സാമ്പത്തിക മാന്ദ്യം വാഹനവിപണിയെ തകർത്തു: ഷിഫ്റ്റുകൾ വെട്ടിക്കുറച്ചു; കൂടുതൽപ്പേർക്ക് തൊഴിൽ നഷ്ടപ്പെടും; കനത്ത പ്രതിസന്ധി
രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ വൻ പ്രതിസന്ധിയിലായതോടെ ഇന്ത്യൻ വാഹനവിപണിയും തകർച്ചയുടെ വക്കിലേക്ക്. ഇതോടെ തൊഴിൽ നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ്. ജൂലൈയിലെ കണക്കനുസരിച്ച് വാഹന വില്‍പ്പന മുന്നിലൊന്നായി ചുരുങ്ങി. രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ 23 ശതമാനത്തിന്റെയും ഇരുചക്ര വാഹനവില്‍പ്പനയില്‍ 14 ശതമാനത്തിന്റെയും ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഇതോടെ പല പ്രമുഖ വാഹന നിര്‍മാതാക്കളും ഉല്‍പാദനത്തില്‍ കുറവ് വരുത്തി. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഭേദഗതികളെന്നാണ് കമ്പനികള്‍ പറയുന്നത്. മേഖലയില്‍ ഒട്ടുമിക്ക കമ്പനികളും പ്ലാന്റുകള്‍ അടച്ചു പൂട്ടുകയാണ്. വാഹനവില്‍പ്പന കുറവായതിനാല്‍ പ്രവൃത്തിദിവസങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. […]