മലക്കംമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ; ജോസഫിന്റെ പിന്തുണവേണം ; രണ്ടില ചിഹ്നം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ജോസ് ടോം പുലിക്കുന്നേൽ

സ്വന്തം ലേഖിക കോട്ടയം: രണ്ടില ചിഹ്നം വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്ന് പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. കെ.എം.മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നതെന്നും ജോസ് ടോം പറഞ്ഞു. എന്നാൽ അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാൻ തനിക്ക് അധികാരമില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കത്തിന്റെ സാഹചര്യത്തിലാണ് ജോസ് ടോമിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് വിജയത്തിന് പി.ജെ. ജോസഫിന്റെ പിന്തുണ ആവശ്യമാണ്. യുഡിഎഫിന്റെ മുതിർന്ന നേതാവാണ് അദേഹം. പി.ജെ. ജോസഫിനെ […]

വെള്ളയായി കാണുന്നതെല്ലാം പാലല്ല: പാലിലും സമ്പൂർണ മായം: പൊള്ളാച്ചിയിൽ നിന്നും പിടികൂടിയത് 12000 ലീറ്റർ പാൽ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളയായി കാണുന്നതെല്ലാം പാലല്ലെന്ന് വീണ്ടും തെളിയിച്ച് പാലിന്റെ പേരിൽ കേരളത്തിൽ വീണ്ടും തട്ടിപ്പ്. തമിഴ്‌നാട്ടിൽ നിന്നും മായം കലർത്തി എത്തിച്ച 12000 ലിറ്റർ പാലാണ് പിടികൂടിയത്. പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ പാൽ പിടിച്ചെടുത്തത്. പൊള്ളാച്ചിയിൽ നിന്നും കണ്ണൂരിലേയ്ക്ക് കൊണ്ടു വന്ന പാലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. കൊഴുപ്പ് വർധിപ്പിക്കുന്നതിനായി മാൽ ടോക്‌സ് എന്ന രാസവസ്തുവാണ് പാലിൽ ചേർക്കുന്നത്. പാലിൽ മാൽ ടോക്‌സ് ചേർക്കുന്നതോടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ വരെ ഉണ്ടാകുമെന്നാണ് കണ്ടെത്തിയത്. കേരളത്തിലേയ്ക്ക് […]

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം ; കോളേജിൽ ഒന്നിലേറെ ഇടിമുറികളുണ്ടെന്ന് ജുഡീഷ്യൽ കമ്മീഷൻ

സ്വന്തം ലേഖിക കൊച്ചി: യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല ഇടിമുറികളുള്ളതെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. ആർടസ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറിയുണ്ടെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നൽകി. ഇടിമുറികളെ കുറിച്ച് വിദ്യാർത്ഥികൾ പരാതിപ്പെട്ടതായി ജസ്റ്റിസ് ഷംസുദ്ദീൻ കമ്മീഷൻ പറഞ്ഞു. ഇതുസംബന്ധിച്ച് കമ്മീഷൻ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ നേതാക്കൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചതിനു പിന്നാലെയാണ് സ്വതന്ത്ര കമ്മീഷൻ രൂപീകരിച്ചത്.

തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന്: ഓണത്തെ വരവേറ്റ് മലയാളികൾ

കൊച്ചി: പൊന്നോണത്തിന്റെ വരവറിയിക്കാൻ തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന് നടക്കും. ചരിത്രമുറങ്ങുന്ന മണ്ണിന്റെ സ്മൃതികളുണർത്തുന്ന അത്താഘോഷത്തിനു തുടക്കം കുറിക്കുന്ന അത്തപ്പതാക ഹില്‍ പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധി അനുജന്‍ തമ്ബുരാന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവിക്കു കൈമാറി. പ്രളയത്തെ തുടര്‍ന്ന് വഴിഞ്ഞ വര്‍ഷം നടക്കാതെ പോയ ആചാരപരമായ ഘോഷയാത്ര ഇക്കുറി വര്‍ണാഭമായ രീതിയില്‍ നടത്താനാണ് നഗരസഭ കൗണ്‍സിലിന്റെ തീരുമാനം. വൈസ് ചെയര്‍മാന്‍ ഒ.വി.സലിം അധ്യക്ഷനായിരുന്നു. തുടര്‍ന്ന് അത്തപ്പതാകയും കൊടിമരവും ഘോഷയാത്രയായി അത്തം നഗറില്‍ എത്തിച്ചു. രാവിലെ 10.30ന് ആരംഭിക്കുന്ന അത്തഘോഷയാത്ര ഗവ. ബോയ്‌സ് സ്‌കൂൾ […]

