വീട്ടിൽ കയറി ആക്രമണം: യുവാവ് പള്ളിക്കത്തോട് പോലീസിൻ്റെ പിടിയിൽ

Spread the love

കോട്ടയം:വീട്ടിൽ കയറി ആക്രമണം നടത്തിയ പ്രതിയെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു.വാഴൂർ അമ്പാട്ടുപടി അജീഷ് എ എം (23 )ആണ് പള്ളിക്കത്തോട് പോലീസിൻ്റെ പിടിയിലായത്.

കഴിഞ്ഞ 4 ന് വാഴൂർ ആറ്റുകുഴി ഭാഗത്തുള്ള വീട്ടിൽ രാത്രി അതിക്രമിച്ചു കയറുകയും വീടിൻ്റെ ജനാലകളും മുറ്റത്ത് കിടന്ന കാറിൻ്റെ നാലുവശത്തെയും ഗ്ലാസ്സുകളും കോടാലി ഉപയോഗിച്ച് നശിപ്പിച്ചു.
സബ് ഇൻസ്പെക്ടർ പി എൻ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.