എസ്. എസ്. എൽ. സി. വിജയം ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു

എസ്. എസ്. എൽ. സി. വിജയം ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : എസ്. എസ്. എൽ. സി. പരീക്ഷയിൽ 99.38 % വിജയവുമായി സംസ്ഥാനതലത്തിൽ 3-ാം സ്ഥാനത്ത് എത്തിയ ജില്ലയുടെ വിജയനേട്ടത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിനന്ദിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതികൂല സാഹചര്യത്തിൽ നേടിയ ഈ വിജയം കൂടുതൽ തിളക്കമാർന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിജയം നേടിയ വിദ്യാർത്ഥികൾ, അവരെ പരിശീലിപ്പിച്ച അധ്യാപകർ, രക്ഷിതാക്കൾ ഏവരും അഭിനന്ദനം അർഹിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫുൾ എ പ്ളസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ എല്ലാ സ്കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

ഈ മുന്നേറ്റത്തിൽ ജില്ലാ പഞ്ചായത്തിന്റെ `ഏബിൾ കോട്ടയം വിജയോത്സവം’ പദ്ധതിയ്ക്ക് വലിയ പങ്കുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.