ഓട്ടോറിക്ഷയ്ക്ക് മീറ്ററിനെച്ചൊല്ലി തർക്കം അതിരൂക്ഷം: അപ്രതീക്ഷിതമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സി.ഐ.ടി.യു; പ്രതിഷേധവുമായി ബിഎംഎസ്

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോറിക്ഷയ്ക്ക് മീറ്റർ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജില്ലയിൽ സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി ഓട്ടോഡ്രൈവർമാർ രംഗത്ത് എത്തിയത്. ഇതോടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ മുതൽ അനിശ്ചിത കാല സമരം ആരംഭിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കുമെന്ന് ജില്ലാ കളക്ടർ കഴിഞ്ഞ മാസം അവസാനമാണ് […]

കാൻസർ ഉണ്ടായത് സ്വയംഭോഗം ചെയ്തതിനാൽ: കാൻസർ രോഗിയായ യുവാവിനോട് മോഹനൻ വൈദ്യരുടെ മറുപടി; യുവാവിന്റെ പോസ്റ്റ് വൈറലായി

സ്വന്തം ലേഖകൻ കോട്ടയം: കാൻസർ രോഗ ബാധിതനായി ചികിത്സയ്‌ക്കെത്തിയ യുവാവിനോട് കാൻസർ ബാധയ്ക്ക് കാരണം സ്വയംഭോഗമാണ് എന്ന് പറഞ്ഞ മോഹനൻവൈദ്യർ വിവാദത്തിൽ കുടുങ്ങി. കാൻസർ രോഗിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവയാണ് മോഹനൻ വൈദ്യർക്കെതിരെ ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബയോപ്സിക്ക് സാമ്പിൾ കൊടുത്ത് റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് മോഹനൻ വൈദ്യരുടെ അടുത്തേയ്ക്ക് ചികിത്സയ്ക്ക് പോയ യുവാവിനോട് അദ്ദേഹം പറഞ്ഞത് ‘സ്വയംഭോഗം ചെയ്തത് കൊണ്ടാണ് ക്യാൻസർ’ ഉണ്ടായത് എന്നാണ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം സ്വയംഭോഗം ചെയ്തത് കൊണ്ടാണത്രേ ക്യാൻസർ വന്നത്.. ശ്രീ മോഹനൻ വൈദ്യരുടെ കണ്ടു […]

അമിത കൂലി നഗരത്തിൽ പതിവ്: ചോദ്യം ചെയ്താൽ ഓട്ടോക്കാരുടെ ഗുണ്ടായിസം; ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് ജനം

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് മാത്രം ഒരു കൊമ്പ് കൂടുതലാണ്. മറ്റെല്ലാ സാധനങ്ങളും കൃത്യമായി തൂക്കിയും അളന്നും വാങ്ങുന്ന ഓട്ടോഡ്രൈവർമാർക്ക് പക്ഷേ, തങ്ങളുടെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർ തങ്ങൾ പറയുന്ന കൂലി നൽകണമെന്ന വാശിയും ശാഠ്യവുമാണ്. ഇതിന്റെ നേർ ഉദാഹരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ കണ്ടത്. മീറ്റർ നിർബന്ധമാക്കിയ ഞായറാഴ്ച നഗരത്തിലെ കാഴ്ചകൾ ഇങ്ങനെ. ഓട്ടോയുമായി വർഷങ്ങളോളം നഗരംചുറ്റി ജോലിയിൽനിന്ന് വിരമിച്ച വയോധികനും മീറ്റർ നിർബന്ധമാക്കിയ ആദ്യദിനം അമിതകൂലി നൽകേണ്ടിവന്നു. ഞായറാഴ്ച രാവിലെ കോട്ടയം കെ.എസ്.ആർ.ടി.സിയിൽനിന്ന് കോടിമത വെസ്റ്റ് സ്റ്റേഷനിലേക്ക് പോയ […]

