Spread the love

കോട്ടയം: കെ സി വേണുഗോപാലിൻ്റെ ഫ്ലക്സില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍.

video
play-sharp-fill

കോട്ടയം നഗരത്തില്‍ സ്ഥാപിച്ച ഫ്ലക്സിലാണ് കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തിയത്.
വിജയശില്‍പി കെ സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് ഇന്നലെയാണ് സ്ഥാപിച്ചത്.

അതേസമയം, ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ആർക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകും.
ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകളിലാണ് കോണ്‍ഗ്രസ്. ഡി സതീശൻ, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ ഒരാളാകും മുഖ്യമന്ത്രി.

ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ മറ്റു രണ്ട് പേരെ അനുനയിപ്പിക്കല്‍ ഹൈക്കമാൻഡിന് മുന്നില്‍ വലിയ വെല്ലുവിളിയായി മാറുകയാണ്. എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിലെത്തി അടുത്ത ആഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.