play-sharp-fill

തമിഴ്‌നാട് സർക്കാരിന്റെ മദ്യവും വ്യാജ ചാരായവും കാറിൽ കറങ്ങി നടന്നു വിൽക്കും: ആയിരം രൂപയുടെ മദ്യം വിൽക്കുന്നത് നാലായിരം രൂപയ്ക്കു വരെ; ഒരു ലിറ്റർ വാറ്റ് ചാരായത്തിന് രണ്ടായിരം രൂപ; നീണ്ടൂർ സ്വദേശികളായ രണ്ടംഗ സംഘം പിടിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: കാറിൽ കറങ്ങി നടന്ന് വ്യാചാരായവും തമിഴ്‌നാട് നിർമ്മിത വിദേശ മദ്യവും വിറ്റഴിച്ച കേസിൽ നീണ്ടൂർ സ്വദേശികളായ രണ്ടു പേരെ എക്‌സൈസ് പിടികൂടി. നീണ്ടൂർ ഓണംതുരുത്ത് ആയിരവേലി മാമ്മൂട്ടിൽ വീട്ടിൽ സരുൺ സന്തോഷ് (23), നീണ്ടൂർ ഓണംതുരുത്ത് സിനി ഭവനിൽ ഷൈമോൻ (35) എന്നിവരെയാണ് എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡും, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നു പിടികൂടിയത്. നീണ്ടൂർ, കൈപ്പുഴ, പ്രാവെട്ടം മേഖലകളിൽ രണ്ടാഴ്ചയിലേറെയായി വൻതോതിൽ വിദേശമദ്യം വിൽക്കുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. മാഹിയിൽ നിന്നും വൻ തോതിൽ വിദേശമദ്യം […]

സംസ്ഥാനത്ത് 40 പേർക്ക് ഇന്ന് കോവിഡ് 19: രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക; ഏറ്റവും കൂടുതൽ രോഗികൾ കാസർകോട്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. പത്തു പേർക്കു കൊറോണ വൈറസ് ബാധയിൽ നിന്നും വിമുക്തിയും നേടാൻ സാധിച്ചിട്ടുണ്ട്. വിദേശത്തു നിന്നും എത്തിയ ഒൻപതു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 28 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാസർകോട് പത്തു പേർക്കും, പാലക്കാട് എട്ട് പേർക്കും , ആലപ്പുഴ ഏഴ്, കൊല്ലം നാല്, പത്തനംതിട്ട വയനാട് മൂന്ന് എറണാകുളം കോഴിക്കോട് രണ്ട് വീതം, കണ്ണൂർ ഒന്ന് ഇങ്ങനെയാണ് രോഗികളുടെ എണ്ണം. 16 പേർ […]

വിവാഹം കഴിഞ്ഞ് മൂന്നാം മാസത്തിൽ പ്രിയതമനെ നഷ്ടപ്പെട്ടു ; ദുഃഖം സഹിക്കാൻ വയ്യാതെ അവിനാശി അപകടത്തിൽ മരിച്ച ഹനീഷിന്റെ ഭാര്യ ജീവനൊടുക്കി

സ്വന്തം ലേഖകൻ തൃശൂർ: അവിനാശി അപകടത്തിൽ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പിൽ ഹനീഷിെന്റ ഭാര്യ ശ്രീപാർവതിയെ (24) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീലക്ഷ്മിയെ വീടിന്റെ രണ്ടാംനിലയിൽ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാടിനെ കണ്ണീരിലാഴ്ത്തി ഫെബ്രുവരി 20നായിരുന്നു കോയമ്പത്തൂർ – സേലം ദേശീയപാതയിൽ അവിനാശിയിൽ വച്ച് കെ.എസ്.ആർ.ടി.സി വോൾവോ ബസും ട്രക്കിലിടിച്ചുണ്ടായ അപകടത്തിലാണ് ഹനീഷ് മരിച്ചത്. ശ്രീപാർവ്വതിയുടെ വീട്ടിലേക്കു പോകാൻ നല്ല സമയവും കുറിപ്പിച്ചിരുന്നായിരുന്നു ഹനീഷ് ബംഗളുരുവിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. കൂടാതെ, അടുത്ത ദിവസം നടക്കുന്ന മുതുവറ ശിവരാത്രി ഉത്സവത്തിൽ […]