മീറ്ററില്ലാതെ ആളെപറ്റിച്ച് ഓട്ടോറിക്ഷകളുടെ ഓട്ടം: മീറ്റർ ഇടാതെ ഓടിയ ഇരുപത് ഓട്ടോറിക്ഷകൾക്കെതിരെ നടപടി; മീറ്ററില്ലെങ്കിൽ പിഴ പതിനായിരം രൂപ; രാത്രിയിൽ ഓട്ടോറിക്ഷകളുടെ സമരത്തിൽ ജനം വലഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: മീറ്ററില്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ നടപടികൾക്കെതിരെ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന രംഗത്ത്. മീറ്ററില്ലാതെ ആളുകളുടെ പോക്കറ്റടിക്കുന്ന ഓട്ടോഡ്രൈവർമാരെ ന്യായീകരിച്ച് ബി.എംഎസ് നേതൃത്വത്തിലുള്ള യൂണിയൻ നഗരത്തിൽ പ്രകടനം നടത്തി. കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന ചട്ടം പുറത്ത് വന്നതോടെ മീറ്ററില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പിഴ പതിനായിരം രൂപയാണ്. ഞായറാഴ്ച രാത്രിയിൽ മോട്ടോർ വാഹന വകൂപ്പിന്റെ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 20 ഓട്ടോറിക്ഷകൾക്കെതിരെയാണ് നടപടികൾ ആരംഭിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ […]

നഗരത്തിൽ തിങ്കളാഴ്ച അച്ചത്തമയ ഘോഷയാത്ര: മനസിലും നഗരത്തിലും ഓണം നിറയ്ക്കാൻ കർണ്ണാടകയിൽ നിന്നുള്ള കലാകാരന്മാർ എത്തും

സ്വന്തം ലേഖകൻ കോട്ടയം: ഓണത്തെ വരവേൽക്കുന്നതിനു മുന്നോടിയായി അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പൊലീസ് പരേഡ് മൈതാനത്ത് നിന്നും ആരംഭിക്കും. തിരുനക്കര മന്നം സാംസ്‌കാരിക സമിതി, കോട്ടയം നഗരസഭ, ദർശന കൾച്ചറൽ സെന്റർ, നവലോകം സാംസ്‌കാരിക സമിതി, ഹിന്ദു ഇക്കണോമിക് ഫോറം, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി, കേരള ഹോട്ടൽ ആന്റ് റസ്റ്ററണ്ട് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വിവിധ സഹകരണ ബാങ്കുകൾ  എന്നിവയുടെ നേതൃത്വത്തിലുള്ള അത്തച്ചമയ ഘോഷയാത്ര പത്താം തവണയാണ് നഗരത്തിൽ അരങ്ങേറുന്നത്. 2009 ൽ ആരംഭിച്ച അത്തച്ചമയം കോട്ടയത്തിന്റെ […]

കഞ്ചാവിന് അടിമയായ കാമുകനൊപ്പം ഇറങ്ങിപ്പോന്ന യുവതി അനുഭവിച്ചത് കൊടിയ പീഡനം: കറുകച്ചാലിൽ ഭാര്യയെ തല്ലിക്കൊന്നത് കഞ്ചാവിന്റെ ലഹരിയിൽ: ഭാര്യയുടെ ശരീരത്തിൽ ഏറ്റത് 56 മാരക പരിക്കുകൾ; വാരിയെല്ലുകളും, തലയോടും പൊട്ടിച്ചിതറി

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു വർഷം മുൻപ് പ്രളയത്തിന്റെ വികാരത്തിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്ന അശ്വതി കഞ്ചാവിന്റെ ലഹരിയിൽ ഭർത്താവിൽ നിന്നും ഏറ്റുവാങ്ങിയത് കൊടിയ പീഡനം. തലയോടും, താടിയെല്ലും വാരിയെല്ലും ഒടിഞ്ഞു നുറുങ്ങിയ അശ്വതി കൊടിയ പീഡനമാണ് ഏറ്റുവാങ്ങിയത്. കറുകച്ചാലിൽ ഭർത്താവിന്റെ മർദ്ദനമേറ്റ് മരിച്ച റാന്നി ഉതിമൂട് അജേഷ് ഭവനിൽ അശ്വതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ആരെയും വേദനിപ്പിക്കുന്നതാണ്. അതിക്രൂരമായ മർദ്ദനമാണ് അശ്വതി ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. ശരീരത്തിൽ 56 ചതവുകൾ ഉള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. […]