ബൂംറായുധം ഇന്ത്യയ്ക്ക് വേണ്ടി നയിക്കുന്നു: രണ്ടാം ടെസ്റ്റിലും ഇന്ത്യ വിജയപ്രതീക്ഷയിൽ; വിജയിക്കാൻ വീൻഡീസിന് വേണ്ടത് 478 റൺസ്

ബൂംറായുധം ഇന്ത്യയ്ക്ക് വേണ്ടി നയിക്കുന്നു: രണ്ടാം ടെസ്റ്റിലും ഇന്ത്യ വിജയപ്രതീക്ഷയിൽ; വിജയിക്കാൻ വീൻഡീസിന് വേണ്ടത് 478 റൺസ്

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

കിങ്‌സ്റ്റൺ: ഇന്ത്യയുടെ ബുംറായുധത്തിന്റെ മൂർച്ചയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വിൻഡീസ് തകർന്നു വീഴുന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യ വിജയത്തിനരികെ.
478 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിൻഡീസ് മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 45 റൺസ് എന്ന നിലയിലാണ്. രണ്ട് ദിനം ശേഷിക്കേ വിൻഡീസിന് ലക്ഷ്യത്തിലേക്ക് 433 റൺസ് കൂടി വേണം.
ഒന്നാമിന്നിങ്‌സിൽ വെസ്റ്റിൻഡീസ് 117 റൺസിന് ഓൾ ഔട്ടായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ നാല് വിക്കറ്റിന് 168 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് വിൻഡീസിനെ വീണ്ടും ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ നിരയിൽ ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരൻ ഹനുമ വിഹാരി (പുറത്താകാതെ 53) മികച്ച ഫോം തുടർന്നപ്പോൾ അജിങ്ക്യ രഹാനെയും ( പുറത്താകാതെ 64) മികവ് കാട്ടി.

വെസ്റ്റിൻഡീസ് രണ്ടാം ഇന്നിങ്‌സിലെ വിക്കറ്റുകൾ ഇഷാന്ത് ശർമയും മൊഹമ്മദ് ഷമിയും പങ്കിട്ടു. നേരത്തെ, ഒന്നാം ഇന്നിങ്‌സിൽ ഹാട്രിക് ഉൾപ്പടെ ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ മാരക ബൗളിങ്ങിന് മുന്നിലാണ് വെസ്റ്റിൻഡീസ് തകർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group