കാര്‍ഷിക പ്രതിസന്ധി കേരളാ കോണ്‍ഗ്രസ്സ് (എം) കളക്ട്രറ്റ് ധര്‍ണ്ണ നടത്തി  

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് മഹാവ്യാധിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കേരളത്തിലെ കര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലാ കളക്‌ട്രേറ്റുകളില്‍ ധര്‍ണ്ണ സമരം നടത്തി. ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചിരുന്നു. കേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ കാര്‍ഷിക വായ്പ പദ്ധതി പുനസ്ഥാപിക്കുക, […]

രാജ്യത്ത് ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ സാധ്യത ; കൂടുതൽ ഇളവുകൾ നൽകും ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന നാലാഘട്ട ലോക് ഡൗൺ മെയ് 31ന് പൂർത്തിയാകാനിരിക്കെ ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ലോക് ഡൗണിന്റെ അഞ്ചാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക് വിടാനാണ് തീരുമാനം. സംസ്ഥാനത്ത് ആരാധാനാലയങ്ങൾ അടക്കം തുറക്കുന്നത് കോവിഡിന്റെ സ്ഥിതി അനുസരിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. അതേസമയം പൊതുഗതാഗതത്തിൽ നിയന്ത്രണങ്ങൾ തുടരണമെന്ന നിർദേശമാകും കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കിയത് തുടരുകയും ചെയ്യും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് 17നാണ് […]

മദ്യം വാങ്ങാനുള്ള ആപ്പ് വൈകിട്ട് അഞ്ചു മുതൽ പ്ലേസ്റ്റോറിൽ: വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാൻ സാധിക്കും; ട്രയൽ റണ്ണിൽ ആദ്യ രണ്ടു മിനിറ്റിലെത്തിയത് 20,000 പേർ..!

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ വഴിയും ബാറുകൾ വഴിയുമുള്ള മദ്യവിൽപ്പനയ്ക്കായുള്ള ബിവ് ക്യൂ ആപ്പ് ഇന്നു വൈകിട്ട് അഞ്ചു മണിമുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ഇന്നു മുതൽ ആപ്പ് ഡൗൺ ലോഡ് ചെയ്യുന്നതിനും, മദ്യം ബുക്ക് ചെയ്യുന്നതിനുമുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചു വ്യക്തമാക്കിയത്. മേയ് 28 വ്യാഴാഴ്ച ബിവറേജുകളും ബാറുകളും തുറക്കും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് മദ്യ വിൽപ്പനയ്ക്കു അനുവാദമുള്ളത്. രാവിലെ […]

രോഗ ബാധിതരായ രഞ്ജിത്തിനും ജയരാജിനും സഹായ ഹസ്തവുമായി എമർജിങ്ങ് വൈക്കത്തുകാർ വാട്‌സ്ആപ്പ് കൂട്ടായ്മ

സ്വന്തം ലേഖകൻ വൈക്കം : കോവിഡ് കാലത്ത് കാഴ്ച വൈകല്യമുള്ള വൈക്കം ചെമ്മനത്തുകരയിൽ രഞ്ജിത്ത് ന്റെ കുടുംബത്തിനും 2 കിഡ്‌നിയും തകരാറിലായി ഡയാലിസിസ് നടത്തി വരികെയായിരുന്ന ഉദായനാപുരം ആലിഞ്ചുവട് ജയരാജനും സഹായഹസ്തവുമായി എമർജിങ്ങ് വൈക്കത്തുകാർ വാട്‌സ്ആപ്പ് കൂട്ടായ്മ. കണ്ണിന് വൈകല്യം ബാധിച്ച രഞ്ജിത്ത് ലോട്ടറി വിറ്റാണ് ക്യാൻസർ രോഗിയായ അമ്മയെയും,സഹോദരിയെയും സംരക്ഷിച്ചു പോരുന്നത്.കോവിഡ്കാലത്ത് രോഗബാധിതരായ കുടുംബത്തെ തന്റെ വരുമാനം കൊണ്ട് സംരക്ഷിക്കൻ കഴിയാതെ പ്രയാസം അനുഭവിക്കുന്ന വിവരങ്ങൾ ഗ്രൂപ്പ് അംഗങ്ങൾ അറിഞ്ഞതിനെ തുടർന്ന് ആണ് രഞ്ജിത്തിന് സഹായം നൽകാൻ തീരുമാനിച്ചത്. ഇതോടൊപ്പം 2 കിഡ്‌നിയും […]

