
ധര്‍മടം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ധര്‍മടം കീഴത്തൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം..
ഇന്ന് പുലര്‍ച്ചെ കീഴത്തൂരിലെ രാജീവ് ഭവനാണ് ആക്രമിക്കപ്പെട്ടത്.
ഓഫിസിന്റെ ജനല്‍ ചില്ലും കൊടിമരവും ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
വോട്ടെണ്ണലിന് പിന്നാലെ കോഴിക്കോടും വിവിധയിടങ്ങളിലും സംഘര്‍ഷമുണ്ടായി. നരിക്കുനിയില്‍ UDF -LDF സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. UDF പ്രവര്ത്തകന് രജീഷിന് ആണ് കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി പ്രേംകുമാര്‍ ഉള്‍പ്പടെ നാലുപേര്‍ക്കും മര്‍ദ്ദനമേറ്റു.
മരുതോങ്കരയില്‍ കെ.എം.അഭിജിത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയും സംഘര്‍ഷമുണ്ടായി. നല്ലളത്ത് പി.എ. മുഹമ്മദ് റിയാസിന്റെ റോഡ് ഷോയ്ക്കിടെ യുഡിഎഫ് കൗണ്‍സിലര്‍ മുല്ലവീട്ടില്‍ ജാഹിഷ്, ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാസിലിനും മര്‍ദനമേറ്റു.







