കുട്ടികൾക്കെതിരായ പീഡനങ്ങൾക്കെതിരെ ബോധവത്കരണവുമായി പൊലീസ് തെരുവിൽ; പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറിയ എസ്.ഐ എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു; ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പൊലീസുകാരന്റെ മകളെ പീഡിപ്പിച്ച എസ്.ഐയ്‌ക്കെതിരെ പോക്‌സോ കേസ്

കുട്ടികൾക്കെതിരായ പീഡനങ്ങൾക്കെതിരെ ബോധവത്കരണവുമായി പൊലീസ് തെരുവിൽ; പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറിയ എസ്.ഐ എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു; ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പൊലീസുകാരന്റെ മകളെ പീഡിപ്പിച്ച എസ്.ഐയ്‌ക്കെതിരെ പോക്‌സോ കേസ്

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ ക്വാർട്ടേഴ്‌സിൽ കയറി പീഡിപ്പിച്ച എസ്.ഐയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. സഹ പ്രവർത്തകന്റെ എട്ടാംക്ലാസുകാരിയായ മകളെയാണ് എസ്.ഐ ക്വാർട്ടേഴ്‌സിനുള്ളിൽ കയറി പീഡിപ്പിച്ചത്. പൊലീസ് കേസെടുത്തതോടെ എസ്.ഐ ഒളിവിലാണ്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സംസ്ഥാന പൊലീസ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ്‌ക്കെതിരായുള്ള ബോധവത്കരണ വീഡിയോ പ്രദർശിപ്പിക്കുമ്പോഴാണ് സഹ പ്രവർത്തകന്റെ മകളെ തന്നെ എസ്.ഐ പീഡിപ്പിച്ച വാർത്ത പുറത്തു വരുന്നത്.

നാട്ടുകാരെ ബോധവത്കരിക്കാൻ നടക്കുന്ന പൊലീസ് ആദ്യം സ്വന്തം സഹപ്രവർത്തകരെ ബോധവത്കരിക്കണമെന്നതാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറിനെതിരെയാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സജീവ് കുമാർ, അവിടെത്തന്നെ താമസിക്കുന്ന മറ്റൊരു പൊലീസുകാരന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ എട്ടാം ക്ലാസുകാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ സജീവ് കുമാറിനായി തിരച്ചിൽ തുടരുകയാണ്.