ജോർജിനെ സന്ദർശിച്ചു. കഴിഞ്ഞ 5 വർഷമായി സംഘടന കുവൈറ്റിലും ഒപ്പം നാട്ടിൽ  ആലപ്പുഴ ജില്ലയിലും ചെയ്തിട്ടുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ […]