ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും കൊവിഡില്ല: രണ്ട് പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും കൊവിഡില്ല: രണ്ട് പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ

മൂന്നാർ : ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചില്ല. അതേസമയം ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് പേർ ഇന്ന് രോ​ഗമുക്തരായി.

ജൂണ്‍ 21 ന് കൊവിഡ് സ്ഥിരീകരിച്ച തൊടുപുഴ സ്വദേശിയായ ഡ്രൈവര്‍ക്കും, തമിഴ്‌നാട് നിന്നെത്തി ജൂണ്‍ 16 ന് കൊവിഡ് സ്ഥിരീകരിച്ച ഉടുമ്പന്നൂര്‍ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്. നിലവിൽ 50 പേരാണ് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9880 സാമ്പിളുകളാണ് ജില്ലയിൽ നിന്നും ഇതുവരെ പരിശോധനക്കായി അയച്ചത്. ഇന്ന് മാത്രം 399 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. 533 പരിശോധന ഫലങ്ങളാണ് ഇനി ജില്ലയിൽ ലഭിക്കാനുള്ളത്. 10 പേരുടെ ഫലങ്ങളാണ് ഇന്ന് ലഭിച്ചത്.