
കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വിഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് പല ഇടത്തും സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും വിഡി സതീശന്‍ ആരോപിച്ചു. മൂന്ന് സിറ്റിംഗ് സീറ്റാണ് പോയത്. രണ്ട് മന്ത്രിമാരുടെ സീറ്റാണ് പോയത്. സിപിഐഎം ബിജെപി ഡീല്‍ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പൂര്‍ണമായി കേരളത്തില്‍ അത് നടപ്പായില്ല. ചില സ്ഥലങ്ങളിലെങ്കിലും നടപ്പായി എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ ചരിത്രത്തില്‍ ഒരു മുന്നണി ഇങ്ങനെ വര്‍ക്ക് ചെയ്തിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. ടീം യുഡിഎഫ് എന്ന വാക്കാണ് ഞാന്‍ ഉപയോഗിച്ചത്. ഇന്ത്യാ ചരിത്രത്തില്‍ ഒരു മുന്നണി ഇങ്ങനെ വര്‍ക്ക് ചെയ്തിട്ടില്ല. രാജ്യത്തെ മുന്നണി രാഷ്ട്രീയത്തിനുള്ള മാതൃക കൂടിയാണിത്. ഒരു പാര്‍ട്ടിയെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. 40 വര്‍ഷത്തെ എന്റെ രാഷ്ട്രീയ ജീവിതത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇങ്ങനെ കഠിനാധ്വാനം നടത്തിയൊരു ഇലക്ഷന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