ഞാൻ കൊന്നിട്ടില്ല, ഉത്രയുടെ വീട്ടിൽ കുപ്പി കൊണ്ടുവച്ചത് പൊലീസ് ; മാധ്യമങ്ങൾക്ക് മുൻപ് പൊട്ടിക്കരഞ്ഞ് സൂരജ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കേരള ജനതയുടെ ശ്രദ്ധയാകർഷിച്ച ഉത്ര കൊലപാതക കേസിൽ മുഖ്യപ്രതി സൂരജിനെ അടൂർ പാറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെ സൂരജ് കുറ്റം വീണ്ടും നിഷേധിച്ചു. തുടർന്ന് സൂരജ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ഉത്രയെ താൻ കൊന്നിട്ടില്ലെന്നും ഉത്രയുടെ വീട്ടിൽ കുപ്പി കൊണ്ടുവച്ചത് പൊലീസാണെന്നും പൊലീസ് തന്നെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും സൂരജ് പൊട്ടിക്കരഞ്ഞ് പറഞ്ഞു. പൊലീസ് തന്നെ മർദ്ദിച്ചുവെന്നും അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് നേരത്തെ പൊലീസിനോട് കുറ്റംസമ്മതിച്ചിരുന്നു. സ്വത്ത് മോഹിച്ചാണ് […]

കൊറോണ മഹാമാരിയ്ക്കിടെ മോദി സർക്കാരിന് ഒന്നാം വാർഷിക ആഘോഷം ; നേട്ടങ്ങളുടെ പട്ടികയിൽ കാശ്മീർ വിഭജനം മുതൽ ട്രാൻസ് ജെൻഡർ ശാക്തീകരണനിയമം വരെ ; വെല്ലുവിളിയായി പൗരത്വ ബില്ലും പൗരത്വ ഭേദഗതി നിയമവും

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ വെല്ലുവിളിയായി മുന്നേരി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മഹാമാരിയ്ക്കിടെ നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷിക ആഘോഷം. ഒരു വർഷം പൂർത്തിയാകുമ്പോൾ വൈറസ് വ്യാപനം കണക്കിലെടുത്ത് ആഘോഷ പരിപാടികളെല്ലാം വെർച്വൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാത്രമായി ഒതുങ്ങുകയാണ്. ഇതിനിടെ അതിർത്തിയിൽ ചൈനയും അവരുടെ പിൻബലത്തോടെ നേപ്പാളും ഇന്ത്യയ്‌ക്കെതിരേ കരുനീക്കം നടത്തുന്നു. പാക്കിസ്ഥാൻ തീവ്രവാദി ആക്രമണങ്ങളും കോവിഡ് മഹാമാരിയും ഇന്ത്യയ്ക്ക് നേരെ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. അസാധാരണമായ ഈ ഒരു സാഹചര്യത്തിലാണ് മോദി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം. ദിനംപ്രതി രാജ്യത്ത് കോവിഡ് […]

അഞ്ച് ദിവസത്തിനിടെ 273 പുതിയ കോവിഡ് രോഗികൾ ; 32 പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെ ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് സമൂഹ വ്യാപനത്തിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു. കൂടാതെ സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരിൽ പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കേരളം സമൂഹ വ്യാപനത്തിലേക്ക് പോകുമോ എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 273 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിൽ തന്നെ 32 പേർക്ക് രോഗം പടർന്നത് സമ്പർക്കത്തിലൂടെയാണ്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യപ്രവർത്തകരും പൊലീസുകാരും റിമാൻഡ് പ്രതികളും വരെയുണ്ട്. സംസ്ഥാനത്ത് വീടുകളിലും മറ്റിടങ്ങളിലുമായി നിരീക്ഷണത്തിൽ […]